Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

വീണ്ടും വൈറല്‍... ഒരു എംഎല്‍എയുടെ ജീവിതം തുറന്നെഴുതി യു. പ്രതിഭ എംഎല്‍എ; സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെ മുടങ്ങിപ്പോവുന്നതിനും വൈകുന്നതിനുമുള്ള കാരണങ്ങളും ഇതാ...

20 FEBRUARY 2020 12:00 PM IST
മലയാളി വാര്‍ത്ത

More Stories...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാത്തിന് ജയിക്കാനായില്ല

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

എല്ലാ കാര്യങ്ങള്‍ക്കും ജനപ്രതിനിധികളെ കുറ്റപറയുന്നവരാണ് മിക്കവരും. എന്നാല്‍ ഇവരുടെ ജീവിതത്തിലെ ഒരു ദിവസം പലര്‍ക്കും അറിയില്ല. ഒരു ജനപ്രതിനിധി ഒരു ദിവസം കൈകാര്യം ചെയ്യുന്ന വിഷയങ്ങളേക്കുറിച്ച് തുറന്നെഴുതി കായംകുളം എംഎല്‍എ പ്രതിഭ. സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെ മുടങ്ങിപ്പോവുന്നതിനും വൈകുന്നതിനുമുള്ള കാരണങ്ങളാണ് പ്രതിഭ

പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

റോഡ് പൊളിഞ്ഞതിന് ഉൾപ്പെടെ ജനപ്രതിനിധികളെ കുറ്റപറയുന്നവരാണ് മിക്കവരും. എംപിമാർ, എംഎൽമാർ മുതൽ വാർഡ് മെമ്പർമാർ വരെ ഇത്തരത്തിൽ പഴികേൾക്കുന്നവരാണ്. എന്നാല്‍ ഇവരുടെ ജീവിതത്തിലെ ഒരു ദിവസം എങ്ങനെയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ഒരു ജനപ്രതിനിധി ഒരു ദിവസം കൈകാര്യം ചെയ്യുന്ന വിഷയങ്ങളേക്കുറിച്ച് തുറന്നെഴുതി കായംകുളം എംഎല്‍എ പ്രതിഭ. സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെ മുടങ്ങിപ്പോവുന്നതിനും വൈകുന്നതിനുമുള്ള കാരണങ്ങളാണ് പ്രതിഭ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.

കായംകുളം എംഎല്‍എ പ്രതിഭയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം


ഒരു ജനപ്രതിനിധിയുടെ ഒരു ദിവസം...

എവിടെ എന്തു കണ്ടാലും ജനപ്രതിനിധികളെയും രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്ന ഒരു പൊതുബോധത്തിൽ നിന്നും നമ്മുടെ സമൂഹം ഉണരേണ്ടതിന്റെ അനിവാര്യതയിലേക്കാണ്ട് എന്റെ ഈ കുറിപ്പ്... രാവിലെ ഹെൽത്ത് സബ്ജക്ട് കമ്മറ്റിയിൽ പങ്കെടുത്തു. ഷൈലജ ടീച്ചറുമൊത്ത്.. ബജറ്റിൽ ആരോഗ്യ രംഗത്ത് ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും അധിക ഫണ്ട് വകയിരുത്തുന്നതിനെക്കുറിച്ചും ഒക്കെ വിശദമായ സബ്ജക്ട് കമ്മറ്റി .. ഇറങ്ങാൻ നേരം കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ തുടർ പ്രവർത്തനത്തെക്കുറിച്ചും ടീച്ചറോട് സംസാരിച്ചു. എല്ലാം വേഗമാക്കാം മോളെ എന്ന മറുപടി തന്നു. തുടർന്ന് ഹെൽത്ത് സെക്രട്ടറിയോടും സംസാരിച്ചു. വേഗമാക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ടു...

തുടർന്ന് ഹൈവേയിൽ ലൈറ്റ് ഇടുന്നതിനെക്കുറിച്ച് (നേരത്തെ ഉണ്ടായിരുന്നില്ല) എൽ എ ഫണ്ട് പ്രത്യേക അനുവാദം വാങ്ങിച്ചിട്ടും എന്താണ് ഭരണാനുമതി ലഭിക്കാത്തത് എന്ന് Follow up തുടങ്ങി.. ഇതൊക്കെ വേഗം തരേണ്ടതല്ലേ. As early As Possible എന്നല്ലേ ഉദ്യോഗസ്ഥർ ചിന്തിക്കേണ്ടത്... വെളിച്ചം കൊടുക്കാനും അപകടം കുറക്കാനുമാണ് എം എൽ എ ശ്രമിച്ചത്.. അപ്പോഴാണ് PA പറയുന്നത് ആ സെക്ഷനിലെ സ്റ്റാഫിന്റെ അമ്മ മരണപ്പെട്ടെന്ന്. അനുശോചനം അറിയിക്കുന്നതിനൊപ്പം പറയട്ടെ പകരം മറ്റൊരാൾ ചെയ്യാനുള്ള സംവിധാനം വേണ്ടതാണ്.. വീണ്ടും അതു വൈകുന്നു. എം എൽ എയുടെ തെറ്റാണോ. അല്ല എന്ന് തന്നെ ഉത്തരം... പക്ഷേ ജനം ഈ നടപടി ക്രമത്തെ ക്കുറിച്ച് അറിയുന്നുണ്ടോ :

