Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മൂന്ന്‌ മാലാഖ കുഞ്ഞുങ്ങൾ ഒരുമിച്ച് ഒരേ കുഴിയിൽ; ഇടവും വലവും അച്ഛനുമമ്മയും; നൊമ്പരക്കാഴ്ചയായി രോഹിണീഭവൻ

23 JANUARY 2020 08:40 AM IST
മലയാളി വാര്‍ത്ത

കുഞ്ഞു കിലുക്കങ്ങളും കളിചിരികളും മുഴങ്ങി കേട്ട ആ വീട്ടിൽ ഇനി നിശബ്ദത മാത്രം. മരണം എന്ന രംഗ ബോധമില്ലാത്ത കോമാളി പെട്ടന്ന് വിരുന്നെത്തിയപ്പോൾ കവർന്നത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെ, കളിചിരികളും കുസൃതികളുമായി പാറിപ്പറന്നു നടന്ന മൂന്ന് കുരുന്നുകൾക്ക് ഇനി ഒരേ കുഴിയിൽ അന്ത്യനിദ്ര. കൂട്ടായി ഇടവും വലവുംഅച്ഛനും അമ്മയും .ആ വീട്ടിൽ ഇനി അവശേഷിക്കുന്നത് കുട്ടികുറുമ്പുകളുടെ ഓർമ്മചിത്രങ്ങൾ.

നേപ്പാളിൽ വിനോദയാത്രക്കിടെ ഹോട്ടൽ മുറിയിൽ മരണമടഞ്ഞ പ്രവീൺ -ശരണ്യ ദമ്പതിമാരുടെ മക്കളായ ശ്രീഭദ്ര ,ആർച്ച , അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് ചേങ്കോട്ടുകോണം അയ്യൻകോയിക്കലിലെ വീടിനോട് ചേർന്ന് തയ്യാറാക്കിയ ഒരേ കുഴിയിൽ സംസ്കരിക്കുന്നത്. മൂന്നു കുട്ടികൾക്കുമായി മൂന്ന് കുഴി വേണ്ടെന്നും ഒരു കുഴിയിൽ ഒരുമിച്ച് സംസ്‌കരിച്ചാൽ മതിയെന്നും ബന്ധുക്കൾ തീരുമാനിക്കുകയിരുന്നു. 8 അടി നീളവും 6 അടി വീതിയുമുള്ള കുഴിയാണ് തയ്യാറാക്കുന്നത്. ഇതിന് ഇരുഭാഗത്തുമായാണ് പ്രവീണിനും ഭാര്യ ശരണ്യയ്ക്കും ചിതയൊരുക്കുന്ന . ഇന്നലെ രാത്രിയോടെ കുഴി നിർമ്മിച്ചുതുടങ്ങി. ഹിന്ദുമതാചാര പ്രകാരം കുട്ടികളുടെ ശരീരം ദഹിപ്പിക്കാത്തതിനാൽ കുട്ടികളെ പെട്ടിയിലാകും സംസ്‌കരിക്കുക . പ്രവീണിനെയും ശരണ്യയെയും ചിതയൊരുക്കി സംസ്കരിക്കും. വീടിന്റെ വലതുഭാഗത്തായി തെക്കുവടക്കായാണ്‌ കുഴികൾ നിർമ്മിച്ചത്. പ്രവീണിന്റെ മുത്തച്ഛൻ ചെല്ലപ്പൻപിള്ളയുടെയും മുത്തശി ദേവകി അമ്മയുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചതിന് സമീപത്താണ് അഞ്ചുപേർക്കും അന്ത്യനിദ്ര.
നൊമ്പരങ്ങളെ ഉള്ളിലടക്കി തേങ്ങുകയാണു രോഹിണി ഭവൻ. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ ചൊവ്വാഴ്ച തന്നെ വിവരമറിഞ്ഞിരുന്നു. അമ്മ പ്രസന്നകുമാരിയെ വിവരമറിയിച്ചത് ഇന്നലെ രാവിലെ. പരിശോധിക്കാനെത്തിയ ഡോക്ടറാണു സാവധാനം ആ ദുരന്തവാർത്ത അറിയിച്ചത്. അതോടെ ദുഃഖം അണപൊട്ടി. സമാധാനിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ വിതുമ്പി. വീട്ടുമുറ്റത്ത് എല്ലാറ്റിനും സാക്ഷിയായി പ്രവീണിന്റെ സഹോദരി പ്രസീദയും ഭർത്താവ് രാജേഷുമുണ്ട്.
രോഹിണീ ഭവന് സമീപത്തു കളിചിരികൾകൊണ്ട് നിറച്ച മുറ്റത്തു നൊമ്പരങ്ങൾ ബാക്കിയാക്കി 'അമ്മ ചൂട് നുകരാൻ കഴിയാതെ വിറങ്ങലിച്ച് ആ മൂന്നു കുഞ്ഞുങ്ങൾ ഒരേ കുഴിമാടത്തിൽ ഒന്നിച്ചുറങ്ങുമ്പോൾ അരികിലായിഎരിഞ്ഞു ചൂട് പകരും ആ അമ്മയും അച്ഛനും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (1 hour ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (2 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (2 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (2 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (3 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (6 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (6 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (6 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (7 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (7 hours ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (7 hours ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends