കുട്ടികളോട് അശ്ലീലം സംസാരിക്കുകയും, ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തവെന്ന് വ്യാജ പരാതി നല്കി സഹപ്രവര്‍ത്തകര്‍ കുടുക്കി; പോക്സോ കേസില്‍ അറസ്റ്റിലായ സംഗീതാധ്യാപകന് കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍
പോക്സോ കേസില്‍ അറസ്റ്റിലായ സംഗീതാധ്യാപകന് ജീവനൊടുക്കിയ നിലയില്‍. വൈക്കം ആറാട്ടുകുളങ്ങര തെക്കന്‍കോവില്‍ വീട്ടില്‍ നരേന്ദ്രബാബു (51) വിനെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂര്‍ സ്കൂളിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തില്‍ ഇറങ്ങിയ സംഗീതാധ്യാപകനെ വൈക്കം പഴയ ചുടുകാട്ടില്‍ കശുമാവില്‍ തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പഴയ ചുടുകാട്ടില്‍ മൃതദേഹം തൂങ്ങി നില്ക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരാണു വിവരം വൈക്കം പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി.
കുട്ടികളോട് അശ്ലീലം സംസാരിക്കുകയും, ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തു റിമാന്ഡിലാക്കിയതെന്നു പോലീസ് പറഞ്ഞു. ദിവസങ്ങളോളം ഇദ്ദേഹം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. ആദ്യം കുട്ടികള്‍ പരാതി നല്‍കിയെങ്കിലും പ്രഥമാധ്യാപകന് നടപടിയെടുക്കാന്‍ തയാറായില്ലെന്നാരോപിച്ചു കുട്ടികളുടെ മാതാപിതാക്കള്‍ ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു.
കേസ് അന്വേഷിക്കുന്നതിനായി കോട്ടയം ഡിവൈഎസ്പിയ്ക്കു കൈമാറി. തുടര്‍ന്ന് കേസ് അന്വേഷിച്ച ഇദ്ദേഹം അധ്യാപകനെ അറസ്റ്റു ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. അധ്യാപകന് റിമാന്‍ഡിലായതിനു പിന്നാലെ സ്കൂളില്‍ പരാതിക്കാരായ വിദ്യാര്‍ഥികള്‍ എത്താതെയായിരുന്നു. ഇതോടെയാണ് സംഭവത്തിനു പിന്നില്‍ അന്വേഷണം ആരംഭിച്ചത്. അധ്യാപകനെ വ്യാജ പരാതി നല്കി സഹപ്രവര്‍ത്തകര്‍ തന്നെ കുടുക്കുകയായിരുന്നു എന്നതായിരുന്നു പിന്നീട് ലഭിച്ച സൂചന. അധ്യാപകരെ കൂട്ടത്തോടെ തന്നെ ഇവിടെനിന്നു സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ബന്ധുക്കളുടെ മൊഴിയെടുത്തശേഷം ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
https://www.facebook.com/Malayalivartha