കൊറോണ ഭീതി... ശബരിമലയില്‍ ഭക്തര്‍ വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ... നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമില്ലാതെ വരുന്ന അപൂര്‍വതയ്ക്കാണ് വരുന്ന മാസപൂജക്കാലം സാക്ഷ്യം വഹിക്കുക

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തര്‍ വരരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമില്ലാതെ വരുന്ന അപൂര്‍വതയ്ക്കാണ് വരുന്ന മാസപൂജക്കാലം സാക്ഷ്യം വഹിക്കുക. അതേസമയം ശബരിമലയില്‍ പൂജകളും ആചാരങ്ങളും എല്ലാം മുടക്കമില്ലാതെ നടക്കും.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നീ അയല്‍ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമലയില്‍ അപ്പം അരവണ കൗണ്ടറുകള്‍ അടച്ചിടുമെന്നും എന്നാല്‍ ഭക്തരെത്തിയാല്‍ തടയില്ലെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആള്‍ക്കൂട്ടമെത്തുന്ന പരിപാടികളും കലാപരിപാടികളും റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം മുഴുവന്‍ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസുവരെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ചു. അവധി ക്ലാസുകളോ ട്യൂഷന്‍ ക്ലാസുകളോ പാടില്ല എന്നും സംസ്ഥാനത്ത് ഉത്സവങ്ങളുടേയും പള്ളിപെരുന്നാളുകള്‍ ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടേയും സമയമായതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2018-ലെ നിറപുത്തരിക്ക് ഓഗസ്റ്റ് 14-ന് പമ്പ നിറഞ്ഞുകിടന്നപ്പോള്‍ ഭക്തര്‍ക്ക് സന്നിധാനത്തേക്കു യാത്ര അനുവദിച്ചിരുന്നില്ല. അന്ന് തന്ത്രി കണ്ഠര് മഹേശ്വരര് മോഹനര് വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴി നെല്‍ക്കതിര്‍ എത്തിക്കുകയായിരുന്നു. ഓഗസ്റ്റ് 15-ന് മഹാപ്രളയം ഉണ്ടായപ്പോള്‍ ചിങ്ങമാസപൂജയ്ക്കും ഭക്തര്‍ക്ക് എത്താനായില്ല.
"
https://www.facebook.com/Malayalivartha

