അടുത്തത് കിഫ്ബി റോഡ് സമയബന്ധിതമായി തീർക്കുന്നതിനുള്ള ഇടപെടൽ.. കോൺട്രാക്ടറെ വിളിച്ചു.. അദ്ദേഹത്തിന്റെ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാരിലൊരാൾ തല്ലിയ കാര്യം പറഞ്ഞു. തല്ലാൻ പാടില്ല തെറ്റ് തന്നെയാണ്.. റോഡ് സമയബന്ധിതമായി തീർക്കാൻ ഞാൻ പെടാപ്പാട് പെടുമ്പോഴാണ് ഈ വിധം കലാപരിപാടികൾ : ശേഷം കോൺട്രാക്ടർ പറഞ്ഞു 9 മാസമായി കേരള വാട്ടർ അതോറിറ്റി യിലേക്ക് രണ്ട് കലുങ്കുകൾ പണിയുന്നയിടത്തെ ക്രോസ് പൈപ്പ് ലൈൻ മാറ്റുന്നതിനുള്ള ഉള്ള പണം അടച്ചിട്ടെന്നും എന്നാൽ എന്നാൽ ഈ ഒമ്പത് മാസമായിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് . യാതൊരുവിധ നടപടി ഉണ്ടായില്ല എന്നും . ഞാൻ ഓർക്കുന്നു ഭഗവതിപടി മല്ലികാട്ടുകടവ് എട്ടു കിലോമീറ്റർ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനായി ഞാൻ ചെന്നപ്പോൾ വാട്ടർ അതോറിറ്റിയുടെ അസിസ്റ്റൻറ് എഞ്ചിനീയറിനോട് നേരിട്ട് ഇക്കാര്യം പറഞ്ഞത്.എന്നിട്ടുംനാളിതുവരെ അവർ ഇത് ചെയ്തില്ല . ഇന്ന് ഞാൻ വീണ്ടും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിളിച്ചു വേഗമാക്കാൻ നിർദ്ദേശിച്ചു .ശമ്പളം വാങ്ങുന്ന നന്ദിയില്ലായ്മയുടെ പ്രതീകങ്ങളായി ഉദ്യോഗസ്ഥർ മാറുന്നത് മൂലം പഴി കേൾക്കുന്നത് ജനപ്രതിനിധികളാണ്. ഇവിടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കോൺട്രാക്ടർ പണം അടച്ചിട്ടും കാലതാമസം വരുത്തി.. ഉത്തരവാദിത്വം വാട്ടർ അതോറിറ്റിയുടെ തന്നെ.. ഇത് ജനങ്ങൾ അറിയുന്നില്ല . ഇതാണ് ജനങ്ങൾ അറിയേണ്ടത്.. ഉഴപ്പൻമാരും ഉഴപ്പികളുമായ ഉദ്യോഗസ്ഥരോട് (നല്ല ഉദ്യോഗസ്ഥരോടല്ല ഇത് പറയുന്നത്) " നിങ്ങൾക്ക് ശമ്പളം വാങ്ങി ഫുഡ് അടിച്ചു സുഖലോലുപതയിൽ കഴിയുവാനുള്ള ഉള്ള ലാവണങ്ങൾ അല്ല സർക്കാർ സ്ഥാപനങ്ങൾ " ഇതാണ് ജനം ചോദ്യം ചെയ്യേണ്ടത് ... ഇതാണ് ജനം അറിയേണ്ടത്.

