അച്ഛനുംഅമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകളെഴുതി അലങ്കരിച്ച കേക്കുമായി വന്ന മകന്‍ റോഡപകടത്തില്‍ പെട്ട് മരിച്ചു.... മകന്റെ ചേതനയറ്റ ശരീരത്തിനരികില്‍ നെഞ്ചുപൊട്ടുന്ന നിലവിളിയുമായി അച്ഛനും അമ്മയും, ആ കാഴ്ച കണ്ടു നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി

മകന്റെ ചേതനയറ്റ ശരീരത്തിനരികില്‍ നിന്ന് നെഞ്ചുപൊട്ടുന്ന നിലവിളിയോടെ ആ അമ്മയും അച്ഛനും കണ്ടു, മകന്‍ തങ്ങള്‍ക്കായി കൊണ്ടു വന്ന സര്‍പ്രൈസ് ഗിഫ്റ്റ്. വിവാഹ വാര്‍ഷിക ആശംസകളെഴുതി അച്ഛനും അമ്മയ്ക്കും സമ്മാനിക്കാനായി വാങ്ങിയ അലങ്കരിച്ച കേക്കായിരുന്നു ആ സമ്മാനം. തിങ്കളാഴ്ച രാത്രി പാവൂര്‍ വയലിനു സമീപത്തു സ്‌കൂട്ടര്‍ അപകടത്തിലാണു പനയം വിളയില്‍ വീട്ടില്‍ രാജഗോപാലന്‍ ആചാരിയുടെ മകന്‍ രാഹുല്‍ രാജ് (22) മരിച്ചത്. മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണു കണ്ടു നിന്നവരെയെല്ലാം കരയിച്ച രം?ഗങ്ങള്‍ അരങ്ങേറിയത്.
അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥനായ അച്ഛന്‍ ജോലി സ്ഥലത്തായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനമായതിനാല്‍ ആഘോഷിക്കാന്‍ രാഹുല്‍ തീരുമാനിച്ചിരുന്നു. വിവാഹ വാര്‍ഷികത്തിന്റെ സര്‍പ്രൈസ് ഗിഫ്റ്റുമായാണു രാത്രി വരുന്നതെന്നു മാത്രമാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. അപകട സ്ഥലത്തു നിന്ന് എടുത്തു സൂക്ഷിച്ച കേക്ക് ഇന്നലെയാണു ബന്ധുക്കളെ കാണിച്ചത്. അച്ഛനമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുള്ള കുറിപ്പും കേക്കിനു മുകളിലുണ്ടായിരുന്നു. ഹൃദയമുരുകി കരഞ്ഞ അവരെ ആശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മറ്റുള്ളവര്‍.
" f
https://www.facebook.com/Malayalivartha
























