Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

കളി ഇങ്ങോട്ട് വേണ്ട... പ്രസ് ക്ലബ്ബില്‍ നടന്ന സംഭവത്തെച്ചൊല്ലി പോലീസില്‍ പരാതിയുമായി സെന്‍കുമാര്‍; സംഘര്‍ഷമുണ്ടാക്കി അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി; ഏഷ്യാനെറ്റ് ചാനലിലെ സുരേഷ് കുമാറിന് എതിരെയും സെന്‍കുമാര്‍ പരാതിപ്പെട്ടിട്ടുണ്ട്

19 JANUARY 2020 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...

മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...

പ്രസ് ക്ലബ്ബില്‍ പത്ര സമ്മേളനത്തിനിടെ നടന്ന സംഭവത്തെച്ചൊല്ലി വാക് പോര് തുടരവേ പരാതിയുമായി മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ രംഗത്തെത്തി. തന്റെ പത്രസമ്മേളനം തടസപ്പെടുത്തിയെന്നും തനിക്കെതിരെ കളളപ്പരാതി നല്‍കിയെന്നും ആരോപച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ സെന്‍കുമാര്‍ രംഗത്തെത്തിയത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്കാണ് സെന്‍കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഏഷ്യാനെറ്റ് ചാനലിലെ സുരേഷ് കുമാറിന് എതിരെയും സെന്‍കുമാര്‍ പരാതിപ്പെട്ടിട്ടുണ്ട്.

പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെ...

സര്‍, വിഷയം: 16/01/2020 തീയതി രാവിലെ 11.30 മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തിലെ സംഭവങ്ങളെ സംബന്ധിച്ച്.

മേല്‍ വിഷയത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ശ്രീ.വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ 24 വര്‍ഷവും ജനറല്‍ സെക്രട്ടറി ആയി ഭരണം നടത്തി വരുന്ന എസ്എന്‍ഡിപി യോഗത്തെപ്പറ്റി വലിയ ആക്ഷേപങ്ങള്‍ ഉണ്ടാവുകയും അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം അവിടെ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും, സംഘടന സ്ഥാപിച്ച ഗുരുദേവന്റെ ഉപദേശങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തന രീതികളും മാറ്റുന്നതിന് നടപടികള്‍ എടുക്കുന്നതിന് എന്റെ സഹായവും അഭ്യര്‍ത്ഥിച്ചു.

അതിന്‍ പ്രകാരമുള്ള നടപടികളുടെ ഭാഗമായി ശ്രീനാരായണ സമൂഹത്തെ പൊതുവായി അറിയിക്കുന്നതിനായി 16/01/2020 ല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് ഒരു പത്രസമ്മേളനം നടത്തുന്നതിന് പണമടച്ച് സമയമെടുത്തു. ഇത് ചെയ്തത് ശ്രീ.സുബാഷ് വാസുവിന്റെ നേതൃത്വത്തിലായിരുന്നു. ഇന്നലെ (16.01.2020) പത്രസമ്മേളനത്തില്‍ നിരവധി ചാനലുകള്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ ലൈവ് ആയി തന്നെ സംപ്രേഷണം ചെയ്തിരുന്നു. പത്രസമ്മേളനത്തില്‍ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കെ, ഏറ്റവും പുറകില്‍ വലതുവശത്തുണ്ടായിരുന്ന ക്യാമറക്കാരുടെ പുറകില്‍ നിന്നും ഒരാള്‍ ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ച് ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടു.

അയാള്‍ പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഇരുന്നിരുന്ന ആളായിരുന്നില്ല. ഞാന്‍ അയാളോട്, പത്രസമ്മേളനം എസ്എന്‍ഡിപിയെ സംബന്ധിച്ചാണെന്നും, ഇപ്പോള്‍ ഞാന്‍ പറയുന്നതിനെ തടസ്സപ്പെടുത്തരുതെന്നും ആദ്യമെ ആവശ്യപ്പെട്ടു. അയാള്‍ വീണ്ടും ശബ്ദമുയര്‍ത്തി വീണ്ടും ഇതേ കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അയാളോട് താങ്കളുടെ പേര് എന്താണ്, പത്രപ്രവര്‍ത്തകനാണോ? എന്നു ചോദിച്ചു. ഞാന്‍ പത്രപ്രവര്‍ത്തകരെയാണ് അഭിസംബോധന ചെയ്യുന്നതെന്നും, എന്റെ സംസാരം പൂര്‍ത്തിയായതിനുശേഷം അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നും പറഞ്ഞു. അയാള്‍ വീണ്ടും ബഹളമുണ്ടാക്കിയപ്പോള്‍ ഞാന്‍ അയാളോട് പത്രപ്രവര്‍ത്തകര്‍ ഇരിക്കുന്നതിന്റെ മധ്യത്തില്‍ വന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു.

