ജോലിസ്ഥലത്തേക്ക് പോകവേ ഇയര്‍ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്നു പോയ മദ്റസ അധ്യാപകന് ദാരുണാന്ത്യം

മൊബൈലില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്നുപോയ മദ്റസ അധ്യാപകന്‍ തീവണ്ടി തട്ടി മരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് തൊടികപ്പുലം റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. ചെമ്പ്രശ്ശേരി ഈസ്റ്റിലെ വടക്കന്‍ മുഹ്യുദ്ദീന്‍ സഖാഫിയാണ് തീവണ്ടി തട്ടി മരിച്ചത്. ജോലി സ്ഥലമായ എറണാകുളത്തേക്ക് പോവുന്നതിനാണ് സ്റ്റേഷനിലേക്ക് പോയത്.
ഷൊര്‍ണൂരില്‍ നിന്നു നിലമ്പൂരിലേക്ക് പോവുന്ന പാസഞ്ചര്‍ ട്രെയിന്‍ ഇന്നലെ അരമണിക്കൂര്‍ വൈകിയാണ് ഓടിയിരുന്നത്. ഈ ട്രെയിന്‍ കടന്നുപോയിരിക്കും എന്നു കരുതിയായിരിക്കും ട്രാക്കിലൂടെ നടന്നെതെന്നാണ് നാട്ടുകാരുടെ നിഗമനം. ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം.തൊട്ടടുത്ത ചായക്കടയില്‍നിന്ന് ആളുകള്‍ വിളിച്ച് കൂവിയിട്ടും ഇയാള്‍ കേട്ടിരുന്നില്ല. ട്രെയിന്‍ 20 മീറ്ററിലധികം ദൂരം യുവാവിനെ വലിച്ചുകൊണ്ടു പോയി. ചെമ്പ്രശ്ശേരി ഈസ്റ്റിലെ സാമൂഹിക പ്രവര്‍ത്തകനും എസ് വൈ എസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. എറണാകുളത്ത് മദ്റസാ അധ്യാപകനായാണ് ജോലി നോക്കിയിരുന്നത്.
"
https://www.facebook.com/Malayalivartha

























