കളി കാര്യമായപ്പോള്‍... കണ്ണൂര്‍ ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടത്തിയ മാര്‍ച്ച് പട്ടാളം ഇടപെട്ട് തടഞ്ഞു; പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടേക്ക് എത്തിയപ്പോള്‍ കണ്ടത് ആയുധവുമേന്തിയ പട്ടാളക്കാരെ; സൈന്യം കടുത്ത നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധക്കാര്‍ക്ക് സ്ഥലം മാറ്റേണ്ടിവന്നു

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യമെമ്പാടും അരങ്ങേറിയ വലിയ പ്രതിഷേധങ്ങള്‍ കുറഞ്ഞിച്ചുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ പോലീസിനെ കൂടാതെ സൈന്യത്തേയും വിന്യസിച്ചിരുന്നു. കേരളത്തിലും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ചില സമരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ക്രമസമാധാന നില കൈവിടുന്ന തരത്തിലേക്ക് പ്രതിഷേധങ്ങള്‍ മാറിയിയില്ല.
അതേസമയം കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളെ നേരിടാന്‍ പട്ടാളം ഇറങ്ങിയെന്നാണ് വാട്‌സ്ആപ്പ് അടക്കമുളള സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തെ മുതല്‍ പ്രചാരണം നടന്നിരുന്നു. ചിത്രങ്ങള്‍ അടക്കമാണ് ഒരു കൂട്ടര്‍ വ്യാപക പ്രചാരണം അഴിച്ച് വിട്ടത്. തൃശൂര്‍ ജില്ലയിലെ ചേറ്റുവയിലാണ് സൈന്യം ഇറങ്ങിയെന്ന മട്ടില്‍ വ്യാജ പ്രചാരണം നടന്നത്. ചേറ്റുവയില്‍ പട്ടാളക്കാര്‍ എത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ അതിന് പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് വസ്തുത. ചേറ്റുവപ്പുഴയില്‍ ബോട്ടിങ്ങിനും ഉല്ലാസ യാത്രയ്ക്കും വേണ്ടിയാണ് ഒരു സംഘം സൈനികര്‍ എത്തിയതെന്നായിരുന്നു പിന്നീടത്തെ റിപ്പോര്‍ട്ട്. ഇവിടെ നിന്നുളള ചിത്രങ്ങളും ജവാന്മാരുടെ വാഹനത്തിന്റെ ചിത്രങ്ങളും ആരോ പകര്‍ത്തി സോഷ്യല്‍ മീഡയയില്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടക്കുകയാണ്.
ഇതിനിടേയാണ് കണ്ണൂരില്‍ നിന്നും മറ്റൊരു വാര്‍ത്ത വരുന്നത്. കണ്ണൂര്‍ ജില്ലയില്‍ പട്ടാളമിറങ്ങിയെന്ന് ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്.
പൗരത്വ പ്രതിഷേധങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സമരം ഇപ്പോഴും നടക്കുന്നുണ്ട്. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരത്തിന് ശേഷം ആളുകള്‍ കൂട്ടത്തോടെ പ്രതിഷേധിക്കുന്ന അവസ്ഥയാണ് മിക്കയിടുത്തുമുള്ളത്. ഇന്നലെയും ഇത്തരത്തില്‍ സമരം പലയിടങ്ങളിലും നടന്നിരുന്നു. എന്നാല്‍, കണ്ണൂര്‍ ജില്ലയില്‍ മുസ്ലിം സംഘടനകള്‍ നടത്തിയ മാര്‍ച്ച് പട്ടാളം ഇടപെട്ട് തടഞ്ഞതോടെ മുന്‍ നിശ്ചയിച്ച പരിപാടി മാറ്റേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ മാര്‍ച്ചാണ് കണ്ണൂരില്‍ പട്ടാളം ഇറങ്ങി തടഞ്ഞത്. മാര്‍ച്ച് തുടങ്ങുന്നതിനായി നിശ്ചയിച്ചിരുന്നത് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് പരിസരത്തുള്ള മൈതാനമായിരുന്നു. ഈ സ്ഥലം കണ്ണൂര്‍ ഡി.എസ്.സി.(ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്)യുടെ അധീനതയിലുള്ളതാണ്. ഈ സ്ഥലം കേന്ദ്രീകരിച്ച് പ്രകടനം നടത്തരുതെന്ന് പട്ടാളം പ്രകടനക്കാരെ അറിയിക്കുകയായിരുന്നു. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലമെന്ന നിലയിലാണ് ഈ നിര്‍ദ്ദേശം പട്ടാളക്കാര്‍ മുന്നോട്ടു വെച്ചത്.
ഇതിനിടെ ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇവിടേക്ക് എത്തിയെങ്കിലും സ്ഥലത്ത് ആയുധവുമേന്തി പട്ടാളക്കാര്‍ അണിനിരന്നു. തുടര്‍ന്ന് പ്രകടനം ആരംഭിക്കാനുള്ള സ്ഥലം കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്തേക്ക് മാറ്റി. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരം വര്‍ഷങ്ങളായി നഗരത്തിലേക്കുള്ള റാലികള്‍ ആരംഭിക്കുന്ന ഇടമായിരുന്നു. നേരത്തെയും പലപ്പോഴും ഈ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുകയും അന്യര്‍ക്ക് പ്രവേശനമില്ലെന്ന് പട്ടാളം ബോര്‍ഡ് വെക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം നടപടികള്‍ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് എത്തിച്ചേര്‍ന്നതോടെ പട്ടാളം കര്‍ശനവിലക്കുമായി എത്തുകയായിരുന്നു. പൗരത്വ നിയമത്തിന് എതിരായ സമരം ആയതു കൊണ്ടാണ് പട്ടാളം കര്‍ശനമായി ഇടപെട്ടതെന്ന പരാതിയും ഉയരുന്നുണ്ട്.
സാധാരണ ഗതിയില്‍ ക്രമസാമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പട്ടാളം ഇടപെടാറില്ല. പൊലീസാണ് ഇത്തരം കാര്യങ്ങള്‍ നോക്കുന്നത്. എന്നാല്‍, പട്ടാളക്യാമ്പിനോട് ചേര്‍ന്ന സ്ഥലം ആയതിനാല്‍ കൂടിയാണ് പട്ടാളക്കാര്‍ സ്ഥലത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha
























