പത്തനംതിട്ടയില്‍ അഞ്ച് സാമ്ബിളുകള്‍ നെഗറ്റീവ് ;സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കും കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ബാധകമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. എന്നാൽ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമല്ല. സ്വകാര്യ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പടെ മതപാഠശാലകള്‍ക്കു വരെ നിര്‍ദ്ദേശം ബാധകമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം പത്തനംതിട്ടയില്‍ അഞ്ച് സാമ്ബിളുകള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. കൊറോണ ബാധിതരുമായി അടുത്തിടപഴകിയവരുടെ സാമ്ബിള്‍ പരിശോധിച്ചതില്‍ അഞ്ച് പേര്‍ക്ക് കൊറോണ ൈവറസ് ബാധയില്ലെന്നാണ് കണ്ടെത്തൽ. രോഗലക്ഷണങ്ങേളാടെ 28 ആളുകളാണ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്. ഇതില്‍ 12 പേരുടെ സാമ്ബിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ അഞ്ച് പേര്‍ക്കാണ് കോവിഡ് 19 ഇല്ലെന്ന് തെളിഞ്ഞത്.
900 ആളുകളാണ് പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇറ്റലിയില്‍ നിന്നെത്തിയ കുടംബവും അവരില്‍ നിന്ന് രോഗം പകര്‍ന്നവരുമായ ഏഴ് പേരുമായി നേരിട്ടും അല്ലാതെയും സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് കരുതുന്നവരാണിവര്‍. നേരത്തെ രോഗം സ്ഥിരീകരിച്ച അഞ്ച് പേരും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ട് പേരും ഉള്‍പ്പെടെ ഏഴ് പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡി.എം.ഒയും ജില്ലാ കലക്ടറും അറിയിച്ചു.
അതേസമയം, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പലരും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നതായി അറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























