തലസ്ഥാന നഗരം സുരക്ഷിതമാക്കാന്‍... പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. സജീവമാകുന്ന നഗരം സുരക്ഷിതവുമായിരിക്കും. നിരത്തുകളും കച്ചവട സ്ഥാപനങ്ങളും കോര്പറേഷന് നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് നഗരത്തില്‍ ആരംഭിക്കുന്നത്. പദ്ധതി ആരംഭിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഈ പദ്ധതി മറ്റ് പ്രധാന നഗരങ്ങളിലും 2020 ഏപ്രിലില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്ന സ്ഥിരം സമിതിക്ക് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha