കൊവിഡ് 19 ബാധ പരക്കുന്നു; നിയന്ത്രണങ്ങളുമായി താമരശ്ശേരി രൂപത; വിശുദ്ധ കുർബാന കൈകളിൽ മാത്രം

കൊവിഡ് 19 ബാധ പരക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുമായി താമരശ്ശേരി രൂപത രംഗത്ത്. മാർച്ച് 31 വരെ ഇടവക ധ്യാനങ്ങൾ അടക്കം ഒന്നും നടത്തരുതെനും താമരശ്ശേരി രൂപത നിർദ്ദേശം നൽകുകയും ചെയ്തു. വിശുദ്ധ കുർബാന കൈകളിൽ മാത്രമേ നൽകാവൂ എന്ന നിർദ്ദേശവും കൊടുത്തിട്ടുണ്ട്.
രോഗ ലക്ഷണം ഉള്ളവർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അടക്കം പള്ളിയിലേക്ക് വരരുതെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെടുകയും ചെയ്തു. സൺഡേ ക്ലാസുകൾ, ഇടവക ധ്യാനം, കുടുംബ കൂട്ടായ്മകൾ, ബൈബിൾ കൺവെൻഷനുകൾ എന്നിവയ്ക്കും മാർച്ച് 31 വരെ വിലക്കേർപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha


























