Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പി.എസ്.സി. പരീക്ഷയുടെ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവ്... പി.എസ്.സി. പരീക്ഷകള്‍ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്

19 JANUARY 2020 07:10 AM IST
മലയാളി വാര്‍ത്ത

പി.എസ്.സി. പരീക്ഷാ മേല്‍നോട്ടം അധ്യാപകരുടെ ജോലിയുടെ ഭാഗമാക്കി സര്‍ക്കാര്‍ ഉത്തരവായി. മേലില്‍ പി.എസ്.സി. പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍മാരായി അധ്യാപകരെ മാത്രമേ നിയോഗിക്കാവൂ എന്നും ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. പി.എസ്.സി. പരീക്ഷകള്‍ സുഗമമായും കാര്യക്ഷമമായും നടത്തുന്നതിനാണ് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. പി.എസ്.സി. സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
എഴുത്തുപരീക്ഷകളുടെ നടത്തിപ്പില്‍ പി.എസ്.സി. നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാരിന്റെ സഹകരണം തേടിയായിരുന്നു കമ്മിഷന്‍ സെക്രട്ടറിയുടെ കത്ത്. പി.എസ്.സി. ആവശ്യപ്പെടുന്നപക്ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും കോളേജുകളും പരീക്ഷാകേന്ദ്രങ്ങളാക്കാന്‍ സ്ഥാപനമേധാവികള്‍ അനുമതി നല്‍കേണ്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ചീഫ് സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ടു മണിക്കൂര്‍മുന്‍പുതന്നെ പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരണം. പരീക്ഷയ്ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്നതിന് ചില മേധാവികള്‍ വിസമ്മതം പ്രകടിപ്പിക്കുന്നതായി പി.എസ്.സി. ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പരീക്ഷാനടപടികളുടെ നടത്തിപ്പിന് വളരെയധികം പ്രയാസം നേരിടേണ്ടിവരുന്നു. പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരീക്ഷ തുടങ്ങുന്നതിന് ചുരുങ്ങിയ സമയംമുന്‍പുമാത്രമാണ് എത്തിച്ചേരാറുള്ളത്. അതുകൊണ്ട് അവര്‍ക്ക് മതിയായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പി.എസ്.സി.യില്‍നിന്നു പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് കഴിയാറില്ലെന്നും കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പം ഉന്നതവിദ്യാഭ്യാസ വകുപ്പും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.ഇതിനെതിരേ അധ്യാപകസംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശനിയമത്തിനു വിരുദ്ധമാണിതെന്ന് അവര്‍ പ്രതികരിച്ചു. സംഘടനകളോട് ആലോചിക്കാതെയുള്ള തീരുമാനമാണിതെന്നും ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (30 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (37 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends