തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. തിങ്കളാഴ്ച നടപടി പൂര്‍ത്തിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് പറഞ്ഞു. വിധിപ്പകര്‍പ്പ് പരിശോധിച്ചശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം. കമ്മിഷന് ഇതുവരെ പൂര്‍ത്തിയാക്കിയ നടപടികളും 2019-ലെ വോട്ടര്‍പട്ടിക മാറ്റി ഉപയോഗിക്കുന്നതിലെ പ്രായോഗികവിഷമതകളും കോടതിയെ ധരിപ്പിക്കും.സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് തിരഞ്ഞെടുപ്പുകമ്മിഷന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണനല്‍കുമെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു.
കേന്ദ്ര തിരഞ്ഞടുപ്പുകമ്മിഷന് ചെയ്യുന്നതുപോലെ എല്ലാകൊല്ലവും സംസ്ഥാന കമ്മിഷനും വോട്ടര്‍പട്ടിക പുതുക്കുന്നത് പരിഗണിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കും.
https://www.facebook.com/Malayalivartha