ദേശീയ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് ഇനി കനിവ് 108 ആംബുലന്‍സ് സേവനവും

ദേശീയ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് ഇനി കനിവ് 108 ആംബുലന്‍സ് സേവനവും ലഭ്യമാകും. ടെക്‌നോപാര്‍ക്കിലെ 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ നടന്ന ചടങ്ങില്‍ 112 ഡെസ്‌ക്കിന്റെ ഉദ്ഘാടനം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍വഹിച്ചു. പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 112 കണ്‍ട്രോള്‍ റൂമില്‍ നിന്ന് 108 കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം കൈമാറുന്നതും ഇവിടെനിന്ന് ആംബുലന്‍സ് വിന്യസിക്കുന്നതും ഡി.ജി.പി വിലയിരുത്തി.
കുട്ടനാടന്‍ പ്രദേശങ്ങളില്‍ ആംബുലന്‍സായി ഉപയോഗിക്കാന്‍ പൊലീസിന്റെ ബോട്ട് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ ഉള്‍പ്പെടെ വൈദ്യസഹായം ആവശ്യമായ സാഹചര്യങ്ങളില്‍ 112 ല്‍ ബന്ധപ്പെടുന്നവര്‍ക്ക് പൊലീസിനൊപ്പം ആംബുലന്‍സ് സേവനവും ലഭ്യമാകും. അത്യാഹിതസന്ദേശങ്ങളില്‍ ആംബുലന്‍സ് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ വിളിക്കുന്നയാളുടെ വിവരങ്ങളും സ്ഥലവും സഹിതം 108 ആംബുലന്‍സ് കണ്‍േട്രാള്‍ റൂമിലെ കമ്പ്യൂട്ടറിലേക്ക് കൈമാറും. ഇവിടെനിന്ന് ആവശ്യക്കാര്‍ക്ക് ആംബുലന്‍സ് ലഭ്യമാക്കുന്ന രീതിയിലാണ് സംവിധാനം. ഇതിനായി 108 ആംബുലന്‍സ് കണ്‍േട്രാള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 112 ഡെസ്‌ക് സജ്ജമാക്കി. 108 ല്‍ വരുന്ന അത്യാഹിത സന്ദേശങ്ങളില്‍ പൊലീസ് സേവനം ആവശ്യമുള്ള സംഭവങ്ങളില്‍ 112 ലേക്ക് സന്ദേശം കൈമാറാനുള്ള സംവിധാനങ്ങളും സജ്ജമായിവരുകയാണ്.
https://www.facebook.com/Malayalivartha
























