Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ചീഫ് സെക്രട്ടറി ടോം ജോസും, സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റയും, മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവയും ചേർന്ന് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് ബി ഭരിക്കുന്നു? സി എ ജി റിപ്പോർട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്ന് സി പി എമ്മിൽ ആക്ഷേപം ശക്തം

15 FEBRUARY 2020 09:31 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവയും ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹ്റയും ചേർന്നാണ് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് ഭരിക്കുന്നതെന്നും ഇവർ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും സി പി എമ്മിൽ ആക്ഷേപം. സി എ ജി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അക്ഷേപം ശക്തമായത്. സംഭവത്തിൽ പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചപ്പോൾ ചീഫ് സെക്രട്ടറി സി എ ജിക്കെതിരെ തുറന്നടിച്ചു.പൊതു ജനങ്ങളുടെ എതിർപ്പ് ഉയരുമെന്ന് കരുതിയാണ് സർക്കാർ സി എ ജിക്കെതിരെ നിശബ്ദത പാലിച്ചത്.അപ്പോഴാണ് മാധ്യമങ്ങളെ വരെ പിണക്കി കൊണ്ട് ചീഫ്സെക്രട്ടറി തുറന്നടിച്ചത്.

ശ്രീവാസ്തവയാണ് ഇതിന് പിന്നിലെന്ന് സിപിഎം കരുതുന്നു. ബഹറക്കും ടോം ജോസിനും തെറ്റായ ഉപദേശം നൽകുന്നത് ശ്രീവാസ്തവയാണെന്നാണ് സി പി എം നേതാക്കൾക്കുള്ള പരിഭവം. മുഖ്യമന്ത്രിയുടെ തലയ്ക്ക് മുകളിലൂടെ മൂന്ന് ഉദ്യോഗസ്ഥരും പറക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

കോഴിക്കോട്ടെ സി പി എം പ്രവർത്തകരായ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് നഗര മാവോയിസ്റ്റുകൾ എന്നു മുദ്ര കുത്തിയത് ബഹ്റയും ശ്രീവാസ്തവയും ടോം ജോസും ചേർന്നാണെന്ന് സിപിഎം കരുതുന്നു. ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവ. അദ്ദേഹത്തിനാണത്രേ മാവോയിസ്റ്റ് വിഷയത്തിൽ അമിത ഉത്കണ്ഠ.

ഇതിനിടയിൽ മാവോയിസ്റ്റുകൾ തീവ്രവാദികളാണെന്ന പേരിൽ ടോം ജോസ് എഴുതിയ ലേഖനവും വിവാദമായി. ഇത്തരം പരാമർശങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിക്ക് ആരാണ് അധികാരം നൽകിയതെന്നു വരെ സി പി ഐ ചോദിച്ചു. എന്നാൽ സർക്കാർ നിലപാടാണ് താൻ ലേഖനമായി എഴുതിയതെന്നാണ് ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത് .

അന്നേ തുടങ്ങിയ കലിപ്പാണ് സി എ ജി റിപ്പോർട്ടോടെ പൊട്ടിത്തെറിച്ചത്. പൗരത്വ വിഷയത്തിൽ തിളങ്ങി നിന്ന മുഖ്യമന്ത്രിയെ ഇവർ മോശക്കാരാക്കി.മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടു നിൽക്കുന്നു എന്ന പ്രതീതി ജനിപ്പിച്ചു.

കേരളത്തിൽ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണെന്ന് നേതാക്കൾ ആരോപിക്കുന്നു. കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന രമൺ ശ്രീവാസ്തവക്ക് സിപി എമ്മിനെതിരെ വ്യക്തമായ നിലപാടുണ്ട്. അദ്ദേഹത്തെ ഉപദേശകനാക്കിയത് തന്നെ തെറ്റാണെന്ന് പാർട്ടി കരുതുന്നു. മുഖ്യമന്ത്രി ഇവരെ തള്ളി പറഞ്ഞിട്ടില്ല.. ഐ.ജി മാരിൽ പലരും റിപ്പോർട്ട് ചെയ്യുന്നത് മുഖ്യമന്ത്രിക്കല്ല ശ്രീവാസ്തവക്കാണ്. ഉപദേശകന് നൽകിയ അമിത സ്വാതന്ത്ര്യം ഭരണകൂട ഭീകരതയായി വളരുന്നതായി ഭരണപക്ഷം ആരോപിക്കുന്നു. ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നില്ല ഉപദേശകൻ തന്നെയാണെന്ന് സി പി എം കരുതുന്നു.

ശ്രീവാസ്തവയാണ് പോലീസിൽ സ്ഥലംമാറ്റങ്ങൾ നടത്തുന്നത്. ഉദ്യോഗസ്ഥർക്കെല്ലാം അദ്ദേഹത്തെ ഭയമാണ്. ഇന്റലിജൻസ് മേധാവിയെയും ആഭ്യന്തര സെക്രട്ടറിയെയും സർക്കാർ നോക്കുകുത്തിയാക്കിയെന്നും സിപി എം ആരോപിക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (7 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends