ഒരുമിച്ച് സഞ്ചരിച്ചാല്‍ കോറോണ വൈറസ്പകരുമോ?; ആദ്യ സംഭവത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് പടരുന്നത് സ്ഥിതി ആശങ്കജനകമാക്കുന്നു; വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിൽ

കോറോണയെ പ്രതിരോധിക്കാന്‍ കരുതലോടെ കേരളം മുന്നോട്ട് നീങ്ങുകയാണ്. കോറോണ ബാധിച്ചവരുടെ എണ്ണം 14 ആയതോടെ പൊതു പരിപാടികള്‍ക്കും ഇന്നുതൊട്ട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധ ജനുവരി ആദ്യം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അന്ന അത് ചൈനയില്‍ നിന്നെത്തിയ മൂന്ന പേരില്‍ ഒതുക്കി നിര്‍ത്താനായി. എന്നാല്‍ രണ്ടു മാസത്തിനിപ്പുറം ഇറ്റലിയി്ല്‍ നിന്നെത്തിയ പ്രവാസി കുടുംബത്തില്‍ നിന്നും കൊറോണ രോഗബാധ രണ്ടാമതും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്‌ള സാഹചര്യമുണ്ടായത്. ആദ്യ സംഭവത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് പടരുന്നതാണ് സ്ഥിതി ആശങ്കജനകമാക്കിയത്.
അതേസമയം, കോറോണ വൈറസ് വ്യാപനം വ്യോമയാന രംഗത്തെയും ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദിവസവും ലോകത്ത് നൂറുകണക്കിനു വിമാനങ്ങളാണ് റദ്ദാക്കുന്നത്. ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും പുറത്തു നിന്നും വരുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തികഴിഞ്ഞു. ഇറ്റലിയില്‍നിന്ന് പത്തനംതിട്ടയിലേക്ക് എത്തിയവരുടെ ജാഗ്രതക്കുറവാണ് കേരളത്തില്‍ ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കാനുള്ള പ്രധാന കാരണം. ഇറ്റലിയില്‍നിന്ന് ദോഹയിലേക്കും അവിടുന്നു കൊച്ചിയിലേക്കും അവര്‍ പറന്ന വിമാനത്തിലെ യാത്രക്കാരും ആശങ്കയില്‍ തന്നെയാണ്. അതിനാല്‍ വിമാനത്തില്‍ സഞ്ചരിച്ചാല്‍ രോഗം പകരുമോയെന്ന് ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്.
എന്നാല്‍ രോഗിയുടെ തൊട്ടടുത്തല്ല നന്മള്‍ ഇരിക്കുന്നതെങ്കില്‍ കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത കുറവാണ് എന്നാണ് ഇപ്പോഴത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വിമാനത്തിലെ എല്ലാവര്‍ക്കും രോഗം വരാനുളള സാധ്യതയില്ല. പുതുതലമുറ വിമാനങ്ങളിലെല്ലാം ഹൈ എഫിഷ്യന്‍സി പാര്‍ക്കുലേറ്റ് ഫീല്‍റ്ററുകളാണ് ഉപയോഗിക്കുന്നതെന്നാണ് അയാട്ട പറയുന്നത്. ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററുകളില്‍ ഉപയോഗിക്കുന്നത്ര കാര്യക്ഷമതയുള്ള ഈ ഫില്‍റ്ററുകള്‍ വായുവില്‍ വൈറസിന്റെയും ബാക്ടീരിയകളുടെയും സാന്നിധ്യം പരമാവധി ഒഴിവാക്കുമെന്നും അയാട്ട സൂചിപ്പിക്കുന്നു.
അതേസമയം, ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണു പൊതു ലക്ഷണങ്ങള്‍. ചിലര്‍ക്കു ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ കോവിഡ് 19 ലക്ഷണങ്ങളാണ്. ചിലര്‍ക്കു ലക്ഷണങ്ങളൊന്നും കാണിക്കില്ല. ഈ ലക്ഷണങ്ങളുള്ളവരും രോഗിയുമായി അടുത്തിടപഴകിയവരും വിമാന യാത്രകള്‍ ഒഴിവാക്കുകയാണ് നല്ലത്. കോറോണ രോഗബാധയുടെ ലക്ഷണങ്ങളുമായി സഞ്ചരിക്കുന്ന രോഗിയുടെ സീറ്റിന്റെ തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്കും മൂന്നിലെയും പിന്നിലെയും സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്കുമാണ് വൈറസ് ബാധയേല്‍ക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത. കൂടാതെ ഇവരുമായി അടുത്തിടപഴകുന്ന വിമാന ജീവനക്കാര്‍ക്കും വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട്.
വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് അത് മറ്റുള്ളവരിലേക്കു പകരുന്നത്. രോഗിയുടെ സമീപമുള്ള വസ്തുക്കളില്‍ വീഴുന്ന സ്രവങ്ങളില്‍ നിന്നു മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളില്‍ സ്പര്‍ശിച്ചതിനു ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാം. രോഗം ബാധിച്ച ആളില്‍നിന്ന് ഒരു മീറ്ററെങ്കിലും അകലെ നില്‍ക്കണം എന്നാണ് പറയുന്നത്.
അതിനാല്‍ മുന്‍കരുതല്‍ തന്നെയാണ് രക്ഷാമര്‍ഗം. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടെക്കൂടെ കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കുക. ടോയ്ലറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധവേണം. കൈകളിലെ വൈറസിനെ ഇല്ലാതാക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകഴുകുന്നതു ശീലമാക്കുക. ഏതു സോപ്പും ഉപയോഗിക്കാം. ഉള്ളംകയ്യിലും പുറം കയ്യിലും വിരലുകള്‍ക്കിടയിലുമായി 20 സെക്കന്‍ഡ് നേരമെങ്കിലും കഴുകണം. സോപ്പ് ഇല്ലെങ്കില്‍, 60% എങ്കിലും ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കാം. ഇങ്ങനെ കരുതലോടെ നീങ്ങിയാല്‍ വിമാനയാത്ര കൊണ്ട് കുഴപ്പമില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























