Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അനധികൃതമായി നിര്‍മിച്ച പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ തുടങ്ങി.... ആദ്യം പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ സമിതിയെ നിയോഗിക്കും

19 JANUARY 2020 08:49 AM IST
മലയാളി വാര്‍ത്ത

അനധികൃതമായി നിര്‍മിച്ച പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ആദ്യ നടപടിയായി പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാലുടന്‍ റിസോര്‍ട്ട് പൊളിക്കുന്നതിന് പശ്ചാത്തല-സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ല ഭരണകൂടം നടപടി തുടങ്ങി. പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിപ്പകര്‍പ്പ് വിശദമായി പരിശോധിച്ചശേഷമേ നടപടികളുമായി മുന്നോട്ട് പോകൂവെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു.

വിധിപ്പകര്‍പ്പ് കിട്ടിയതായി കലക്ടര്‍ എം. അഞ്ജനയും വ്യക്തമാക്കി. ഇതുസംബന്ധിച്ച് റവന്യൂമന്ത്രിയുമായി കലക്ടര്‍ പ്രാരംഭ ചര്‍ച്ച നടത്തി.മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സര്‍ക്കാറിന്റെ മുന്നിലെത്തുന്ന അത്തരത്തിലൊരു നടപടിയാണിത്. റിസോര്‍ട്ട് ജനവാസ മേഖലയിലല്ല എന്നതിനാല്‍ പൊതുവെ വെല്ലുവിളികള്‍ കുറവാണ്.
അതേസമയം, മത്സ്യസമ്ബത്ത് അടക്കം അതീവ ജൈവ പരിസ്ഥിതി മേഖലയായ വേമ്ബനാട്ട് കായലില്‍ നിലകൊള്ളുന്ന റിസോര്‍ട്ട് പൊളിക്കല്‍ അത്രക്ക് എളുപ്പമാകണമെന്നില്ല. റാംസര്‍ മേഖലയില്‍പെട്ട ഇവിടെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും മറ്റും എതിര്‍പ്പ് വകവെക്കാതെ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സാധ്യമാക്കിയ ഈ നിര്‍മിതിക്കെതിരെ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി സ്‌നേഹികളും ഒറ്റക്കെട്ടായി നടത്തിയ നിയമപോരാട്ടത്തിന്റെ അന്തിമ വിജയമായിരുന്നു സുപ്രീംകോടതി വിധി. ഇത് നടപ്പില്‍ വരുത്താന്‍ ഈ കേന്ദ്രങ്ങള്‍ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുമെന്ന് ഉറപ്പാണ്.
നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മരട്, കാപികോ പൊളിക്കല്‍ ചര്‍ച്ചയാക്കുന്നത് വോട്ടുനേടാന്‍ സഹായിക്കുമെന്ന വിലയിരുത്തല്‍ എല്‍.ഡി.എഫിനുണ്ട്. പാണാവള്ളി പഞ്ചായത്തില്‍പെടുന്ന നെടിയതുരുത്തില്‍ 24 ഏക്കറിലാണ് സപ്തനക്ഷത്രസൗകര്യങ്ങളോടെ റിസോര്‍ട്ട് പണിതത്. ഇത് പൊളിച്ച് ദ്വീപ് പൂര്‍വസ്ഥിതിയിലാക്കാനാണ് ജനുവരി 10ന് സുപ്രീംകോടതി വിധി ഉണ്ടായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (30 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (37 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends