ചിരിക്കാതെന്ത് പറയാന്‍... രണ്ടില ചിഹ്‌നവും ചെയര്‍മാന്‍ പദവിയും ജോസ് കെ. മാണിക്കു ലഭിക്കുമെന്നുള്ള സൂചന കണ്ട് കാലുമാറി പി.ജെ ജോസഫ്; ആം ആദ്മി പാര്‍ട്ടിയുടെ അമരത്തേയ്ക്ക് പി.ജെ. ജോസഫ് എത്തുന്നതായി സൂചന; ഡല്‍ഹിയില്‍ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി

മാണി സാറിന്റെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള പിജെ ജോസഫിന്റെ മോഹം പൊലിയുന്നതായി റിപ്പോര്‍ട്ട്. രണ്ടില ചിഹ്‌നവും ചെയര്‍മാന്‍ പദവിയും ജോസ് കെ. മാണിക്കു ലഭിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനു ജോസഫ് ഒരുങ്ങുന്നുവെന്നാണു സൂചന. കെജ്‌രിവാളിന്റെ വ്യക്തിപ്രഭാവം കേരളത്തില്‍ തുണയാകുമെന്നു ജോസഫ് പ്രതീക്ഷിക്കുന്നു. ദേശീയ രാഷ്ട്രീയത്തിലെത്താനുള്ള ജോസഫിന്റെ ചിരകാലാഭിലാഷവും അതോടെ സഫലമാകും. അതേസമയം ഇതില്‍ വെട്ടിലായിരിക്കുന്നത് മുഖ്യമന്ത്രി പദം മോഹിച്ച് മുന്നേറുന്ന രമേശ് ചെന്നിത്തലയേയാണ്.
കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിച്ചു. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലിരിക്കെയാണ് അപ്രതീക്ഷിതമായി ജോസഫ് ഡല്‍ഹി മുഖ്യമന്ത്രിയെ കണ്ടത്. ഇതിനു വലിയ രാഷ്ട്രീയപ്രാധാന്യം കല്‍പ്പിക്കുന്നവരേറെയാണ്.
താന്‍ നടത്തുന്ന ലോങ് മാര്‍ച്ചിലേക്ക് കെജ്‌രിവാളിനെ ക്ഷണിക്കാനായാണു കണ്ടെതെന്നു ജോസഫ് പറയുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ വലംകൈയായ സഞ്ജയ് സിങ് എം.പി. കേരളാഹൗസിലെത്തി ജോസഫുമായി ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികത കാണുന്നവരുണ്ട്. കേരളാ കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീര്‍പ്പ് വരാനിരിക്കേയാണു ജോസഫിന്റെ പുതിയ നീക്കം.
രണ്ടില ചിഹ്‌നവും ചെയര്‍മാന്‍ പദവിയും ജോസ് കെ. മാണിക്കു ലഭിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനു ജോസഫ് ഒരുങ്ങുന്നുവെന്നാണു സൂചന. കെജ്‌രിവാളിന്റെ വ്യക്തിപ്രഭാവം കേരളത്തില്‍ തുണയാകുമെന്നു ജോസഫ് പ്രതീക്ഷിക്കുന്നു. ദേശീയ രാഷ്ട്രീയത്തിലെത്താനുള്ള ജോസഫിന്റെ ചിരകാലാഭിലാഷവും അതോടെ സഫലമാകും.
ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ കാര്യമായ അടിത്തറയില്ല. ജോസഫിനെപ്പോലെ മുതിര്‍ന്ന നേതാവ് ഉത്തരവാദിത്വം ഏറ്റെടുത്താല്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് ആംആദ്മിയുടെ പ്രതീക്ഷ. കേരളത്തില്‍ അവര്‍ ഇപ്പോള്‍ ഒരു മുന്നണിയുടെയും ഭാഗമല്ല. പി.ജെ. ജോസഫിനെ ഒപ്പം കൂട്ടിയാല്‍ മുന്നണി സമവാക്യം മാറിമറിയും. മുഖ്യമന്ത്രി പിണറായി വിജയനുമായി കെജ്‌രിവാള്‍ നല്ല സൗഹൃദത്തിലുമാണ്. യു.ഡി.എഫിന്റെ ഭാഗമായും ആം ആദ്മി പാര്‍ട്ടിക്കു കടന്നുവരാം.
ഡല്‍ഹിയില്‍ തറപറ്റിച്ചതൊക്കെ ഇപ്പോഴത്തെ ദുര്‍ബല സാഹചര്യത്തില്‍ മറക്കാന്‍ കോണ്‍ഗ്രസും തയാറാകും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കേസുമായി ബന്ധപ്പെട്ടാണു പി.ജെ. ജോസഫും കുടുംബവും ഡല്‍ഹിയിലെത്തിയതെന്നാണു നേതാക്കള്‍ കരുതിയത്. അതിനപ്പുറം രാഷ്ട്രീയ മാനമുണ്ടായതു കൂടിക്കാഴ്ചയ്ക്കു ശേഷമാണ്.
അതേസമയം യുഡിഎഫിന് മുന്നിലുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പും കുട്ടനാട് ഉപതെരഞ്ഞെടുപ്പും വലിയ വെല്ലുവിളിയാണ്. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ആറ് മാസത്തിനുള്ളില്‍ നടക്കാനിടയുള്ള കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങള്‍ മുന്‍കൂട്ടി അടി തുടങ്ങി. കുട്ടനാട്ടില്‍ തോമസ് ചാണ്ടിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ച തങ്ങളുടെ ജില്ലാ പ്രസിഡന്റ് കൂടിയായ ജേക്കബ് എബ്രഹാമിനോട് കളത്തിലിറങ്ങാന്‍ ജോസഫ് വിഭാഗം നിര്‍ദ്ദേശിച്ചു. എന്നാല്‍, കുട്ടനാട് സീറ്റ് സംയുക്ത കേരള കോണ്‍ഗ്രസിന്റേതായതിനാല്‍ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നാണ് ജോസ് വിഭാഗത്തിന്റെ നിലപാട്. ഇരു വിഭാഗവും നേരത്തേ കടിപിടി തുടങ്ങിയതോടെ, പാലാ സീറ്റ് നഷ്ടപ്പെടുത്തിയത് പോലാകുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതാക്കള്‍.
https://www.facebook.com/Malayalivartha

























