ഉത്സവത്തിനു പൊട്ടിക്കാനുള്ള കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

ഉത്സവത്തിനു പൊട്ടിക്കാനുള്ള കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. പാലക്കാട് കരിന്പ കൊന്‌പോട് കോളനിയിലെ രാജനാണ് (45) മരിച്ചത്. മണ്ണാര്‍ക്കാട് തെങ്കര മുതുവല്ലി ക്ഷേത്രത്തില്‍ ഉത്സവത്തിനു വെടിമരുന്ന് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
ഇതേതുടര്‍ന്ന് രാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കുണ്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























