ജീവൻ കൈയിൽ പിടിച്ച് ഡ്രൈവറുടെ അഭ്യാസം ; വലത് കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചും ഇടത് കൈകൊണ്ട് സ്റ്റിയറിങ്ങ് നീയന്ത്രിച്ചും ഗിയര്‍മാറ്റിയും വാഹനം നിയന്ത്രിച്ചു ;പാലക്കാട് – തൃശൂർ ദേശീയപാതയിൽ ജീവൻ കൈയിൽ പന്താടികൊണ്ട് സ്വകാര്യബസ് ഡ്രൈവറുടെ അഭ്യാസം

പാലക്കാട് – തൃശൂർ ദേശീയപാതയിൽ ജീവൻ കൈയിൽ പിടിച്ചുകൊണ്ട് സ്വകാര്യബസ് ഡ്രൈവറുടെ അഭ്യാസ പ്രകടനം. ഒരു കയ്യിൽ പിടിച്ച മൊബൈലിൽ നോക്കി മറുകൈകൊണ്ട് ദീർഘദൂരം ബസോടിച്ചുകൊണ്ടാണ് ഡ്രൈവറുടെ അഭ്യാസ പ്രകടനം. സെന്റ് ജോസ് എന്ന ബസിന്റെ ഡ്രൈവറാണ് ജീവൻ കൈയിൽ പിടിച്ചുകൊണ്ടുള്ള അഭ്യാസ പ്രകടനം നടത്തിന് പിന്നിൽ. ഏകദേശം 15 കിലോമീറ്റര്‍ ദൂരമാണ് ബസ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചുകൊണ്ട് ബസ് ഓടിച്ചത്. വലത് കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചും ഇടത് കൈകൊണ്ട് സ്റ്റിയറിങ്ങ് നീയന്ത്രിച്ചും ഗിയര്‍മാറ്റിയുമാണ് അയാള്‍ വാഹനം നിയന്ത്രിച്ചിരുന്നത്.
ചൊവ്വാഴ്ചയാണ് സംഭവം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന സെന്റ് ജോസ് എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് അപകടകരമായ ഡ്രൈവിങ്ങ് നടത്തിയത്. പാലക്കാട് സ്റ്റാന്റില്‍ നിന്ന് ബസ് എടുത്തപ്പോള്‍ മുതല്‍ 15 കിലോമീറ്റര്‍ മാറിയുള്ള ചിതലിയെന്ന സ്ഥലം വരെ ഡ്രൈവര്‍ മൊബൈലില്‍ നോക്കിയാണ് ബസ് ഓടിച്ചതെന്നാണ് യാത്രക്കാരന്‍ പറയുന്നത്.
ബസിന്റെ മുൻസീറ്റിലിരുന്ന യാത്രക്കാരനാണ് വിഡിയോ പകർത്തിയത്. നാൽപ്പതോളം യാത്രക്കാർ ബസിലുള്ളപ്പോഴാണ് അശ്രദ്ധമായ ഡ്രൈവിങ്. മോട്ടോർ വാഹന ഉദ്യോഗസ്ഥർക്കും വിഡിയോ ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറിനെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.
സമാന രീതിയിൽ മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങളിലും അധികൃതർ കർശന നടപടികൾ കൈകൊണ്ടിരുന്നു.
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കോട്ടയം കുമളി കെ.എസ്.ആര്‍.ടി.സി ഡ്രൈവറീ സസ്‌പെൻഡ് ചെയ്തിരുന്നു. ഹൈറേഞ്ചില്‍ ബസ് ഓടിക്കുന്നതിനിടയില്‍ ഇയാള്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. കോട്ടയത്തുനിന്ന് കുമളിയിലേക്ക് വരുമ്പോള്‍ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിലാണ് സംഭവം ഉണ്ടായത് . യാത്രക്കാരുമായി സഞ്ചരിക്കുന്നതിനിടയില്‍ ഇയാള്‍ പലപ്രാവശ്യം ഫോണ്‍ കൈയ്യിലെടുക്കുകയായിരുന്നു. ബസ് ഓടുന്നതിനിടയിൽ പലതവണ ഇയാൾ ഫോൺ കൈയിലെടുക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈയ്യെടുത്ത് സാഹസികമായ ഡ്രൈവിങ്ങും നടത്തുകയും ചെയ്‌തു. ബസ് നല്ല വേഗത്തിൽ ആണെന്ന് പ്രചരിച്ച വിഡിയോയിൽ നിന്നും വ്യക്തമായിരുന്നു. കുട്ടികളും സ്‌ത്രീകളുമടക്കം നിരവധിപേർ ബസിൽ ഉണ്ടായിരുന്നു. പരസ്യമായ നിയമലംഘനമാണ് ഡ്രൈവറുടെ ഭാഗത്ത് നിന്നും അന്ന് ഉണ്ടായത്.
വിനോദയാത്രയ്ക്കിടെ ടിക് ടോകില്‍ വീഡിയോ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഗിയര്‍ മാറ്റാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയ ഡ്രൈവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത വാർത്തയും കേരളത്തിൽ തന്നെയായിരുന്നു . കല്പറ്റ പുഴമുടി മാളിയേക്കല്‍ ഷാജിയുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് മാസങ്ങൾക്ക് മുൻപ് സസ്‌പെന്‍ഡ് ചെയ്തത്. കല്പറ്റ എന്‍.എം.എസ്.എം. കോളേജിലെ ഒരു സംഘം വിദ്യാര്‍ഥികളുടെ ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവര്‍ ബസ് ഓടിക്കുകയും രണ്ട് പെണ്‍കുട്ടികള്‍ കാമ്പിനിലിരുന്ന് ഗിയര്‍ മാറ്റുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും ഡ്രൈവറെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു. അന്ന് നവംബര്‍ 15 മുതല്‍ ആറുമാസത്തേക്കാന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. 2019-ലെ കേന്ദ്രമോട്ടോര്‍വാഹനനിയമഭേദഗതി അനുസരിച്ച് ഇത് ഗുരുതരമായ നടപടിയാണ്. ഇതിന് 2000 രൂപയും സാമൂഹികസേവനവുമാണ് ശിക്ഷ. അതേസമയം, കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയും സാമൂഹികസേവനവും.
ബ്ലൂടൂത്ത് വഴിയാണെങ്കില്‍ പോലും ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കേന്ദ്രഉപരിതലഗതാഗതമന്ത്രാലയത്തിന്റെ മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് റെഗുലേഷനിലാണ് ഈ വ്യവസ്ഥ. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ മാത്രമല്ല മറ്റുള്ള ആശയവിനിമയസംവിധാനങ്ങളും ഉപയോഗിക്കാന്‍ പാടില്ലെന്ന് 37-ാം ഭേദഗതിയില്‍ പറയുന്നു.
പുത്തന്‍തലമുറ വാഹനങ്ങളുമായി മൊബൈല്‍ഫോണ്‍ ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇവയില്‍ സെന്‍ട്രല്‍കണ്‍സോളിലെ ടച്ച് സ്‌ക്രീനിലൂടെ മൊബൈല്‍ഫോണ്‍ നിയന്ത്രിക്കാം. കോള്‍ചെയ്യാനും സ്വീകരിക്കാനും കഴിയും. മൊബൈല്‍ഫോണോ ഹെഡ്‌സെറ്റോ എടുക്കാതെ സംസാരിക്കാം. വാഹനത്തിലെ സ്റ്റീരിയോസംവിധാനം ഇതിനുപയോഗിക്കാം.
https://www.facebook.com/Malayalivartha


























