Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌  

04 OCTOBER 2026 10:26 AM IST
മലയാളി വാര്‍ത്ത

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും. ഇതിനായി സ്വീകരിച്ച ഇ-ടെൻഡുകളുടെ പരിശോധന പുരോഗമിച്ചു വരുന്നു. കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ തുക കാണിച്ചിരിക്കുന്ന ബസുകൾക്കാണ് ടെൻഡർ ഉറപ്പിക്കുക. കേരളത്തിലെ എല്ലാ ഡിപ്പോകളിലും കൂടി മുന്നൂറ് സ്വകാര്യബസുകൾ ഓടിക്കാനാണ് തീരുമാനമുള്ളത്.

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി. ആദ്യമായാണ് സ്വകാര്യബസുകൾ ഒാടിക്കുന്നത്. ഡ്രൈവർ സഹിതം ബസ് തരാൻ താത്പര്യമുള്ളവരിൽനിന്നാണ് ടെൻഡർ ക്ഷണിച്ചത്.

എട്ടുവർഷത്തിൽ താഴെ പഴക്കമുള്ള ടൂറിസ്റ്റ് ബസിന്റെ മാതൃകയിലുള്ള ബസുകളെയാണ് പരിഗണിക്കുന്നത്. കെ.എസ്.ആർ.ടി.സി. നിശ്ചയിച്ചിരിക്കുന്ന നിരക്കുതന്നെയായിരിക്കും വാടകബസിലും ഈടാക്കുന്നത്. എ.സി. ബസുകളും പരിഗണനയിലുണ്ട്.

എന്നാൽ കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം വരേണ്ടതുണ്ട്. സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്തിയശേഷമാണ് ടെൻഡർ ക്ഷണിച്ചതെങ്കിലും ഉടമകളിൽനിന്ന് പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. സീസണിൽ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളാണ് കൂടുതലായി പമ്പയ്ക്കു വിടുന്നത്. സ്ത്രീ സൗജന്യയാത്ര ഉണ്ടാകില്ല.

നിലവിൽ പമ്പയ്ക്ക് പതിവു സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾ കൂടി തീർഥാടനകാലത്ത് ഒഴിവാക്കിയേക്കും. മുൻ വർഷങ്ങളിൽ കെ.എസ്.ആർ.ടി.സി. പുതിയ ബസുകൾ വാങ്ങി മണ്ഡല-മകരവിളക്കുകാലത്തെ പമ്പ ഓട്ടംകഴിയുമ്പോൾ ബസുകൾ ആവശ്യമുളള ഡിപ്പോകൾക്കു നൽകുകയായിരുന്നു.

കെ.എസ്.ആർ.ടി.സി. ബസുകളുടെ കാലപ്പഴക്കവും പുതിയതു വാങ്ങാനുള്ള സാമ്പത്തിക തടസ്സവുമാണ് സ്വകാര്യബസുകൾ വാടകയ്ക്കെടുക്കാൻ പ്രേരിപ്പിക്കുന്നത്. ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി.ക്ക് വരുമാനം കൂടുമെങ്കിലും ബസുകൾ ആവശ്യത്തിനില്ല. ഉള്ളതിലേറെയും പതിനാറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകളാണ്. പതിനഞ്ചുവർഷം കഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ പൊളിക്കണമെന്നാണ് കേന്ദ്രസർക്കാർ നയമെങ്കിലും ബസുകളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയും കാരണം കെ.എസ്.ആർ.ടി.സി.യുടെ കാലാവധി ഇരുപതു വർഷമാക്കിയിട്ടുണ്ടായിരുന്നു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (5 minutes ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (36 minutes ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (1 hour ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (3 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (4 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (5 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (5 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (5 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (5 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (5 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (6 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (6 hours ago)

Malayali Vartha Recommends