തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിയെ പൂർണ്ണമായും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് പ്രമുഖ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു. ശാസ്തമംഗലം വാർഡിനെ പ്രതിനിധീകരിക്കുന്ന ശ്രീലേഖയുടെ ഈ അപ്രതീക്ഷിത തീരുമാനം ബിജെപി നേതൃത്വത്തിന് കനത്ത പ്രഹരമായിരിക്കുകയാണ്. മേയർ സ്ഥാനം നൽകാത്തതിലുള്ള കടുത്ത അതൃപ്തിയും പാർട്ടിക്കുള്ളിലെ അവഗണനയുമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
https://www.facebook.com/Malayalivartha



























