Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

23 കാരിയുടെ ഫോട്ടോ കാണിച്ച്‌ തട്ടിപ്പ് നടത്തി 30കാരനെ കല്യാണം കഴിക്കാന്‍ ശ്രമിച്ച 43കാരിയ്ക്കെതിരെ കേസ്; അയലത്തെ വീട്ടിലെ 23 വയസുകാരിയുടെ ചിത്രം വാട്സ്ആപ്പിലിട്ട് വലയിൽ വീഴ്ത്തി: സംസാരത്തിലെ നിഷ്‌കളങ്കത മൂലം ഇഷ്ടപ്പെട്ട പെൺകുട്ടിയുമായി വിവാഹം നടത്താൻ ആറുമാസത്തിനൊടുവിൽ തീരുമാനം: മൂന്ന് ലക്ഷം രൂപാ മുടക്കി വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തിയും, 400 പേര്‍ക്കിരിക്കാവുന്ന പന്തലിട്ടും വിവാഹച്ചടങ്ങുകൾ തുടങ്ങിയപ്പോൾ, വീട്ടമ്മയുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചത് കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസ്

15 FEBRUARY 2020 11:56 AM IST
മലയാളി വാര്‍ത്ത

23 കാരിയുടെ ഫോട്ടോ കാണിച്ച്‌ തട്ടിപ്പ് നടത്തി 30കാരനെ കല്യാണം കഴിക്കാന്‍ ശ്രമിച്ച 43കാരിയ്ക്കെതിരെ കേസ്. സാമ്പത്തിക തട്ടിപ്പ് നടന്നിട്ടില്ലെന്നും ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നു സിഐ ഷിബു പാപ്പച്ചന്‍ പറഞ്ഞു. തിരുവാര്‍പ്പ് മണയത്തറ റെജിമോള്‍(43)ക്കെതിരെയാണ് ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിന് പൊലീസ് കേസെടുത്തിരിക്കുന്നത്. കബളിപ്പിക്കപ്പെട്ട കണ്ണൂര്‍ തളിപ്പറമ്ബ് കൂവേരി കാക്കാമണി വിഗേഷി(30)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. യുവതിയുടെ ഫോട്ടോ ഉപയോഗിച്ച്‌ ആള്‍മാറാട്ടം നടത്തി വിവാഹം ഉറപ്പിച്ചത് എന്തിനാണെന്നതിന് റെജിമോള്‍ ഇതുവരെ വ്യക്തമായ മൊഴി നല്‍കിയിട്ടില്ല. തിരുവാര്‍പ്പ് പഞ്ചായത്തിലെ ആശാ വര്‍ക്കറായി ജോലി ചെയ്യുകയാണ് റെജിമോള്‍.

ഫോണിലൂടെയുള്ള യുവാവിന്റെ സംസാരം ഇഷ്ടപ്പെട്ടതു മൂലമാണ് ബന്ധം തുടര്‍ന്നതെന്നു മാത്രമാണ് വിവാഹിതയായ റെജിമോളുടെ മൊഴി. സാമ്പത്തികത്തട്ടിപ്പ് നടന്നിട്ടില്ലെന്നും ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നും സിഐ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത റെജിമോളെ കഴിഞ്ഞ ദിവസം വൈകിട്ടോടെ ജാമ്യത്തില്‍ വിട്ടു. വാട്‌സാപ്പില്‍ കണ്ട പെണ്‍കുട്ടി എന്ന നിലയിലാണ് ബന്ധം തുടര്‍ന്നതെന്നും സംസാരത്തിലെ നിഷ്‌കളങ്കത മൂലമാണ് ഇഷ്ടപ്പെട്ടതെന്നും വിഗേഷ് വ്യക്തമാക്കി. 6 മാസമായി ഇരുവരും തമ്മില്‍ ഫോണ്‍ വിളി നടത്തി വരികയായിരുന്നു. തുടര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്.നാളെയാണ് ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാന്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും എത്തിയപ്പോഴാണു കള്ളി വെളിച്ചത്തായത്.


സമീപവാസിയായ 23 വയസ്സുകാരിയുടെ പടമാണ് തട്ടിപ്പിനായി വീട്ടമ്മ ഉപയോഗിച്ചത്. പ്രണയം വിവാഹാലോചനയിലേക്ക് നീങ്ങിയതോടെ വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും കഴിഞ്ഞ മാസം 27ന് തിരുവാര്‍പ്പിലെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു. എന്നാല്‍ ബുദ്ധിപൂര്‍വ്വം ഇവര്‍ വീട്ടിലേക്ക് വരുന്നത് വീട്ടമ്മ തടഞ്ഞു. ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ എത്തിയാല്‍ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു. ഇതിനുസരിച്ച്‌ യുവാവിന്റെ വീട്ടുകാര്‍ ലോഡ്ജില്‍ എത്തി. പെണ്‍കുട്ടിയുടെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തി പുതുപ്പള്ളി സ്വദേശിയും വീട്ടമ്മയും അവിടെ വന്നു. ഇയാളാണ് ഇതിന്റെ മുഖ്യസൂത്രധാരൻ എന്നാണ് പോലീസ് കരുതുന്നത്.

ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛന്‍ ബാലകൃഷ്ണന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താന്‍ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി.സ്ത്രീധനം ഒന്നും ഇല്ലാതെ നടത്താന്‍ തീരുമാനിച്ച വിവാഹത്തിനായി വരന്റെ വീട്ടുകാര്‍ വന്‍ തുക ചെലവഴിച്ചിരുന്നു. മൂന്നു ലക്ഷം രൂപാ മുടക്കി വീടിന്റെ അറ്റകുറ്റ പണികള്‍ നടത്തി, 400 പേര്‍ക്കിരിക്കാവുന്ന പന്തലിട്ടു. പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള വരെ വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു.

കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടില്‍ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു. എത്താതെ വന്നപ്പോള്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും പെണ്‍കുട്ടിയുടെ വീട്ടിലേക്കു വരാന്‍ നിശ്ചയിച്ചു. കഴിഞ്ഞ ബുധനാഴ്ച അവര്‍ കോട്ടയത്ത് എത്തി പെണ്‍കുട്ടിയെ വിളിച്ചു. അമ്മയ്ക്കു ചിക്കന്‍പോക്സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു. ഇതോടെ സഹോദരിക്കും ഭര്‍ത്താവിനും സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends