Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

വൈറസിന്റെ പേരിലും രാഷ്ട്രീയത്തല്ല് ; സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലായി രോഗത്തെ ചിത്രീകരിക്കുന്നത് ശരിയല്ല; അത്തരത്തിൽ ചെയ്യുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് മാത്രം; ഉടക്കാതെ പോയാൽ നല്ലതെന്ന് കേരളത്തോട് വി. മുരളീധരൻ

11 MARCH 2020 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

കൊറോണ വൈറസിന്റെ പേരിലും കേരളത്തിൽ രാഷ്ട്രീയത്തല്ല്. പൗരത്വ വിഷയത്തിലെന്ന പോലെ ഇക്കാര്യത്തിലും ഭരണപക്ഷവും പ്രതിപക്ഷം ഒരുമിച്ചാണ് രംഗത്തിറങ്ങിയത്. വസ്തുതകൾ കൃത്യമായി മനസിലാക്കാതെ പ്രതികരിച്ചവർക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തി.

യുദ്ധ സമാനമായ സാഹചര്യമാണുള്ളതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. രാജ്യം ഒറ്റ കെട്ടായി നീങ്ങണം. അതിനിടയിൽ രാഷ്ട്രീയം കളിക്കരുത്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലായി രോഗത്തെ ചിത്രീകരിക്കുന്നത് ശരിയല്ല. അത്തരത്തിൽ ചെയ്യുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് മാത്രമാണ്. മലയാളികളെ തിരിച്ചു കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാര്യം മാധ്യമങ്ങളിലൂടെ മനസിലാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ വിളിച്ചു. ഇറ്റലിയിൽ കുടുങ്ങിയവരെ തിരികെ കൊണ്ടുവരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. താൻ കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറുമായി സംസാരിച്ചു. ഇറ്റലിയിലും കൊറിയയിലുമാണ് രോഗബാധിതർ ഏറെ കൂടുതൽ ഉള്ളത്.

ഇവർക്ക് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാവിലക്ക് ഏർപ്പെടുത്തിയത് ആരോഗ്യ വകുപ്പാണ്. വിമാനത്തിൽ രോഗമുള്ളവരും ഇല്ലാത്തവരും 8 മണിക്കർ ഒരുമിച്ച് യാത്ര ചെയ്താൽ രോഗം പടരും. അതിന് നോ കൊറോണാ സർട്ടിഫിക്കറ്റ് വേണം. ഇത് നൽകാൻ ഇറ്റലിയിലെ ഡോക്ടർമാർ തയ്യാറല്ല. സർട്ടിഫിക്കേറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് മെഡിക്കൽ സംഘത്തെ അയക്കണം. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഇറാനിൽ അകപ്പെട്ട മത്സ്യബന്ധന തൊഴിലാളികളെ മടക്കി കൊണ്ടുവരും. ഓരോ മത്സ്യതൊഴിലാളികളെയും ഞങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാനാവില്ല. വിദേശകാര്യ മന്ത്രാലയം നടത്തുന്ന ഓരോ പ്രവർത്തനവും ആ നിമിഷം മാധ്യമങ്ങളെ അറിയിക്കാൻ ആവില്ല. അത്തരം കാര്യങ്ങളിൽ നയതന്ത്രമര്യാദ യുണ്ട്. മാധ്യമങ്ങൾ നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യണം. പ്രതിരോധ വകുപ്പിന്റെ വിമാനത്തിൽ ഇറാനിൽ നിന്നും ആദ്യ സംഘത്തെ കൊണ്ടുവന്നു. വിദേശകാര്യ മന്ത്രി ഇക്കാര്യത്തിൽ രാജ്യസഭയിൽ പ്രതികരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് പ്രവാസികൾ നിരവധി പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞത്. വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതുകാരണം ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവധി കഴിഞ്ഞ് തിരികെ പോകേണ്ടവരും ബുദ്ധിമുട്ടിലാണ്. അന്തര്‍ദേശീയതലത്തില്‍ തന്നെ ഇതൊരു പ്രധാന പ്രശ്‌നമായതിനാല്‍ പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യൻ പൗരൻ രോഗി ആയിപ്പോയാൽ ഇങ്ങോട്ട് വരാൻ പാടില്ലെന് പറയാമോ എന്നാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് ചോദിക്കുന്നത്. നമ്മുടെ രാജ്യത്തെ പൗരൻമാർ ഇങ്ങോട്ട് വരാൻ പാടില്ല എന്ന കേന്ദ്രസമീപനം അപരിഷ്കൃതമാണ്. ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രശ്നം സംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം ഭരണ- പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായി പാസാക്കി. ഇതിന് പിന്നാലെയാണ് വി. മുരളീധരൻ രംഗത്തെത്തിയത്. അടുത്തിടെ കേന്ദ്ര സർക്കാരിന്റെ വിലക്ക് നേരിട്ട ഒരു പ്രമുഖ ചാനലിനെയും പേരെടുത്ത് പറയാതെ മുരളീധരൻ വിമർശിച്ചു. സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായിരിക്കുമ്പോൾ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരിക്കലും അഭികാമ്യമല്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (49 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends