കെഎസ്ആര്‍ടിസി ബസ്സിനെ പിന്തുടര്ന്ന് ബൈക്കിലെത്തിയ യുവാവ് ബസ്സ് തടഞ്ഞിട്ട് ഡ്രൈവറെ കയ്യേറ്റം ചെയ്തു; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ
കെഎസ്ആര്‍ടിസി ബസ്സിനെ പിന്തുടര്ന്ന് ബൈക്കിലെത്തിയ യുവാവ് ബസ്സ് തടഞ്ഞിട്ട് ഡ്രൈവറെ കയ്യേറ്റം ചെയ്തു. പരാതിയുമായി ഡ്രൈവർ രംഗത്ത്. പരിക്കേറ്റ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി ഷമീര്‍ (41) ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ബസ്സ് ബൈക്കിനെ ഇടിക്കുന്ന വിധത്തിൽ ഓടിച്ചെന്ന് കാട്ടിയാണ് യുവാവ് പിന്തുടര്ന്നെത്തി പരാക്രമം കാണിച്ചതെന്ന് ഡ്രൈവര്‍ പരാതിപ്പെട്ടു. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്നു.
രാവിലെ 10.30 ഓടെയായിരുന്നു നാലാംമൈലില്‍ വെച്ച് ഈ സംഭവം നടന്നത്. പ്രശ്നം ഗുരുതരമാകുമെന്നായപ്പോഴായിരുന്നു യുവാവിന്റെ ബന്ധുക്കൾ ഇടപ്പെട്ടു. അവർ നടത്തിയ ചര്‍ച്ചയില്‍ ട്രിപ്പ് മുടങ്ങിയതിന് 15000 രൂപയും, കണ്ടക്ടറുടെ ഫോണ്‍ കേടായതിന് 5000 രൂപയും നഷ്ടപരിഹാരം വാങ്ങിക്കുകയും ചെയ്തു. അങ്ങനെ പരാതി ഒത്തു തീര്‍പ്പാക്കി. പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തില്ല.
https://www.facebook.com/Malayalivartha