Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അയ്യടാ വാവേ... ഞായറാഴ്ച രാംലീലാ മൈതാനത്ത് അരവിന്ദ് കെജ്‌രിവാള്‍ സത്യവാചകം ചൊല്ലുമ്പോള്‍ ഏറെ ശ്രദ്ധിക്കുന്ന താരമായി മാറും കുഞ്ഞ് കെജ്രിവാള്‍; പൊന്നുമോനെ ഇത്തരത്തില്‍ വേഷം കെട്ടിക്കുമ്പോള്‍ ഇങ്ങനെയൊരു മഹാഭാഗ്യം ഉണ്ടാകുമെന്ന് മാതാപിതാക്കള്‍ വിചാരിച്ചില്ല

15 FEBRUARY 2020 09:54 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ വന്നയുടനെ തന്നെ വിജയമാഘോഷിച്ച ഒരു വയസുകാരന്‍ കുരുന്നാണ് എല്ലാവരുടേയും മനം കവര്‍ന്നത്. സാക്ഷാല്‍ കെജ്രിവാളിന്റെ അതേ രൂപത്തില്‍ കുട്ടി പ്രത്യക്ഷപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇപ്പോള്‍ ആ കുട്ടിയെ തേടി വലിയൊരു ഭാഗ്യം വന്നെത്തിയിരിക്കുകയാണ്. കെജ്രിവാളിന്റെ സത്യപ്രതിജ്ഞയില്‍ മുഖ്യാതിഥിയായാണ് ഈ കുട്ടി.

സത്യപ്രതിജ്ഞയുടെ ഗൗരവമൊന്നും കുഞ്ഞു കെജ്‌രിവാളിന്റെ മുഖത്തില്ല. കളിചിരിയുമായി ഓടിനടന്നും ചേച്ചി ഫെയറി തോമറുമായി കുസൃതികാട്ടിയും ഒരു വയസുകാരന്‍ അവ്യാന്‍ വീട് മുഴുവന്‍ ഓടി നടക്കുന്നു. ഞായറാഴ്ച രാംലീലാ മൈതാനത്ത് അരവിന്ദ് കെജ്‌രിവാള്‍ സത്യവാചകം ചൊല്ലുമ്‌ബോള്‍ പ്രത്യേക ക്ഷണിതാവാണ് അവ്യാന്‍ തോമര്‍. 'കുഞ്ഞു കെജ്‌രിവാള്‍' എന്ന പേരില്‍ ലോകമറിഞ്ഞ കുസൃതിക്കുരുന്ന്. അതേസമയം, അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യത്താല്‍ സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടുകയാണ് അവ്യാന്റെ കുടുംബം.

അരവിന്ദ് കെജ്‌രിവാളിന്റെ കടുത്ത ആരാധകരായ അവ്യാന്‍ തോമറിന്റെ കുടുംബം സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇത്തവണ എ.എ.പി.യുടെ വിജയാഘോഷത്തിനിടെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ പാര്‍ട്ടി ഓഫീസിലെ ആള്‍ക്കൂട്ടത്തിനിടയില്‍ കെജ്‌രിവാളിന്റെ വേഷം ധരിച്ചെത്തിയതോടെയാണ് ഒരുവയസ്സും രണ്ടുമാസവുമുള്ള അവ്യാന്‍ താരമായത്. വൈകാതെ അവ്യാനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എ.എ.പി. പ്രത്യേകം ക്ഷണിച്ച് ക്ഷണക്കത്ത് കൈമാറിയതും വാര്‍ത്തയായി നിറഞ്ഞു. അവ്യാന്റെ ഇഷ്ടങ്ങളെക്കുറിച്ച് അച്ഛനും എ.എ.പി. അനുഭാവിയുമായ രാഹുല്‍ തോമര്‍ പറയുന്നു. ''എ.എ.പി. യുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്‌രിവാള്‍ കേട്ടാലുടന്‍ അവ്യാന്‍ തിരിച്ചറിയും. തുടര്‍ന്ന് നൃത്തം തുടങ്ങും. അവ്യാന് ഏറെ പ്രിയപ്പെട്ട ഗാനമാണിത്. അമ്മ, അച്ഛന്‍, ആപ്പ് (എ.എ.പി.), ജയ് എന്നീ വാക്കുകളാണ് അവ്യാന് സംസാരിക്കാന്‍ സാധിക്കുക. ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചാല്‍ ആപ്പ് എന്ന് പറയും. ഭാരത് മാതാ കീ എന്നു പറഞ്ഞാല്‍ ജയ് വിളിക്കും'' രാഹുല്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ മകനിലൂടെ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തോമര്‍ കുടുംബം. അതേക്കുറിച്ച് അച്ഛന്‍ രാഹുലിന്റെ വാക്കുകള്‍. ''വളരെ വളരെ സന്തോഷകരവും ആഹ്ലാദകരവുമായ വാര്‍ത്തയാണിത്. അതോടൊപ്പം ഏറെ അത്ഭുതപ്പെടുത്തുന്നതും. ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണിത്. സാധാരണക്കാരന്റെ മകനെയാണ് പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തത്. സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല'' രാഹുല്‍ പറയുന്നു. ഇത്തവണ കുഞ്ഞനിയന്‍ താരമായതിന്റെ സന്തോഷത്തിലാണ് അവ്യാന്റെ മൂത്ത സഹോദരിയായ ഒമ്ബതുവയസ്സുകാരി ഫെയറി തോമര്‍. 2015ല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്‌ബോള്‍ ഫെയറിക്കായിരുന്നു ഊഴം. അന്ന് കെജ്‌രിവാളിന്റെ വേഷത്തിലെത്തി ഫെയറി താരമായി. അന്ന് കാണികളായാണ് ഫെയറിയും കുടുംബവും സത്യപ്രതിജ്ഞയില്‍ പങ്കെടുത്തത്. ഇത്തവണ തിരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം രാവിലെതന്നെ ഫെയറി കെജ്‌രിവാളിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചിരുന്നു.

കഴിഞ്ഞതവണയും ഫെയറി കെജ്‌രിവാളിനെ സന്ദര്‍ശിച്ചിരുന്നെന്നും തുടര്‍ന്ന് അദ്ദേഹം മകളെ മടിയിലിരുത്തി ഫോട്ടോ എടുക്കുകയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്‌തെന്നും അച്ഛന്‍ രാഹുല്‍ പറഞ്ഞു. കെജ്‌രിവാള്‍ ഭാവിയില്‍ പ്രധാനമന്ത്രി ആവണമെന്നാണ് ഫെയറിയുടെ ആഗ്രഹമെന്നും മകളുടെ ആദ്യവോട്ട് അദ്ദേഹത്തിനായിരിക്കുമെന്നും അച്ഛന്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ ഫേസ്ഒന്നിലാണ് അവ്യാന്‍ തോമറും കുടുംബവും താമസിക്കുന്നത്. ബിസിനസുകാരനാണ് അച്ഛന്‍ രാഹുല്‍. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാണ് അമ്മ മീനാക്ഷി തോമര്‍. ഞായറാഴ്ച രാംലീലയില്‍ നടക്കുന്ന സത്യപ്രതിജ്ഞയ്ക്കായി അവ്യാനെ കെജ്‌രിവാളായി ഒരുക്കുന്നതിന്റെ തിരക്കിലാണ് തോമര്‍ കുടുംബം. ചുവപ്പ് സ്വെറ്ററും കറുത്ത മഫഌും എ.എ.പി. തൊപ്പിയും മീശയുമായി വീണ്ടും പ്രത്യക്ഷപ്പെടാന്‍ അവ്യാനും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (7 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends