താങ്കളുടെ ഈ ശ്രമത്തിന് നന്ദി... ബെന്നി ബെഹനാനെ അഭിനന്ദിച്ച് സ്വര ഭാസ്‌കര്‍

ജിഹാദുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യത്തിന് ചാലക്കുടി എം.പി ബെന്നി ബെഹനാനെ അഭിനന്ദിച്ച് നടി സ്വര ഭാസ്‌കര്‍. താങ്കളുടെ ഈ ശ്രമത്തിന് നന്ദി. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു സ്വര ട്വിറ്ററില്‍ കുറിച്ചു.
ഇതുവരെ കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പാര്‍ലമെന്റിനെ അറിയിച്ചത്. കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ കേന്ദ്രത്തിനു മുന്നില്‍ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാന്റെ ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നല്‍കിയത്. ഈ വിഷയത്തില്‍ ആക്ടിവിസ്റ്റായ സുമിത് കാശ്യപയ്ക്ക് നന്ദി അറിയിച്ച് നേരത്തെ സ്വര ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പറയിപ്പിച്ചത് എം.പിയായ ബെന്നി ബെഹനാനാണെന്ന് കാശ്യപ് ട്വിറ്ററിലുടെ താരത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തെറ്റ് ചൂണ്ടിക്കാട്ടി സ്വര രംഗത്തെത്തുകയായിരുന്നു.
കേന്ദ്ര ഏജന്‍സികളൊന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ രണ്ട് മിശ്രവിവാഹങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുന്നുണ്ടെന്നുണ്ട്. ലൗ ജിഹാദ് എന്ന പദം ഇപ്പോള്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല. അങ്ങനെ ഒരു വാക്ക് നിലവിലില്ല. അതുകൊണ്ട് തന്നെ ലൗ ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ രേഖാ മൂലം സാധിക്കില്ലെന്ന് അമിത് ഷായും പാര്‍ലമെന്റില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























