അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി

അർജന്റീന ഫുട്‌ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന ക്രമക്കേടുകളിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ കുരുക്ക് മുറുകുന്നു. മുൻ മന്ത്രിയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തെളിവാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മുൻ മന്ത്രിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. മുൻ മന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. തിരുവനന്തപുരത്തുനിന്നുള്ള എസ്‌ഐടി സംഘം വ്യാഴാഴ്ച മലപ്പുറത്ത് എത്തി മൂന്നു മണിക്കൂറോളം മന്ത്രിയെ ചോദ്യം ചെയ്തു. അർജന്റീന ടീമിനെ എത്തിക്കുന്നതിനുള്ള കരാർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് ലഭിച്ചതെങ്ങനെ, ഇതിൽ കായിക വകുപ്പിന്റെയും അബ്ദുറഹിമാന്റെയും ഇടപെടലുകൾ, ഔദ്യോഗിക ആശയവിനിമയത്തിൽ അധ്യാപിക ഇടനിലക്കാരിയായതെങ്ങനെ, ടീമിനെ എത്തിക്കുന്നതിന്റെ പേരിൽ മന്ത്രി നടത്തിയ വിദേശയാത്ര, അവിടെ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് എസ്‌ഐടി ചോദിച്ചറിഞ്ഞത്.
നിബന്ധനകൾ പാലിക്കാതെയാണ് ആർബിസിക്ക് സ്‌പോൺസർഷിപ് നൽകിയതെന്ന പരാതി സംബന്ധിച്ചും അബ്ദുറഹിമാന്റെ മൊഴിയെടുത്തു. നേരത്തെ, മുൻ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിനെയും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. വകുപ്പുകളെ ഇരുട്ടിൽനിർത്തി ഏകപക്ഷീയമായാണ് മന്ത്രി നടപടികൾ സ്വീകരിച്ചതെന്ന് എസ്‌ഐടിക്കു മൊഴി ലഭിച്ചിരുന്നു.
അതേസമയം, കേരളത്തിനു ഗുണകരമാകുന്ന പരിപാടിയെന്ന നിലയിലാണ് അർജന്റീന ടീമിന്റെ സന്ദർശനത്തിനായി ഇടപെട്ടതെന്നും സദുദ്ദേശ്യത്തോടെയാണു താൻ പ്രവർത്തിച്ചതെന്നും അബ്ദുറഹിമാൻ മൊഴി നൽകിയതായാണു വിവരം. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് വിദേശയാത്ര നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ ഭാഗം ത്യായീകരിക്കാൻ കഴിയുന്ന തെളിവുകൾമന്ത്രിക്ക് നൽകാനായില്ലെന്നായില്ലെന്നാണ് വിവരം. മുൻ മന്ത്രിയുമായി ബന്ധപ്പെട്ടവരുടെയെല്ലാം മൊഴികൾ മന്ത്രിക്ക്എതിരാണ്. റിപ്പോർട്ടർ കമ്പനിക്ക് അനർഹമായ സാമ്പത്തിക ലാഭം നേടിക്കൊടുത്ത മന്ത്രി അഴിമതിക്ക് കൂട്ടുനിന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. കായിക വകുപ്പ് സ്പഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും എ ഡി ജി പി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഇതു സംബന്‌ധിച്ച് കൂടുതൽ തെളിവ് ലഭിച്ചെന്നാണ് സൂചന. ഫയലിൽ ഒപ്പിട്ടുകൊടുത്ത പിണറായിക്കും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനാവില്ല.
