വിമാനത്താവളത്തിൽ ബോംബ് ഒളിപ്പിച്ചു; പ്രതിയുടെ ബാങ്ക് ലോക്കറിൽ കണ്ടത് അതിലും മാരകമായ കാഴ്ച്ച; എങ്ങുമെത്താതെ അന്വേഷണം

മംഗളൂരു വിമാനത്താവളത്തിൽ ബാഗിനുള്ളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൻറെ തുടർ അന്വേഷണം വഴി മുട്ടിയ നിലയിലാണ് ഇപ്പോൾ ഉള്ളത്. ഈ കേസിൽ അറസ്റ്റിലായ യുവാവിന്റെ ബാങ്ക് ലോക്കറിൽ നിന്നും സയനൈഡ് ശേഖരമുണ്ടെന്ന സംശയത്തിൽ തുടങ്ങിയ അന്വേഷണമാണ് ഇപ്പോൾ പകുതി വഴിയിൽ അവസാനിച്ചിരിക്കുന്നത് . ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയ പൊടി സയനൈഡ് ആണെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
ആ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. എന്നാൽ പരിശോധനാ റിപ്പോർട്ട് വൈകുകയായിരുന്നു, വൈകിയതോടെ അന്വേഷണം എങ്ങും എത്താത്ത സ്ഥിതിയിലുമായി കഴിഞ്ഞിരുന്നു. .ഉഡുപ്പി സ്വദേശി ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറിൽ നിന്നായിരുന്നു പൊടി കണ്ടെത്തിയത്. കർണാടക ബാങ്കിന്റെ ഉടുപ്പി കഞ്ചിബെട്ടു ശാഖയിലെ ലോക്കറിൽ ആയിരുന്നു പൊതി. അവധി ദിവസമായിട്ടും ജീവനക്കാരെ വിളിച്ചുവരുത്തിയാണ് ലോക്കർ തുറന്നു പൊലീസ് 150 ഗ്രാം സയനൈഡെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തിയത്. ആദിത്യ റാവുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴായിരെടുന്നു ബാങ്ക് ലോക്കറിനെ കുറിച്ച് ഇയാൾ പറഞ്ഞത് . ഇതോടെ വിമാനത്താവളത്തിൽ സ്ഫോടകവസ്തു വെച്ചത് ആസൂത്രിതമായിരുന്നു എന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തുകയും ചെയ്തു .മംഗളൂരു വിമാനത്താവളത്തില്‍ സ്‍ഫോടക വസ്തുവെച്ച കേസിലായിരുന്നു ഇയാൾ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























