Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ല ; സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്; തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതില്‍ 1994മുതല്‍ പിഴവ്

19 FEBRUARY 2020 11:26 AM IST
മലയാളി വാര്‍ത്ത

കേരള പോലീസിൽ നിന്നും തോക്കും വെടിക്കോപ്പുകളും കാണാതായെന്നുള്ള സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ട്. പോലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതില്‍ 1994മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ത്തന്നെ വെടിക്കോപ്പുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

എസ്എപി ബറ്റാലിയനില്‍നിന്ന് 25 തോക്കുകള്‍ കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പില്‍ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനില്‍നിന്ന് തിരുവനന്തപുരത്തെ ഏ ആര്‍ ക്യാമ്പിലേയ്ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. 660 ഇന്‍സാസ് 5.56 എംഎം തോക്കുകള്‍ പോലീസ് ചീഫ് സ്റ്റോറില്‍നിന്നും എസ്‌ഐ ക്യാമ്പിലേയ്ക്ക് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. 616 തോക്കുകള്‍ പല ബറ്റാലിയനുകളിലേയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ബാക്കിവരുന്ന 44 ഇന്‍സാസ് തോക്കുകള്‍ എസ്എപി ബറ്റാലിയനിലുണ്ട് എന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. .

ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും അവ സ്റ്റോറില്‍ ഉണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റോക്ക് രജിസ്റ്ററിലെ തെറ്റുകളും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുകള്‍ നിലവില്‍ ഉള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് ആശയക്കുപ്പങ്ങള്‍ക്കും കണക്കില്‍ തെറ്റുണ്ടാകാനും കാരണം.

സായുധ ബറ്റാലിയന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കല്‍ക്കൂടി എടുക്കാന്‍ നിര്‍ഗദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ ഇവയുടെ വിവരങ്ങള്‍ കമ്പ്യൂട്ടറൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതില്‍ വരുത്തിയ തെറ്റുകള്‍ ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്. എന്നാല്‍ ആയുധങ്ങള്‍ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കെൽട്രോണിൻ്റെ ഭാഗത്തുള്ള വീഴ്ചയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. എന്നാൽ കെൽട്രോണിനെ കുറ്റപ്പെടുന്നത് നീതിപൂർവ്വമല്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു. ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതിന് സിഎജിയെ ആഭ്യന്തര സെക്രട്ടറി തന്റെ റിപ്പോർട്ടിൽ വിമർശിച്ചു. ഇത്തരം വിമർശനം സിഎജി നടത്തുന്നത് പതിവില്ലെന്നും ആഭ്യന്തര സെക്രട്ടറി.

ഡിജിപി ക്കു ഔദ്യോഗിക വസതി ഇല്ലാത്തത് കൊണ്ടാണ് വില്ല പണിതത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ തുറന്ന ടെൻഡർ വിളിക്കാതിരുന്നത് സുരക്ഷ മുൻനിർത്തിയാണ് എന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ജിപിഎസ് ടാബ്ലറ്റ് പാനസോണികിൽ നിന്നും വാങ്ങിയത്, മാറ്റ് കമ്പനികൾക്ക് സേവന കേന്ദ്രങ്ങൾ ഇല്ലാത്തത് കൊണ്ടാണ്.

അതേസമയം, വെടിയുണ്ടകള്‍ കാണാതായ സംഭവം ഐ ജി ശ്രീജിത്തിൻ്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി ഷാനവാസ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. എഫ്ഐആറിൽ പ്രതികളായ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (3 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (23 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (45 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (56 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (1 hour ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (13 hours ago)

Malayali Vartha Recommends