ലയണല്‍ മെസിയുടെ പേരില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ആഭ്യന്തരവകുപ്പാണ്. കേസില്‍ മുന്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലന്‍ എന്നിവരിലേക്ക് അന്വേഷണം നീണ്ടു . മുൻ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും ഫയൽ കണ്ടിട്ടുണ്ടെങ്കിലും അബ്ദുറഹ്മാന്റെ തലയിൽ വച്ചവർ രക്ഷപ്പെട്ടു, മുൻ മന്ത്രി കെ എൻ ബാലഗോപാൽ മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളിൽ പോലും ഒപ്പിട്ടില്ലെന്ന്
പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. എ.ഡി.ജി.പി. പി. വിജയന്‍ തലവനായുള്ള ഉന്നതതല അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഐ.ജി. സതീഷ് ബിനോയ്, രണ്ട് എസ്.പിമാര്‍, നാല് ഡെപ്യൂട്ടി എസ്.പിമാര്‍ എന്നിവരടങ്ങുന്നതാണ് പ്രാഥമിക സംഘം. കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് സമര്‍പ്പിച്ച കണ്ടെത്തലുകളുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിര്‍ണ്ണായക നടപടി. കേസില്‍ ഉടന്‍തന്നെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യും.കേസിൽ മന്ത്രി അബ്ദുറഹ്മാൻ പ്രതിയാകുമെന്ന് ഉറപ്പാണ്. അത് അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത. കാരണംകായിക സെക്രട്ടറി എൻ.പ്രശാന്തിന്റെ റിപ്പോർട്ട് മുൻ മന്ത്രിക്ക് തീർത്തും എതിരാണ്. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ മുൻ മന്ത്രിക്ക് കൃത്യമായ മറുപടികൾ നൽകാൻ കഴിഞ്ഞില്ല.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏകദേശം 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പും ക്രമക്കേടും നടന്നതായാണ് വിവരം. ചട്ടങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തി മന്ത്രിക്ക് വേണ്ടിയും അദ്ദേഹത്തിന്റെ അറിവോടെയും പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലനാണ് വഴിവിട്ട കത്തിടപാടുകള്‍ നടത്തിയത്. സാമ്പത്തിക ക്രമക്കേട് തെളിഞ്ഞാല്‍ മുന്‍ മന്ത്രി, പ്രൈവറ്റ് സെക്രട്ടറി, സ്‌പോണ്‍സര്‍മാര്‍ എന്നിവരെ പ്രതി ചേര്‍ക്കാനാണ് പോലീസിന്റെ നീക്കം. പ്രതിരോധ തട്ടിപ്പ്, വഞ്ചന, ഔദ്യോഗിക പദവി ദുരുപയോഗം എന്നിവ നിലനില്‍ക്കുന്നതിനാല്‍ നിലവിലെ അന്വേഷണത്തിന് പുറമെ ക്രൈംബ്രാഞ്ച്, വിജിലന്‍സ് അന്വേഷണങ്ങള്‍ക്കും സാധ്യതയേറെയാണ്. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) നഗ്‌നമായ ലംഘനം നടന്നിട്ടുള്ളതിനാല്‍ വിഷയം സി.ബി.ഐയുടെ പരിധിയിലേക്കും നീങ്ങിയേക്കും. ഇതിനകം തന്നെ കേസില്‍ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജി.എസ്.ടി. വെട്ടിപ്പിലും സമാന്തര അന്വേഷണം നടക്കുന്നുണ്ട്. ഇഡി അന്വേഷണം സി ബി ഐയിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളി കളയാനാവില്ല.
ചട്ടങ്ങളും സുതാര്യതയും പൂര്‍ണ്ണമായി ഒഴിവാക്കി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാറിലേര്‍പ്പെടാന്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയതാണ് മുന്‍ മന്ത്രി വി. അബ്ദുറഹിമാന് പ്രധാന തിരിച്ചടിയായത്. താല്പര്യപത്രം ക്ഷണിക്കാതെയോ, കമ്പനിയുടെ വിപണിമൂല്യവും സാമ്പത്തിക ശേഷിയും ഫണ്ടിന്റെ സ്രോതസ്സും പരിശോധിക്കാതെയുമായിരുന്നു ഈ വഴിവിട്ട ഇടപാട്. സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നായി 206 കോടി രൂപ ലഭിച്ചതായും 22.68 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ ഒരു പ്രമുഖ സി പി എം നേതാവിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേതാവിന് നേരത്തെ ആരോപണത്തിലുള്ള ചാനലുമായി ബന്ധമുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഇത് ഒരുകൂട്ടുകച്ചവടമാണെന്ന് കരുതുന്നവർ നിരവധിയാണ്.
മെസിയുടെ പേരിലുണ്ടായ വന്‍ തട്ടിപ്പില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസിന്റെ വിവരങ്ങളും അന്വേഷണ പുരോഗതിയും സംബന്ധിച്ച് എത്രയും വേഗം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ എത്ര ഉയര്‍ന്ന പദവിയിലുള്ളവരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവും നടത്തിയതായി കായികമന്ത്രി ഒ.ജെ. ജനീഷ് തുറന്നുപറഞ്ഞിരുന്നു . ഒരു സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തശേഷം സർക്കാരിന് ചില്ലിക്കാശ് നഷ്ടമുണ്ടായിട്ടില്ല എന്നുപറയുന്നതിൽ അർഥമില്ല. ഇതിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി വിമർശിച്ചു.