അടുത്തത് സ്കൂൾ കെട്ടിടം .. കോൺട്രാക്ടർ സബ് കോൺട്രാക്ടർക്ക് പണം കൊടുക്കില്ല. ഫോണും എടുക്കില്ല. എം എൽ എമാരുടെ സ്വപ്ന പദ്ധതികൾ ആണ് ഇത്തരക്കാർ മൂലം മെല്ലെ ആകുന്നത്.. ഓരോ നിർമ്മാണ പ്രവർത്തനവും സമയ ബന്ധിതമായി പൂർത്തി യാക്കിയില്ലെങ്കിൽ അത് അനീതി തന്നെയാണ്. ജനപ്രതിനിധികൾക്ക് ഫണ്ട് അനുവദിക്കാനും Follow up ചെയ്യാനും അല്ലേ കഴിയുള്ളൂ.. ഇതും ജനം അറിയണം..
. കായംകുളം ടെക്സ്മോ റോഡ് പലരും എം എൽ എ എന്ന നിലയിൽ എന്നോട് ചോദിക്കാറുണ്ട്. സത്യമാണ് എന്നോടാണ് ചോദിക്കേണ്ടത്. പക്ഷേ സത്യാവസ്ഥ അറിയണമല്ലോ .. ടെക്സ് മോ ഷഹീദർ പള്ളി മാർക്കറ്റ് പുതിയിടം റോഡ് നബാർഡിൽ ഉൾപ്പെടുത്തി തുടങ്ങി. ഒരു കള്ള കോൺട്രാക്ടർ നെറിയില്ലാത്തവൻ മെഹബൂസ് വന്നെടുത്തു... സിനിമാ പിടിക്കാൻ ഇടക്ക് പോയി കോൺട്രാക്ടർ എന്നും കേൾക്കുന്നു..എന്തായാലും റോഡ് പണി സമയബന്ധിതമായി തീർക്കാൻ കഴിഞ്ഞില്ല. ഇയാളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുഞാൻ ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇത്തരക്കാരെ മേലിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അനുവദിക്കരുത്. അത്രയുംതെറി നാട്ടുകാർ വക ജനപ്രതിനിധികൾക്ക് കേട്ടിട്ടുണ്ടാവും... ആരെങ്കിലും ഉദ്യോഗസ്ഥരെ ഒരു ഫോൺ ചെയ്തു പോലും ചോദിക്കില്ല...

നല്ല കോൺട്രാക്ടർ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. ഉദ്യോഗസ്ഥർ കൃത്യമായും സമയബന്ധിതമായും ഇടപെട്ട് പ്രവൃത്തികൾ തീർക്കുക.. കളക്ടർമാർ എം എൽ എ വർക്കുകൾ മോനിറ്റർ ചെയ്യുക.. ഇതൊക്കെ ചെയ്യണം. 10 ലക്ഷം രൂപയുടെ പ്രവർത്തി തീർക്കാൻ 150 ദിവസം , 40 ലക്ഷം വർക്ക് തീർക്കാൻ 150 ദിവസം .. ജില്ലാ പഞ്ചായത്തിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കുസ്യതി എങ്ങനെയുണ്ട്..ചുമ്മാ അങ്ങ് തട്ടും.. ഒന്നിനും ഒരു വ്യക്തതയുമില്ല.. ഇനി ചില കെട്ടിടങ്ങൾ ചെയ്താൽ ഇലക്ടിഫിക്കേഷൻ ഉണ്ടാവുകയേ ഇല്ല.. ഇതൊക്കെ ജനപ്രതിനിധികൾ അനുഭവിക്കുന്ന പച്ചയായ അനുഭവങ്ങൾ.. ഓരോ ഫോൺ കാളിലും ഞങ്ങളുടെ എനർജി എത്രയാണ് നഷ്ടപ്പെടുന്നത് എന്നറിയാമോ. പക്ഷേ ഈ follow up ആരും അറിയാറില്ല..

ജനപ്രതിനിധികൾ ചെയ്യുന്ന ആത്മാർത്ഥത പലപ്പോഴും പല ഉദ്യോഗസ്ഥർക്കും ഇല്ല .. വൈകി എത്തുന്ന നീതി അനീതി ആണ്.. ഉദ്യോഗസ്ഥരെ ഭയക്കാതിരിക്കുക. ജില്ലാ കളക്ടർ ഉൾപ്പെടെ ആരെയും ജനം ഭയക്കാതെ ഇരിക്കുക. ജനാധിപത്യ സംവിധാനം അത് പ്രവർത്തിക്കുന്നത് തന്നെ ജനങ്ങൾക്ക് വേണ്ടിയാണ്..

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു... ഇന്ന് പുലര്‍ച്ചെയാണ് അപകടം  (8 minutes ago)

വിഴിഞ്ഞം മാതൃതുറമുഖത്ത് കപ്പലുകള്‍ക്ക് സാനിറ്റേഷന്‍ നടത്തി.... അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ കമ്പനിയായ അദാനിയുടെ ജലയാനങ്ങള്‍ക്കാണ് വിഴിഞ്ഞം മാതൃതുറമുഖം സാനിറ്റേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയത  (14 minutes ago)

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (28 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (1 hour ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (1 hour ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (2 hours ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

Malayali Vartha Recommends