വെള്ളക്കരം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ജല അതോറിറ്റി സര്‍ക്കാറിനെ സമീപിച്ചു... പ്രതിസന്ധി പരിഹരിക്കാന്‍ വെള്ളക്കരം വര്‍ധിപ്പിക്കാതെ വഴിയില്ലെന്ന് അധികൃതര്‍

എല്ലാ സ്ലാബുകളിലും വെള്ളക്കരം വര്‍ധന ആവശ്യപ്പെട്ട് ജല അതോറിറ്റി സര്‍ക്കാറിനെ സമീപിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ വെള്ളക്കരം വര്‍ധിപ്പിക്കാതെ വഴിയില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വെള്ളക്കര വര്‍ധനക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഇടതുമുന്നണിയിലും പരിശോധിച്ചശേഷമാവും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാവുക.3000 ലിറ്ററിനു മുകളില്‍ വെള്ളം ഉപയോഗിക്കുന്നവരെ വിവിധ സ്ലാബുകളിലാക്കിയാണ് പുതിയ നിരക്ക് തയാറാക്കിയത്.
5000, 10000, 15000, 20000 എന്നിങ്ങനെയാണ് സ്ലാബുകള്‍. 3000 ലിറ്റര്‍ വരെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും സൗജന്യമായി നല്‍കും. ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും കുളിക്കാനും മാത്രം സാധാരണ ഒരു കുടുംബത്തിന് ശരാശരി 3000 ലിറ്റര്‍ വെള്ളം മതിയാകുമെന്ന് അതോറിറ്റിയുടെ കണക്ക്. സംസ്ഥാനത്താകെ 27 ലക്ഷം കണക്ഷനുകളാണുള്ളത്. ഇതില്‍ 22 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ്. ഇവരില്‍ 70 ശതമാനവും പ്രതിമാസം 15000 ലിറ്റര്‍ (15 കിലോ ലിറ്റര്‍) വെള്ളം ഉപയോഗിക്കുന്നവരാണ്. ശേഷിക്കുന്ന 30 ശതമാനം അമിത ജലം ഉപയോഗിക്കുന്നവരാണ്. ഈ കണക്കുകളും സാഹചര്യങ്ങളുമെല്ലാം പരിഗണിച്ചാണ് വെള്ളക്കരം വര്‍ധനക്കുള്ള വിശദ ശിപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ബി.പി.എല്‍ ഉപഭോക്താക്കളുടെ സൗജന്യം 15,000 ലിറ്ററില്‍നിന്ന് പതിനായിരമായി കുറക്കാനും ശിപാര്‍ശയുണ്ട്.
ഉപഭോഗത്തിനനുസരിച്ച് വിവിധ സ്ലാബുകള്‍ക്ക് 20 രൂപ മുതല്‍ 200 രൂപ വരെ ഫിക്‌സഡ് ചാര്‍ജുണ്ട്. ഇതിന് പുറമെയാണ് വെള്ളക്കരം ചുമത്തുക. 2014ലാണ് ഏറ്റവും ഒടുവില്‍ വെള്ളക്കരം കൂട്ടിയത്. ജല അതോറിറ്റിയുടെ വരുമാനവും ചെലവും അന്തരം പ്രതിവര്‍ഷം 400 കോടി രൂപയാണ്. പുതിയ നിര്‍ദേശ പ്രകാരമുള്ള വെള്ളക്കരം വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രതിവര്‍ഷം 250 കോടി അധികമായി സമാഹരിക്കാനാകും. 1000 ലിറ്റര്‍ വെള്ളം ഉല്‍പാദിപ്പിക്കാനുള്ള ചെലവ് 24 രൂപയും വരവ് ഒമ്ബത് രൂപയുമാണ്. പെന്‍ഷന്‍ ഇനത്തില്‍ മാസം 20 കോടിയും ശമ്ബളത്തിന് 35 കോടിയും വേണം. കെ.എസ്.ഇ.ബിക്ക് മാത്രം 25 കോടി നല്‍കാനുണ്ട്.
"
https://www.facebook.com/Malayalivartha


