കേന്ദ്ര അനുമതിക്കായി അപേക്ഷകൾ നൽകുന്നതിലടക്കം മന്ത്രിയുടെ വകുപ്പ് നേരിട്ട് ഇടപെട്ടതായും ഇത് ഔദ്യോഗിക ചാനലുകളിലൂടെയായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗോട്ട് ആഡ് എന്ന പരസ്യ കമ്പനി ഇ മെയിൽ അയച്ചതിൽനിന്നാണ് ഈ നീക്കങ്ങളുടെ തുടക്കം. ഇ മെയിൽ അയക്കുന്നതിന് 20 ദിവസംമുൻപ് മാത്രമാണ് ഈ കമ്പനി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. വെറും ഒരുലക്ഷം രൂപമാത്രം പെയ്ഡ് ക്യാപിറ്റലുള്ള, രജിസ്റ്റർ ചെയ്ത് 20 ദിവസംമാത്രം പിന്നിട്ട ഈ കമ്പനിയുടെ വിശ്വാസ്യതയോ മുൻപരിചയമോ പരിശോധിക്കാതെയാണ് ലോകപ്രശസ്തനായ ഒരു താരത്തെ കൊണ്ടുവരാനുള്ള ചർച്ചകൾ ആരംഭിച്ചതെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രിയുടെ ഔദ്യോഗികവും വ്യക്തിപരവുമായ ഇ മെയിലുകൾവഴി രണ്ടുവർഷത്തോളം നീണ്ട ഈ കത്തിടപാടുകൾ വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല. ഇത്രയും കാലം ഈ കമ്യൂണിക്കേഷൻ മറച്ചുവെച്ചതിൽ സ്വകാര്യ താത്പര്യങ്ങളുണ്ടെന്ന ആരോപണമുണ്ടെന്നും ജനീഷ് അറിയിച്ചു.ഇതിലാണ് സി പി എം നേതാവ് കൂടിയായ മന്ത്രിയുടെ പി എസിന് വിഷമം. ഈ കമ്യൂണിക്കേഷനുകളിൽ അമീറ ആയിഷ ബീഗം എന്ന സ്ത്രീയുടെ പേര് പരാമർശിക്കപ്പെട്ടതും അവർക്ക് മന്ത്രി കത്തുകളുടെ കോപ്പി അയച്ചതും ദുരൂഹത വർധിപ്പിക്കുന്നു. കേരള ഫുട്‌ബോൾ അസോസിയേഷനേയോ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനേയോ ഈ ചർച്ചകളിൽ ഒരിടത്തും പങ്കാളികളാക്കിയില്ല എന്നതും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
മുൻ മന്ത്രിയുടെ സ്‌പെയിൻ യാത്രയ്ക്കായി 14 ലക്ഷം രൂപയോളം സർക്കാർ ഖജനാവിൽനിന്ന് ചെലവായത് സാമ്പത്തിക നഷ്ടമായിത്തന്നെ കണക്കാക്കാവുന്നതാണ്. 126 കോടി രൂപയുടെ സ്‌പോൺസർഷിപ്പ് കരാറിനെക്കുറിച്ച് പറയുമ്പോഴും അതിൽ നിയമപരമായോ ഭരണഘടനാപരമായോ ഉള്ള ബാധ്യതകൾ സർക്കാർ ഗൗരവമായി പരിഗണിച്ചിട്ടില്ല. സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള സ്വകാര്യ ഏജൻസികൾക്കായി സർക്കാർ സംവിധാനത്തെ ദുരുപയോഗംചെയ്തത് അതീവ ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ധന, നിയമ വകുപ്പുകളുടേയും മറ്റു ഏജൻസികളുടേയും വിശദമായ അന്വേഷണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ രേഖകൾ പുറത്തു വന്നു. കേരളത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന ടീം സമ്മതിച്ചെന്ന് അറിയിച്ച് 2024 ഫെബ്രുവരി 2നു മന്ത്രിയുടെ ഓഫിസ് അന്നത്തെ കായികവകുപ്പ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ച കുറിപ്പ് പുറത്തായി. അർജന്റീനയിൽനിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെയാണ് അബ്ദുറഹിമാൻ ടീമിന്റെ വരവ് പ്രഖ്യാപിച്ചത്. അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ കായികവകുപ്പിനു നൽകിയ ഈ കുറിപ്പിന്റെ ചുവടുപിടിച്ചാണു മന്ത്രിയും സംഘവും ടീമിനെ ക്ഷണിക്കാനെന്ന പേരിൽ സ്പെയിൻ സന്ദർശിച്ചതും പദ്ധതിക്കു സ്പോൺസറെ കണ്ടെത്തിയതുമെല്ലാം.
