റേഷനരിയില്‍ പുഴു: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

കോഴിക്കോട് കൂടത്തുംപൊയിലിലെ റേഷന്‍ കടയില്‍ പുഴുവരിച്ച അരിയും ഗോതമ്പും സൂക്ഷിച്ചെന്നാരോപിച്ച് കടയുടമ കെ.വി.ഹേമലതയ്ക്ക് നല്‍കിയ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫിസര്‍ റദ്ദു ചെയ്തിരുന്നു.
എന്നാല്‍ കടയില്‍ നിന്നും കണ്ടെടുത്തത് മൂന്ന് വര്‍ഷം മുന്‍പത്തെ ഭക്ഷ്യധാന്യങ്ങളാണെന്ന ഉദ്യോഗസ്ഥരുടെ വാദം നുണയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. എല്ലാ മാസവും കടയിലെത്തി പരിശോധന നടത്തി ക്രമക്കേടുകളൊന്നും ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയ റേഷനിങ് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു.
തിരുവനന്തപുരത്തുനിന്നെത്തിയ സംഘം നടത്തിയ പരിശോധനയിലും താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വീഴ്ച സംഭവിച്ചതായും കടയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളുണ്ടെന്നും കണ്ടെത്തി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
പരാതികള്‍ വ്യാപകമായതോടെ പ്രത്യേക സംഘം കടയിലും വെള്ളയിലുള്ള സംഭരണ കേന്ദ്രത്തിലും പരിശോധന നടത്തിയിരുന്നു. രണ്ടിടത്തും പഴകിയ സാധനങ്ങളുണ്ടെന്ന് സംഘത്തിന് ബോധ്യപ്പെട്ടു. ലൈസന്‍സ് റദ്ദു ചെയ്ത കടയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 44 ചാക്ക് പുഴുക്കലരിയും 16 ചാക്ക് മട്ട അരിയും പതിനാറ് ചാക്ക് ഗോതമ്പും കണ്ടെത്തി. എന്നാല്‍ ഈ അരിയും ഗോതമ്പും വാതില്‍പ്പടി വിതരണത്തിലൂടെ കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ എത്തിച്ചതാണെന്ന് രേഖകള്‍ പറയുന്നു.
ഇക്കാര്യങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ വിശദീകരണം നല്‍കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പത്രവാര്‍ത്തയെതുടന്ന് കേസെടുത്ത മനുഷ്യാവകാശ കമ്മിഷന്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























