തലയും കൈകാലുകളും വെട്ടിമാറ്റാന്‍ ഇറച്ചി വെട്ടുന്ന കത്തി; തലയും, കൈകളും, കാലുകളും അറുത്ത് മാറ്റിയ ശേഷം ഉടല്‍ വെള്ളത്തില്‍ ഉപേക്ഷിക്കുമ്പോൾ പൊങ്ങിവരാതിരിക്കാൻ ആന്തരികാവയവങ്ങൾ നീക്കം ചെയ്തു: കൊലപാതകം എങ്ങനെയാവണം, അവയവങ്ങള്‍ എങ്ങനെ മുറിച്ചുമാറ്റാം, എന്ന് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും യൂട്യൂബിലെ വിവിധ കാഴ്ചകളെ ആശ്രയിച്ചു- വിഘ്‌നേശ്വരനെ കൊലപ്പെടുത്താന്‍ തിരക്കഥ തയ്യാറാക്കിയത് ദൃശ്യം മോഡലില്‍

കമ്പം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈയിൽ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ കൊലപ്പെടുത്താന്‍ തിരക്കഥ തയ്യാറാക്കിയത് ദൃശ്യം മോഡലില്‍. മലയാളം സിനിമ ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം പല തവണ കൊലപാതകത്തിന് മുമ്പ് കണ്ടിരുന്നതായി വിഘ്‌നേശ്വരന്റെ സഹോദരന്‍ വിജയ് ഭാരത് പൊലീസിന് മൊഴി നല്‍കി. തലയും കൈകാലുകളും വെട്ടിമാറ്റിയ ഉടല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വൈഗയിലേക്ക് വെള്ളം കൊണ്ടുപോവുന്ന കനാലില്‍ ഞായറാഴ്ച രാത്രിയാണ് കണ്ടെത്തിയത്.
കൊലപാതകം മറച്ചു വെക്കാനുള്ള ഇവരുടെ തന്ത്രം പൊളിച്ചത് കമ്പത്തെ മീൻപിടിത്തക്കാരായിരുന്നു. വിഘ്‌നേശ്വരന്റെ മൃതദേഹം പല കഷ്ണങ്ങളാക്കി പലയിടത്ത് കളഞ്ഞിട്ട് ഒന്നും സംഭവിക്കാത്ത വിധം ജീവിക്കാനായിരുന്നു അമ്മയായ സെല്‍വിയുടേയും സഹോദരന്‍ വിജയ് ഭാരതിന്റേയും ലക്ഷ്യം. വിഘ്‌നേശ്വരന്റെ ഉടല്‍ ഉപേക്ഷിക്കാന്‍ അമ്മയും സഹോദരനും കമ്പം - ചുരുളിപ്പെട്ടിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് എത്തിയത്. ഈ സമയം മീന്‍മിടിക്കാന്‍ പുഴയോരത്തിരുന്ന രണ്ട് പേര്‍ ഇവരെ കണ്ടു. ചാക്കുകെട്ട് വെള്ളത്തില്‍ ഉപേക്ഷിക്കുന്നതില്‍ സംശയം തോന്നിയ ഇവര്‍ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കുകയും, വിവരങ്ങള്‍ ചോദിക്കുകയും ചെയ്തു.
ഭര്‍ത്താവ് മരിച്ചതിന് വീട്ടില്‍ നടത്തിയ പൂജകളുടെ അവശിഷ്ടങ്ങളാണെന്നാണ് അവര്‍ മറുപടി നല്‍കിയത്. ചാക്കുകെട്ട് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറവായിരുന്നു. ഇവര്‍ മടങ്ങി പോയതിന് ശേഷം മീന്‍പിടുത്തക്കാര്‍ ചാക്കുകെട്ട് തുറന്ന് നോക്കുകയും, ഒരു മനുഷ്യന്റെ ഉടലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇറച്ചി വെട്ടുന്ന കത്തിയാണ് വിഘ്‌നേശ്വരന്റെ തലയും കൈകാലുകളും വെട്ടിമാറ്റാന്‍ ഉപയോഗിച്ചത്. തല, കൈകള്‍, കാലുകള്‍ എന്നിവ അറുത്ത് മാറ്റിയ ശേഷം ആന്തരികാവയവങ്ങളും നീക്കം ചെയ്തു. ഉടല്‍ വെള്ളത്തില്‍ ഉപേക്ഷിക്കുമ്പോൾ പൊങ്ങിവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കൊലപാതകം എങ്ങനെയാവണം, അവയവങ്ങള്‍ എങ്ങനെ മുറിച്ചുമാറ്റാം, വെള്ളത്തില്‍ നിന്ന് ഉടല്‍ പൊന്തിവരാതിരിക്കാന്‍ എന്തു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിജയഭാരത് ആശ്രയിച്ചത് യൂട്യൂബിലെ വിവിധ കാഴ്ചകളെയാണെന്ന് പൊലീസ് പറഞ്ഞു.
മകന്റെ സ്വഭാവദൂഷ്യമാണ് കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് അമ്മയുടെ മൊഴി. കൊലപാതകം നടത്തിയതെങ്ങനെയെന്നും, എങ്ങനെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും പോലീസിനോട് ഇവർ വ്യക്തമാക്കിയിരുന്നു. കൊലയ്ക്ക് ശേഷം തലയും കൈകാലുകളും മെഷീൻ വാളുപയോഗിച്ച് അറുത്ത് മാറ്റി. ഉടൽ കനാലിലും, തലയും കൈകാലുകളും വീടിനടുത്തെ കിണറ്റിലുമായി തള്ളുകയായിരുന്നു. പ്രതികളുടെ മൊഴിയനുസരിച്ച് പൊലീസ് കനാലിലും കിണറ്റിലും ആളുകളെ ഉപയോഗിച്ച് വിശദമായ തെരച്ചിൽ നടത്തി. തുടർന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ രണ്ടിടത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഘ്‍നേശ്വരന്‍റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് അമ്മയുടെയും സഹോദരന്‍റെയും കുറ്റസമ്മത മൊഴി. അമിതമായി ലഹരി ഉപയോഗിക്കുമായിരുന്ന മകൻ തന്നെയും രണ്ടാമത്തെ മകനെയും ഉപദ്രവിക്കുമായിരുന്നെന്നും അമ്മ മൊഴി നൽകി. പ്രതികൾ പറഞ്ഞത് മാത്രമല്ലാതെ, കൊലയ്ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























