വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ രക്ഷിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം

പോസ്‌കോ കേസുകളില്‍ പരാതി ലഭിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ എഫ് ഐ ആര്‍ ഇടണമെന്നാണ് നിയമമുള്ളപ്പോള്‍ തുറവൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വഷണം ഇഴഞ്ഞു നീങ്ങുന്നു. പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും ശിശുക്ഷേമ സമിതിപോലീസിന് പരാതി കൈമാറുവാനോ അന്വഷണം പൂര്‍ത്തികരിച്ച് നടപടി എടുക്കുവാനോ തയാറായിട്ടില്ല. ഉന്നത ഇടപെടലിനെ തുടര്‍ന്ന് കേസ് ഒരുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നു.
സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ മറ്റു ചില കുട്ടികളും സമാനമായ പരാതി നല്‍കിയതായും പറയപ്പെടുന്നു. എന്നിട്ടും സംഭവം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും പ്രതിയായ അദ്ധ്യാപകനെ പിടികൂടിയിട്ടില്ല.പള്ളിത്തോട് സ്‌കൂളിലെ താല്‍ക്കാലിക അദ്ധ്യാപകനെതിരേയാണ് പരാതി .
വിവരം കുട്ടി വീട്ടുകാരെ അറിയിക്കുകയും, വീട്ടുകാര്‍ സ്‌കൂളിലെത്തി പരാതിപ്പെട്ടതോടെ സ്‌കൂളിലെ പ്രധമഅദ്ധ്യാപകന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് പരാതി നല്‍കുകയായിരുന്നു. മുന്‍പും ഈ അദ്ധ്യാപകനെതിരെ സമാനമായ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഉന്നത ഇടപെടലിനെ തുടര്‍ന്ന് നടപടി ഉണ്ടായില്ല.
https://www.facebook.com/Malayalivartha

























