ദൃശ്യങ്ങൾ കണ്ടവർ ഞെട്ടി ! പ്രണയ ദിനത്തിൽ കാമുകൻറെ കണ്ണില്ലാ ക്രൂരത; കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു ; യുവാവ് അറസ്റ്റിൽ
പ്രണയിക്കുന്നവരുടെ ദിനമാണ് ഫെബ്രുവരി 14....എന്നാൽ ഈ ദിനത്തിൽ യുവാവ് യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു. പെണ്‍കുട്ടിയെ കാമുകന് കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സ്കൂട്ടറില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ അതിവേഗത്തില്‍ പാഞ്ഞ് വന്ന കാറ് ഇടിച്ച് തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി കാണാൻ കഴിയുന്നുണ്ട് . ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു . പെരുമ്ബാവൂര്‍ സ്വദേശി സഗീറാണ് ഈ ക്രൂര കൃത്യം ചെയ്തത് . തന്റെ പ്രണയബന്ധം നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു . കൊച്ചി എംജി റോഡിലെ മുല്ലശേരി കനാല്‍ റോഡിലായിരുന്നു ഈ സംഭവം നടന്നത് . എംജി റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി സുഹൃത്തിനെ മെട്രോ സ്റ്റേഷനിലാക്കി മടങ്ങുകയായിരുന്നു. അപ്പോഴായിരുന്നു പിന്നാലെ വന്നാണ് സഗീര്‍ കാര്‍ ഇടിപ്പിച്ചതു . അതിവേഗത്തില്‍ വരുന്ന സഗീറിന്റെ കാര്‍ പെണ്‍കുട്ടിയുടെ സ്കൂട്ടറിലിടിക്കുന്നതും, പിന്നീട് നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളില്‍ ഇന്നും വ്യക്തമാണ്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സഗീറിനെതിരെ കേസെടുത്തു.
വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. സഗീറിനെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. രണ്ടുവര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്ന ഇരുവരും അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് വേര്‍പിരിയുകയായിരുന്നു. ഇതിനിടെ ബന്ധം തുടരണമെന്ന ആവശ്യവുമായി സഗീര്‍ സമീപിച്ചെങ്കിലും യുവതി വിസമ്മതിക്കുകയായിയുന്നു . ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യവും യുവതിയുടെ വിവാഹം ഉറപ്പിച്ചെന്ന സംശയവുമാണ് ആക്രമണത്തിനു കാരണമെന്നും പോലീസ് പറയുന്നു. വീണ്ടുമോരു പ്രണയ പക ഉയർന്ന് വന്നിരിക്കുകയാണ് ഈ സംഭവത്തിലൂടെ .അടുത്ത കാലത്തായി കേരളത്തിൽ നിരവധി പ്രണയ പകകൾ കൊലപാതകത്തിലേക്ക് നീങ്ങിയ വാർത്തകൾ നാം അറിഞ്ഞിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ പ്രണയ ദിനത്തിൽ തന്നെ ഇത്തരത്തിലുള്ള ഒരു നടുക്കുന്ന വാർത്ത വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha