Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

ജല അതോറിറ്റിയുടെ പൈപ്പ് എന്നു കരുതി കെഎസ്ഇബിയുടെ കേബിള്‍ ഡ്രില്‍ ചെയ്ത തൊഴിലാളി ഷോക്കേറ്റ്  വീണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു

11 MARCH 2020 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

എറണാകുളം, വടക്കേക്കരയ്ക്കടുത്ത് ജല അതോറിറ്റിയുടെ പൈപ്പ് എന്നു കരുതി കെഎസ്ഇബിയുടെ കേബിള്‍ ഡ്രില്‍ ചെയ്ത തൊഴിലാളി ഷോക്കേറ്റ് തെറിച്ചുവീണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. കരാര്‍ തൊഴിലാളി ചേന്ദമംഗലം വടക്കുംപുറം സ്വദേശി വിന്‍സെന്റാണു രക്ഷപ്പെട്ടത്. ജല അതോറിറ്റിയുടെ പൈപ്പ് എന്നു കരുതി വിന്‍സെന്റ് ഡ്രില്‍ ചെയ്തത് കുഞ്ഞിത്തൈ കപ്പേളയ്ക്കു സമീപത്തു നിന്നു പള്ളിയുടെ ഭാഗത്തേക്ക് ഭൂമിക്കടിയിലൂടെ വലിച്ചിരിക്കുന്ന 11 കെവി ലൈനിലാണ്.

രണ്ടര ഇഞ്ച് കേബിളില്‍ ക്ലാംപ് പിടിപ്പിച്ചശേഷം ഡ്രില്‍ ചെയ്തപ്പോള്‍ കേബിളിന്റെ മുകള്‍തട്ടിലൂടെ പോയിരുന്ന എര്‍ത്ത് ലൈനില്‍ ഡ്രില്ലര്‍ തട്ടി ഷോര്‍ട്ടായി. വിന്‍സെന്റ് തെറിച്ചു വീണു. ഡ്രില്ലര്‍ കൂടുതല്‍ താഴേക്ക് ഇറങ്ങിയിരുന്നെങ്കില്‍ ജീവഹാനി സംഭവിക്കുമായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ വിന്‍സെന്റ് പിന്നീടു വീട്ടിലേക്കു മടങ്ങി.

ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതിരുന്നതു കൊണ്ടാണ് അപകടമുണ്ടായതെന്ന് ആരോപണമുണ്ട്. ലൈന്‍ ടാപ്പിങ് നടത്തുന്ന സമയത്തു ജല അതോറിറ്റിയുടെ ലൈന്‍മാന്‍ ഉണ്ടാകണമെന്നാണു വ്യവസ്ഥ. ഇന്നലെ തൊഴിലാളിക്കൊപ്പം കരാറുകാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേബിള്‍ പൈപ്പ് പോലെ തോന്നിയതിനാലാണു വിന്‍സെന്റ് ഡ്രില്‍ ചെയ്തതെന്നു കരാറുകാരനായ അബ്ദുല്‍ കരിം പറഞ്ഞു.

ജീവനക്കാരുടെ കുറവുള്ളതിനാല്‍ വടക്കേക്കര സെക്ഷന്റെ കീഴിലുള്ള ജോലികള്‍ പലപ്പോഴും കരാറുകാരന്‍ നേരിട്ടാണു ചെയ്യുന്നത്. എഇ, പ്യൂണ്‍ എന്നിവര്‍ മാത്രമേ വടക്കേക്കര സബ് ഡിവിഷനിലുള്ളൂ. ഓവര്‍സിയറുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു. ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിച്ചാണു മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംഭവത്തെത്തുടര്‍ന്നു പ്രദേശത്തു വൈദ്യുതി തടസ്സമുണ്ടായി. മറ്റൊരു ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നു ലൈന്‍ കൊടുത്തു താല്‍ക്കാലികമായി വൈദ്യുതി പുനഃസ്ഥാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (49 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends