പൊള്ളലേറ്റത് ജീവനോടെ; കുറാഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞത് താലിയില്‍ രേഖപ്പെടുത്തിയിരുന്ന ഇംഗ്ലിഷ് അക്ഷരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞു. ശനിയാഴ്ച വീട്ടിൽ നിന്ന് കാണാതായ ഒറ്റപ്പാലം അമ്പലപ്പാറ ചേന്നന്‍കണ്ടത്ത് രാമചന്ദ്രന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (51) ആണ് മരിച്ചത്. പൊള്ളലേറ്റത് ജീവനോടെയാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല.സ്വയം തീകൊളുത്തി മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്കരിച്ചു. മൃതദേഹത്തില്‍ നിന്നു ലഭിച്ച താലിയാണ് വീട്ടമ്മയെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. താലിയില്‍ രേഖപ്പെടുത്തിയിരുന്ന ഇംഗ്ലിഷ് അക്ഷരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം പൊലീസിനെ എത്തിച്ചത് താലി നിര്‍മിച്ച എറണാകുളത്തെ ജ്വല്ലറിയിലാണ്.
ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ നിന്നു വിറ്റ താലിയാണിതെന്ന് കണ്ടെത്തി. ഈ ജ്വല്ലറിയിലെത്തിയ പൊലീസ് താലി വീട്ടമ്മയ്ക്കു വില്‍പന നടത്തിയതായും സ്ഥിരീകരിച്ചു. അമ്മയെ കാണാനില്ലെന്ന മകന്റെ പരാതി ഒന്‍പതിന് ഒറ്റപ്പാലം സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം കൂടി ലഭിച്ചതോടെ തിരിച്ചറിയല്‍ എളുപ്പമായി. മാനസിക സമ്മര്‍ദംമൂലം കുറാഞ്ചേരിയിലെ സ്വകാര്യ മാനസികാരോഗ്യ കൗണ്‍സലിങ് സെന്ററില്‍ കുഞ്ഞുലക്ഷ്മി മൂന്നു തവണ ചികിത്സയ്ക്കെത്തിയിട്ടുണ്ട്. മരണം നടന്നത് കുറാഞ്ചേരിയിലാണെങ്കിലും ആശുപത്രിയില്‍ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