മന്ത്രിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധിയുമായി നടത്തിയ ഇ–മെയിൽ സന്ദേശങ്ങളുടെ പകർപ്പാണ് ഇതിനൊപ്പം സമർപ്പിച്ചത്. ഈ സന്ദേശങ്ങളിലൊന്നും കേരളത്തിൽ എത്തുമെന്ന് അർജന്റീന ടീം ഉറപ്പുനൽകുന്നില്ല. എഎഫ്എ പ്രതിനിധികളുമായി 2 വർഷം അബ്ദുറഹിമാൻ തന്റെ ഇ–മെയിലിലൂടെയാണു കത്തിടപാടുകൾ നടത്തിയത്. പിന്നീട് ചില കത്തുകൾ ഫയലിൽ ചേർത്തെങ്കിലും ഭൂരിഭാഗവും കാണാനില്ല. അർജന്റീന വിഷയത്തിൽ കരാറോ ധാരണാപത്രമോ കായികവകുപ്പിന്റെ പക്കലില്ലെന്നാണു സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടു നടന്ന ശ്രമങ്ങളെല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്ന മുൻ കായികമന്ത്രി വി.അബ്ദുറഹിമാന്റെ വാദം സംശയത്തിലാക്കുന്ന രേഖകളും പുറത്തു വന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി മന്ത്രി നടത്തിയെന്നു പറയുന്ന പല കത്തിടപാടുകളും സർക്കാർ ഫയലിൽ കാണാനില്ലെന്നാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. സർക്കാരിനെ മറികടന്ന് സ്പോൺസർ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നേരിട്ട് കരാർ ഒപ്പിട്ടു. ഇതിനായി സർക്കാർ ഉത്തരവ് കായികവകുപ്പ് തിരുത്തി. അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നു കാട്ടി 2024 ഡിസംബർ 24ന് കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ മേൽനോട്ടത്തിനായി കായികവകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനെ നിയമിച്ചെന്നും 2 പ്രദർശന മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള അനുമതി സ്പോൺസർക്കു നൽകിയെന്നുമായിരുന്നു ഉത്തരവ്- എന്നാൽ ഇതിനും 4 ദിവസം മുൻപ് സ്പോൺസർ എഎഫ്എയുമായി കരാർ ഒപ്പുവച്ചിരുന്നു. ഇക്കാര്യം സർക്കാർ രേഖകളിൽ വന്നിട്ടില്ല. 2024 ഡിസംബർ 20ന് സ്പോൺസർ ഒപ്പുവച്ച കരാർ, കായിക വകുപ്പിൽ ഇല്ലെന്ന് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 210 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ടെൻഡറില്ലാതെ സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ കായികവകുപ്പ് നേരിട്ടു തിരഞ്ഞെടുത്തെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. 2025 ജനുവരി 7ന് ആദ്യ ഉത്തരവ് കായികവകുപ്പ് തിരുത്തി. എഎഫ്എയുമായി കരാർ ഒപ്പിടാൻ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ ചുമതലപ്പെടുത്തിയെന്നായിരുന്നു പുതിയ ഉത്തരവ്.
എഎഫ്എ പ്രതിനിധികളുമായി വി.അബ്ദുറഹിമാൻ നേരിട്ട് ഇമെയിലിലൂടെയാണ് കത്തിടപാടു നടത്തിയതെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്. 2 വർഷത്തിനുശേഷമാണു ചില കത്തിടപാടുകൾ ഫയലിൽ ചേർത്തത്. ഭൂരിഭാഗം കത്തിടപാടുകളും ഇപ്പോൾ ഫയലിൽ കാണുന്നില്ല. അർജന്റീനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കായികവകുപ്പിനു നിർദേശങ്ങൾ കൈമാറിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പോൺസർ പണം അടയ്ക്കാൻ വൈകിയതിന്റെ പേരിൽ കരാർ റദ്ദാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി എഎഫ്എ പ്രതിനിധികൾ വി.