ഇതിനിടയില്‍ ക്യാമറക്കാര്‍ക്ക് പുറകില്‍ നില്‍ക്കുന്ന ആരോ ഒരാള്‍ അയാള്‍ മദ്യപിച്ചിരിക്കുന്ന വ്യക്തിയാണെന്നും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാള്‍ പിന്‍വാതില്‍ വഴി പുറത്തു കൂടെ വന്ന് പോഡിയത്തിനരികിലുള്ള വാതിലിലൂടെ അകത്തു കയറി മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്ന ഭാഗത്തേയ്ക്ക് പോകാതെ പോഡിയത്തിലേയ്ക്ക് ചാടിക്കയറി. നിയന്ത്രണം വിട്ട് ആടി നില്ക്കുന്നത് കണ്ടപ്പോള്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ? എന്ന് ഞാന്‍ ചോദിച്ചു. താന്‍ മദ്യപിച്ചിട്ടില്ലാത്ത അക്രഡിറ്റഡ് പത്രക്കാരനാണെന്ന് പറഞ്ഞപ്പോള്‍ താങ്കള്‍ താഴെയിറങ്ങി ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അയാള്‍ അപ്പോഴും ബഹളം തുടര്‍ന്നപ്പോള്‍ ആ സദസ്സില്‍ തന്നെ ഉണ്ടായിരുന്നവരില്‍ ചിലര്‍ അയാളെ ഹാളില്‍ നിന്നും പുറത്താക്കി മാറ്റുവാന്‍ ശ്രമിക്കുന്നത് കണ്ടു.

ഞാന്‍ അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തയ്യാറാണെന്ന് അറിയിച്ചതിനുശേഷം അയാള്‍ പത്രപ്രതിനിധികളുടെ കൂട്ടത്തിലിരിക്കുകയും, എന്നോട് വീണ്ടും ശ്രീ.രമേശ് ചെന്നിത്തലയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ഞാന്‍ ഉത്തരം കൊടുക്കുകയും ചെയ്തു. ഇതിനിടയില്‍ കണ്ടാലറിയാവുന്ന ചെറുപ്പക്കാരനായ ഒരു പത്രപ്രവര്‍ത്തകന്‍ എന്റെയടുത്ത് വന്ന് ഇപ്പോള്‍ വന്നയാള്‍ ക്യാന്‍സര്‍ രോഗിയാണെന്നും അതിന്റെ മരുന്ന് കഴിയ്ക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ അണ്‍സ്‌റ്റെഡി ആയി നില്ക്കുന്നതെന്നും എന്നോടു പറഞ്ഞു.

പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങും വഴി പോഡിയത്തില്‍ ചാടിക്കയറിയ വ്യക്തിയുടെ അടുത്ത് ആദ്യം ശ്രീ.സുബാഷ് വാസുവും പിന്നീട് ഞാനും എത്തുകയും അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ അന്വേഷിക്കുകയും അദ്ദേഹം ഒരു ക്യാന്‍സര്‍ രോഗിയായിരുന്നു എന്നത് അറിയില്ലായിരുന്നു എന്ന് പറയുകയും, വളരെ നിയന്ത്രണം വിട്ട നിലയിലായിരുന്നതു കൊണ്ടാണ് അത്തരത്തില്‍ ഞാന്‍ ചോദിച്ചത് എന്നും പറഞ്ഞു. പരസ്പരം കൈ കൊടുത്താണ് ഞങ്ങള്‍ പിരിഞ്ഞത്. എന്നാല്‍ ഇതിനുശേഷം ഇടതുപക്ഷത്തിനു വളരെ പ്രാമുഖ്യമുള്ള ഗഡണഖ എന്ന പ്രസ്ഥാനത്തിന്റെ ചില നേതാക്കള്‍ എനിക്കെതിരെ വ്യാജപ്രചരണം അഴിച്ചുവിടുകയും, മേല്‍ പറഞ്ഞ എന്നെ പത്രസമ്മേളനത്തില്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ച് ശ്രീ.കടവില്‍ റഷീദിനെ കൊണ്ട് കളവായി ഒരു പരാതി തയ്യാറാക്കി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയതായും അറിഞ്ഞു.

