Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കഥ പോയ പോക്ക്... കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ ക്ഷേത്രം ഇടിച്ചു നിരത്തിയ വാര്‍ത്ത അല്‍പം അമ്പരപ്പോടെയാണ് കണ്ടത്; പ്രതിഷേധം ശക്തമായിരിക്കെ 24 മണിക്കൂറിനുള്ളില്‍ ക്ഷേത്രം പുനര്‍നിര്‍മിച്ച് പ്രതിഷേധത്തിന് അയവു വരുത്തി

19 JANUARY 2020 10:42 AM IST
മലയാളി വാര്‍ത്ത

ആരാധനാലയകങ്ങള്‍ക്ക് എപ്പോഴുമൊരു വൈകാരിക ഭാവമുണ്ട്. പ്രാര്‍ത്ഥന നടത്താനുള്ള സ്ഥലം പൊളിച്ചടുക്കിയാല്‍ അത് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കും. അതിന് വൈകാരിക മുഖം വരുന്നതോടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. കോഴിക്കോട് നഗരത്തിലാണ് സംഭവമുണ്ടായത്.

കോഴിക്കോട് നഗരത്തില്‍ ദേശ പോഷിണി മൈലമ്പാടി റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ഗുരു ഭുവനേശ്വരി കുറുംബ ഭഗവതി കാവിലെ ഗുരു, ഭുവനേശ്വരി, കുറുംബ ഭഗവതി, ഗുളികന്‍ പ്രതിഷ്ഠകളാണ് രാത്രിയുടെ മറവില്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. മൈലമ്പാടി മൂര്‍ക്കനാട് തറവാട് വകയുള്ളതാണ് ക്ഷേത്രം.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയ്ക്കും രണ്ടര മണിക്കും ഇടയിലുള്ള സമയത്താണ് ജെസിബി ഉപയോഗിച്ച് ക്ഷേത്രം തകര്‍ത്തത്. ഈ മാസം 19ന് പുനഃപ്രതിഷ്ഠാ മഹോത്സവം നടത്താനിരുന്നതാണ്. 24 മണിക്കൂറിനുള്ളില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ പ്രഖ്യാപനം നടപ്പാകുകയും ചെയ്തു. വിവിധ ഹഹൈന്ദവസംഘടകള്‍ ചേര്‍ന്ന് ക്ഷേത്രം പുനര്‍നിര്‍മിക്കുകയായിരുന്നു. ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാകര്‍മ്മവും നടത്താനാണു തീരുമാനം.

ക്ഷേത്രം തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച വിവിധ ഹൈന്ദവസംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാനി ചിദാനന്ദപുരി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ കെ.വി രാജേന്ദ്രന്‍, സെക്രട്ടറി കെ.കെ മണികണ്ഠന്‍, ആര്‍.എസ്.എസ് ജിലാ സഹകാര്യവാഹ് സര്‍ജിത്ത് ലാല്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി വിജയകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം അജിത് കുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി നരേന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫ്, മെഡിക്കല്‍ കോളേജ് എസ്.ഐ അനില്‍ കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ക്ഷേത്രത്തിന് പുറകിലെ സ്ഥലത്തിന്റെ ഉടമ നിരന്തരം ക്ഷേത്രം നില്‍ക്കുന്ന സ്ഥലം വില്‍ക്കാനുണ്ടോ എന്നു ചോദിച്ച് ഇപ്പോഴത്തെ കര്‍മ്മി സി.സുധീറിനെ സമീപിക്കാറുണ്ടായിരുന്നു. വന്‍ തുകയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സുധീര്‍ ഇത് നിരസിക്കുകയായിരുന്നു.

ക്ഷേത്രം തകര്‍ത്തതില്‍ പ്രതിഷേധിച്ച് കുതിരവട്ടം മൈലമ്പാടിയില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

ഇരുട്ടിന്റെ മറവില്‍ കുറുമ്പ ഭഗവതിക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയടക്കം തകര്‍ത്ത സാമൂഹ്യ വിരുദ്ധരെ ഉടന്‍ പിടികൂടണമെന്ന് അധ്യാത്മിക ആചാര്യന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. തകര്‍ക്കപ്പെട്ട ക്ഷേത്രക്കാവ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിക്രമം ചെയ്തവരാണെങ്കിലും, വീണ്ടും ഇത്തരം അക്രങ്ങള്‍ ചെയ്യാന്‍ കൈ ഉയര്‍ത്താന്‍ സാധിക്കാത്ത വിധമുള്ള നിയമനടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടതു പോലുള്ള അന്വേഷണമുണ്ടാകാത്ത പക്ഷം തെറ്റായ സന്ദേശമാകും അത് സമൂഹത്തിന് നല്‍കുക. അതിക്രമങ്ങള്‍ വ്യാപിക്കുന്നതിനും അത് കാരണമാകുമെന്ന് സ്വാമി ചിദാനന്ദപുരി വ്യക്തമാക്കി.

അതേസമയം, ഇന്ന് പുലര്‍ച്ചയോടെ തറയും പ്രതിഷ്ഠയും പുനസ്ഥാപിച്ചു ഭക്തര്‍ ആരാധന തുടങ്ങി. ഒരൊറ്റ രാത്രി കൊണ്ടാണ് തകര്‍ക്കപ്പെട്ട ക്ഷേത്രത്തറ പുനസ്ഥാപിക്കപ്പെട്ടത്. ഭക്തജനങ്ങള്‍ തന്നെ സ്വരൂപിച്ച പണം കൊണ്ടാണ് ക്ഷേത്ര കാവ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ ഇരുട്ടിന്റെ മറവില്‍ ക്ഷേത്രം തകര്‍ത്തിട്ടും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാണ് ഭക്തരുടെ ആവശ്യം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (30 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (37 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends