അച്ഛൻറെ ഘാതകൻ ജയിലിൽ; കുറ്റവാളിയിടെ കുടുംബത്തോട് മക്കൾ ചെയ്ത സ്നേഹ പ്രതികാരം;

അച്ഛൻറെ ഘാതകൻ ജയിലിൽ കഴിയുന്നു. എന്നാൽ അയാളുടെ കുടുംബത്തോട് മക്കൾ ചെയ്ത സ്നേഹ പ്രതികാരം ചർച്ചയാകുന്നു. അച്ഛന്റെ മരണത്തിനു കാരണക്കാരനായ വ്യക്തിയുടെ കുടുംബത്തിനു തലചായ്ക്കാൻ വീടും സ്ഥലവും നൽകിയാണ് മക്കൾ സ്നേഹ പ്രകടനം നടത്തിയിരിക്കുന്നത് . .തലയോലപ്പറമ്പിലെ പണമിടപാടുകാരനായ കാലായിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനീഷ് . ഇയാളുടെ കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും വീടും കൈമാറാൻ പദ്ധതിയിടുകയായിരുന്നു ബന്ധുക്കൾ. മാത്യുവിന്റെ ഇത് അവർക്ക് കൈമാറാൻ ഇരിക്കുകയായിരുന്നു . അനീഷിന്റെ അച്ഛൻ വാസുവിനാണ് രേഖകൾ കൈമാറുന്നത്.എന്നാൽ കൊലപാത കേസിൽ ശിക്ഷയനുഭവിക്കുകയാണ് അനീഷ്. മാത്യുവിന്റെ ഭാര്യ എൽസി, മക്കളായ നൈസി, നൈജ, ചിന്നു എന്നിവർ ചേർന്നായിരുന്നു ഇത്തരത്തിൽ ഉള്ള തീരുമാനം എടുത്തത്. .പണമിടപാടുകാരനായ മാത്യുവും അനീഷും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.
അനീഷ്, മാത്യുവിൽനിന്നു വാങ്ങിയ പണം തിരികെ നൽകാനാകാഞ്ഞതിനാൽ അഞ്ച് സെന്റ് സ്ഥലവും വീടും മാത്യുവിന് തീറെഴുതിക്കൊടുക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധവും വിദ്വേഷവും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു . കൊലപാതകം നടന്ന് അഞ്ചുവർഷത്തിനു ശേഷം അനീഷിന്റെ അച്ഛൻ വാസുവാണ് തന്റെ മകനാണ് കൊലയ്ക്കുപിന്നിൽ പ്രവർത്തിച്ചതെന്ന് നൈസിയെ അറിയിച്ചത്.
മകൻ ചെയ്ത തെറ്റ് തുറന്നുപറഞ്ഞ വാസുവിന് മാത്യുവിന്റെ കുടുംബാംഗങ്ങൾ നൽകുന്ന ഈ സ്നേഹോപഹാരം ക്ഷമയുടെയും പരസ്നേഹത്തിന്റെയും മാതൃകയാവുകയാണ്. തലയോലപ്പറമ്പ് സെയ്ന്റ് ജോർജ് പള്ളിവികാരി റവ. വർഗീസ് ചെരപ്പറമ്പിൽ, കേസന്വേഷണം നടത്തിയ വൈക്കം സി.ഐ. നവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഭൂമി കൈമാറ്റച്ചടങ്ങ് നടക്കുക.വിശാലമായ മനസ്സ് അത് എല്ലാവർക്കും കിട്ടികൂടണമെന്നില്ല. അത്തരത്തിൽ വിശാലമായ മനസ്സിന്റെ ഉടമകളാണ് ഇവർ.
അച്ഛന്റെ കൊലപാതകിയുടെ കുടുംബത്തിനു തലചായ്ക്കാൻ വീടും സ്ഥലവും നൽകി മക്കൾ മാതൃകയായുകയാണ്. അനീഷ്, മാത്യുവിൽനിന്നു വാങ്ങിയ പണം തിരികെ നൽകാനാകാഞ്ഞതിനാൽ അഞ്ച് സെന്റ് സ്ഥലവും വീടും മാത്യുവിന് തീറെഴുതിക്കൊടുക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വിരോധമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.എന്നാൽ ആ കൊലപാതകം നടന്ന് അഞ്ചുവർഷത്തിനു ശേഷം അനീഷിന്റെ അച്ഛൻ വാസുവാണ് തന്റെ മകനാണ് കൊലയ്ക്കുപിന്നിൽ പ്രവർത്തിച്ചതെന്ന് നൈസിയെ അറിയിക്കുകയായിരിന്നു . മകൻ ചെയ്ത തെറ്റ് തുറന്നുപറഞ്ഞ വാസുവിന് മാത്യുവിന്റെ കുടുംബാംഗങ്ങൾ നൽകുന്ന ഈ സ്നേഹോപഹാരം ക്ഷമയുടെയും പരസ്‌നേഹത്തിന്റെയും വലിയ പാഠം തുറന്നു . തലയോലപ്പറമ്പ് സെയ്ന്റ് ജോർജ് പള്ളിവികാരി റവ. വർഗീസ് ചെരപ്പറമ്പിൽ, കേസന്വേഷണം നടത്തിയ വൈക്കം സിഐ. നവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഭൂമി കൈമാറ്റച്ചടങ്ങ് നടക്കുക. ഏതായാലും ക്ഷമയുടെ വലിയൊരു പാഠമാണ് ഈ ദമ്പതികൾ തുറന്നു കാണിച്ചിരിക്കുന്നത്. മറ്റുള്ളവർക്ക് പ്രചോദന മാകുന്ന ഒരു ജീവിത പാഠം.
https://www.facebook.com/Malayalivartha

