മാത്രമല്ല, ഏഷ്യാനെറ്റ് ചാനലിലെ ശ്രീ.പി.ജി.സുരേഷ്‌കുമാര്‍ തുടങ്ങിയ ചിലര്‍ തികച്ചും അസത്യമായതും, മ്ലേച്ഛകരമായതുമായ കാര്യങ്ങള്‍ എന്നെപ്പറ്റി പ്രചരിപ്പിക്കുവാന്‍ തുടങ്ങി. സാധാരണ ഒരു പത്രസമ്മേളനത്തിന് പണമടച്ച് പത്രസമ്മേളനം നടത്തുമ്പോള്‍ ആ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നവര്‍ സംസാരിച്ചതിനുശേഷമാണ് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ പാടുള്ളൂ. അതുമാത്രമല്ല, ആ പത്രസമ്മേളനത്തിലെ വിഷയത്തില്‍ നിന്നും വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിക്കണമെങ്കില്‍ അത് ആദ്യമെ പത്രസമ്മേളനം നടത്തുന്നവരെ അറിയിക്കേണ്ടതുണ്ട്.

ഇതു രണ്ടും തെറ്റിച്ചുകൊണ്ടാണ്, അതും പത്രപ്രവര്‍ത്തകരുടെ കൂട്ടത്തിലില്ലാത്ത ഒരാളുടെ ഭാഗത്തു നിന്നും എന്റെ പത്രസമ്മേളനം തടസ്സപ്പെടുത്തുവാന്‍ ശ്രമങ്ങളുണ്ടായത്. ഒരിക്കലും സംഭവിക്കാത്ത വിധം അയാള്‍ എന്റെ പോഡിയത്തിലേയ്ക്ക് ചാടിക്കയറുകയാണുണ്ടായത്. അതിനുശേഷം KUWJ എന്ന സംഘടനയുടെ ചില ഭാരവാഹികള്‍ ചേര്‍ന്നാണ് അസത്യപ്രചരണവും, വ്യാജകേസും ഉണ്ടാക്കിയിരിക്കുന്നത്. അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്, ആരുടെയെക്കെയോ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ഇതിലെ നേതാക്കള്‍, നിരവധി കോടി രൂപയുടെ ആരോപണങ്ങള്‍ നേരിടുന്ന ചില നേതാക്കള്‍, ഇന്നലെ എന്റെ പത്രസമ്മേളനം തടസ്സപ്പെടുത്തുക മാത്രമായിരുന്നില്ല, അവസരമുണ്ടായാല്‍ ഒരു സംഘര്‍ഷമുണ്ടാക്കി എന്നെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി പ്രവര്‍ത്തിച്ചതായി കാണുന്നു.

ശ്രീ.പി.ജി. സുരേഷ്‌കുമാറിനെപ്പോലെയുള്ളവര്‍ ഈ ഗൂഢാലോചനയിലും മറ്റും പങ്കാളിയായതായി ഞാന്‍ സംശയിക്കുന്നു. ഗഡണഖ യുടെ നേതാക്കള്‍ നടത്തിയെന്ന് ആക്ഷേപിക്കപ്പെടുന്ന പണാപഹരണ കേസുകളുടെ വിവരങ്ങളും ഹൈക്കോടതിയില്‍ നിലനില്ക്കുന്ന കേസിന്റെ വിവരങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു. എന്തു പ്രവര്‍ത്തനത്തിനും മുതിരാന്‍ സാധ്യതയുള്ള ഒരു വിഭാഗമാണ് ഇതിലെ ചില നേതാക്കള്‍ എന്ന് സൂചന നല്‍കുന്നതിനാണ് ഈ വിവരങ്ങള്‍ കൂടി ചേര്‍ക്കുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭവനം സംരക്ഷിക്കുന്നതിനായി ശ്രീ. വി.എം .സുധീരന്‍ നല്‍കിയ അഞ്ച് ലക്ഷം രൂപയും ഇത്തരത്തില്‍
അപഹരിക്കപ്പെട്ടതായാണ് ഞാന്‍ മനസ്സിലാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (41 minutes ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (56 minutes ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (1 hour ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (1 hour ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (1 hour ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (1 hour ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (1 hour ago)

എന്തൊരു നാണക്കേട്...  (1 hour ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (2 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (2 hours ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (2 hours ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (3 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (4 hours ago)

Malayali Vartha Recommends