പ്രവാസിയില്‍ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റില്‍

എറണാകുളം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ഒഇഎന്‍ റോഡ് നന്ദനത്തില്‍ രഞ്ജിത്ത് വര്‍മ (40)-യെ പ്രവാസിയെ കബളിപ്പിച്ചു പണം തട്ടിയ കേസില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പം കേസില്‍ പ്രതിയായ ഭാര്യ പ്രിയ വര്‍മ (35) യെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലാക്കി.
ചവറ ബ്രിജ് അനിലാഭവനത്തില്‍ ബാലചന്ദ്രന്റെ കയ്യില്‍ നിന്നും, കൊച്ചി കേന്ദ്രമാക്കി ഡിഫാം ഫാഷന്‍ ഡിസൈനിങ് സ്ഥാപനം തുടങ്ങുന്നതിനായി പലപ്പോഴായി 2 കോടി 65 ലക്ഷം രൂപ പ്രതികള്‍ വാങ്ങിയിരുന്നെന്നു പൊലീസ് പറഞ്ഞു.
ബാലചന്ദ്രനൊപ്പം ഇവര്‍ നടത്തിയ ബിസിനസിന്റെ എല്ലാക്കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ഈ ദമ്പതികളായിരുന്നു. ബിസിനസ് നഷ്ടമാണെന്നു പറഞ്ഞായിരുന്നു പണം വാങ്ങിയത്. സംശയം തോന്നിയ ബാലചന്ദ്രന്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തി പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം ക്രൈംബ്രാഞ്ച് പ്രതികളെ പിടികൂടി. പിന്നീട് ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 32 തവണകളായി തുക തിരികെ നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 30 ലക്ഷം രൂപ മാത്രമാണ് ഇവര്‍ തിരികെ നല്‍കിയത്.
തുടര്‍ന്ന് ബാലചന്ദ്രന്‍ ചവറ കോടതിയില്‍ നല്‍കിയ പരാതിയിലാണ് ചവറ പൊലീസ് പ്രതികളുടെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയത്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വസ്ത്രം മാറാനെന്നു പറഞ്ഞ് ഉള്ളിലേക്കു പോയ പ്രിയയെ പിന്നീട് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്‌ഐ: വി.അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത്ത് വര്‍മയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























