പണം വച്ചു ചീട്ടുകളി നടത്തിയ സംഘത്തെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു

മലയാലപ്പുഴയ്ക്കടുത്ത് കാഞ്ഞിരപ്പാറ കേന്ദ്രമാക്കി പണം വച്ചു ചീട്ടുകളി നടത്തിയിരുന്ന മലയാലപ്പുഴ കാഞ്ഞിരപ്പാറ തുറന്തയില്‍ വീട്ടില്‍ രാജേഷിന്റെ (നാരദന്‍-44) നേതൃത്വത്തിലുള്ള സംഘത്തെ് പിടികൂടി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെയും സമീപ ജില്ലകളിലെ ആളുകളെയും സംഘടിപ്പിച്ചു ചീട്ടുകളി നടത്തിവന്ന സംഘത്തെ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്്.
രാജേഷിന്റെ പുതിയ വീടിനോട് ചേര്‍ന്നുള്ള ആള്‍ത്താമസമില്ലാത്ത പഴയ വീട്ടില്‍ കാലങ്ങളായി പണം വച്ചുള്ള ചീട്ടുകളി നടന്നു വരികയായിരുന്നു. ചീട്ടുകളി നടക്കുന്ന വീടിന് പുറത്ത് കാവല്‍നിന്ന രാജേഷും മറ്റൊരാളും പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ പൊലീസ് വീടു വളഞ്ഞതായി മനസ്സിലാക്കി ഓടിരക്ഷപ്പെട്ടു.
സ്ഥലത്തുനിന്ന് 26 പേരെ അറസ്റ്റ് ചെയ്യുകയും 7,51,465 രൂപ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘമാണ് സ്ഥലം വളഞ്ഞ് ഇവരെ പിടികൂടിയത്.
പിന്നീട് രാജേഷ് മലയാലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങുകയായിരുന്നു. മലയാലപ്പുഴ ക്ഷേത്രത്തിനു സമീപം സ്റ്റുഡിയോ നടത്തുകയാണ് രാജേഷ്. വരും ദിവസങ്ങളില്‍ റെയ്ഡുകള്‍ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. എസ്‌ഐമാരായ ആര്‍.എസ് രഞ്ജു, രാധാകൃഷ്ണന്‍, എഎസ്‌ഐ വില്‍സണ്‍, ഹരി, സിപിഒമാരായ ശ്രീരാജ്, വിഷ്ണുരാജ്, ഷംനാദ്, അനൂപ്, രഞ്ജു കൃഷ്ണന്‍ എന്നിവരടങ്ങിയതായിരുന്നു പൊലീസ് സംഘം.
https://www.facebook.com/Malayalivartha


























