ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ

മുന്‍ ഡിജിപി കൂടിയായ ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. ശാസ്തമംഗലം വാര്‍ഡിലെ ബിജെപി കൗണ്‍സിലറായിരുന്നു മുന്‍ ഡിജിപി കൂടിയായ ആര്‍ ശ്രീലേഖ. മേയര്‍ വി.വി.രാജേഷിന്റെ ഓഫിസിലാണ് രാജിക്കത്ത് ഏല്‍പിച്ചത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോര്‍പറേഷന്‍ ഭരിക്കുന്നത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീലേഖ രാജി സമര്‍പ്പിച്ചിരുന്നത്.
ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്കു പല തരത്തിലുള്ള അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകള്‍ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തു.
https://www.facebook.com/Malayalivartha



