അബ്ദുറഹിമാന് 2 തവണ ഇമെയിൽ അയച്ചതിന്റെ രേഖകൾ പുറത്തു പ്രചരിക്കുന്നുണ്ടെങ്കിലും ഇതു സ്പെഷൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്താനായില്ല. എഎഫ്എ ചീഫ് കമേഴ്സ്യൽ ആൻഡ് മാർക്കറ്റിങ് മാനേജർ ലിയാന്ദ്രേ പീറ്റേഴ്സൻ, ഇന്റർനാഷനൽ റിലേഷൻസ് ഹെഡ് പാബ്ലോ ജെ. ഡയസ് എന്നിവരുമായി തന്റെ ഔദ്യോഗിക ഇമെയിലിലൂടെ അന്നത്തെ കായികമന്ത്രി നടത്തിയതെന്ന മട്ടിലുള്ള കത്തിടപാടുകളിൽ ചിലതു പ്രചരിക്കുന്നുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ഇമെയിൽ അക്കൗണ്ട് വഴിയുള്ള സന്ദേശങ്ങളിൽ പലതിനും പൊന്നാനി എംഇഎസ് കോളജ് ഇംഗ്ലിഷ് വിഭാഗം അസി. പ്രഫസർ അമീറ ഐഷാ ബീഗത്തിനു കോപ്പിയുണ്ട്. എന്നാൽ കായികവകുപ്പ് സെക്രട്ടറിയും ഡയറക്ടറും ഉൾപ്പെടെ സർക്കാരുമായി ബന്ധപ്പെട്ട മറ്റാർക്കും കോപ്പി വച്ചിട്ടില്ല. ഈ ഇമെയിൽ സന്ദേശങ്ങളൊന്നും ഫയലിലും ഇല്ല. അമീറ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗമോ കായിക വകുപ്പുമായി ബന്ധപ്പെട്ടയാളോ ആയിരുന്നില്ല. സ്പോൺസർക്ക് പകർപ്പ് ഇല്ലാത്ത സന്ദേശങ്ങളിൽപോലും ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. സ്വകാര്യ വ്യക്തിക്ക് ഔദ്യോഗിക രേഖകൾ കൈമാറിയതിലും അന്വേഷണം വന്നേക്കും. എഎഫ്എ പ്രതിനിധി പാബ്ലോ ഡയസുമായി പരിചയമുള്ളതിനാൽ വിഷയത്തിൽ ഇടപെട്ടു എന്നാണ് അമീറയുടെ വിശദീകരണം. തുടക്കത്തിൽ സ്പോൺസർക്കും വി.അബ്ദുറഹിമാനും വേണ്ടി എഎഫ്എയുമായി ആശയവിനിമയം നടത്തിയിരുന്നതും ഇരുകൂട്ടർക്കും മെയിലുകൾ തയാറാക്കി നൽകിയിരുന്നതും താനാണെന്നും ഇവർ പറഞ്ഞു.
അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടായിട്ടില്ലെന്ന മുൻ മന്ത്രിയുടെ വാദവും പൊളിയുന്നു. അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിന്റെ ഭാഗമായി 2024ൽ അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള സംഘം സ്പെയിൻ സന്ദർശിച്ചിരുന്നു. ഇതിന് 13,04,434 രൂപ ചെലവായതായി മുൻപ് നിയമസഭയിൽ മന്ത്രിതന്നെ വ്യക്തമാക്കിയതാണ്. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിൽ സംഘാടകരായും സ്പോൺസറായും സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതിൽ ഗുരുതരമായ ഭരണഘടനാ വീഴ്ചകളുണ്ടെന്ന് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട് വാക്കാലുള്ള നിർദേശത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്ത്. മുൻ കായികമന്ത്രിയുടെ ഓഫിസും മുൻ ചീഫ് സെക്രട്ടറിയും കമ്പനിയുമായി ചർച്ച നടത്തിയശേഷം പദ്ധതിയുമായി മുന്നോട്ടുപോകാൻ ഉദ്യോഗസ്ഥർക്ക് വാക്കാൽ മാത്രം നിർദേശം നൽകുകയായിരുന്നു. താൽപര്യപത്രം ക്ഷണിക്കൽ, പരസ്യ ടെൻഡർ നടപടികൾ, സ്പോൺസർഷിപ് നിരക്കുകളുടെ മൂല്യനിർണയം, കമ്പനിയുടെ സാമ്പത്തികശേഷി പരിശോധിക്കൽ, ഫണ്ടിന്റെ സ്രോതസ്സ് ഉറപ്പാക്കൽ ഇതൊന്നും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സ്വകാര്യ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതിനുള്ള കൃത്യമായ കാരണങ്ങൾ വിശദീകരിക്കുന്ന ഒരു ഉത്തരവും സർക്കാർ ഫയലുകളിൽ ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഇതിനെല്ലാം മന്ത്രി മറുപടി പറയണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. മുൻ മന്ത്രിക്കാകട്ടെ ഇതുസംബന്ധിച്ച ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha



























