Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

നിങ്ങളറിയുന്നുണ്ടോ അവരുടെ കഷ്ടപ്പാട്... സ്വന്തം വീട്ടില്‍ ഇരിക്കാനല്ലേ നിങ്ങളോട് പറയുന്നുള്ളൂ

11 MARCH 2020 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

കോവിഡ് 19 പട്ടികയില്‍ ഉള്ളവരില്‍ 40 ശതമാനം പേരും ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കുന്നില്ലെന്നാണ് ഇന്ന് പത്തനംതിട്ട ഡിഎംഒ വ്യക്തമാക്കിയത്. നിരീക്ഷണത്തില്‍ തുടരുന്നവരില്‍ ചിലര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്ന് കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മഹാമാരിയെ തുരത്താന്‍ കേരളം ഒറ്റക്കെട്ടായി പോരാടേണ്ട സമയത്താണ് ഒരു വിഭാഗം ജനങ്ങളുടെ ഈ നിസഹകരണം. മൂന്ന് രോഗികള്‍ക്കേ രോഗം വന്നുള്ളൂ അവര്‍ക്കെല്ലാം സുഖം പ്രാപിച്ചു എന്നു പറയുമ്‌ബോള്‍ നല്ല സുഖം തോന്നുന്നില്ലേ, അപ്പോഴേക്കും ഒരു ദശലക്ഷം ആളുകള്‍ ചെയ്യേണ്ട ജോലി ആയിരം ആളുകള്‍ കൂടി ചെയ്തു തീര്‍ത്തിട്ടുണ്ടാകും. പലതും നിങ്ങള്‍ അറിയാതെ. ആവശ്യത്തിന് സാധനങ്ങളോ സന്നാഹങ്ങളോ ഇല്ലാതെ.നിങ്ങളോട് സ്വന്തം വീട്ടില്‍ ഇരിക്കാനേ പറയുന്നുള്ളൂ. അസുഖ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കാനും നിഷ്‌കര്‍ഷിച്ച സ്ഥലങ്ങളില്‍ മാത്രം വരാനും. ആയിരക്കണക്കിന് വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ തുരത്താന്‍ രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെടുമ്‌ബോള്‍ ചിലരുടേയെങ്കിലും ഇത്തരത്തിലുള്ള പരിഭവങ്ങള്‍ കാണുമ്‌ബോള്‍ വിഷമം തോന്നുന്നുവെന്നാണ് കോഴിക്കോട് കോഴിക്കോട് ഗവ മെഡിക്കല്‍ കോളജിലെ ഡോ വികെ ഷമീര്‍ വ്യക്തമാക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

"I don't want to remember those days" കോഴിക്കോട് മെഡിക്കല്‍ കോളേജ്, മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പിജി വിദ്യാര്‍ത്ഥി രാംകുമാറിന്റെ വാക്കുകളാണിവ. നിപ്പ എങ്ങനെ നേരിട്ടു എന്നു പറഞ്ഞു കൊടുക്കാന്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്ഷണിച്ചു കൊണ്ടുവന്നതായിരുന്നു. കുട്ടികള്‍ വിളിച്ചപ്പോള്‍ വരില്ലെന്നാണ് പറഞ്ഞത്. പറഞ്ഞ കാരണം അതു തന്നെ, തനിക്കതൊന്നും ഓര്‍ക്കാന്‍ ആഗ്രഹമില്ലെന്ന്. നമ്മുടെ കുട്ടികള്‍ അതറിയണമെന്ന് പറഞ്ഞ് ഞാനാണ് നിര്‍ബന്ധിച്ചത്. പ്രസംഗത്തില്‍ ആ വാചകം രാംകുമാര്‍ എത്ര തവണ ആവര്‍ത്തിച്ചെന്ന് ഓര്‍മ്മയില്ല. അതു കഴിഞ്ഞ് രാംകുമാര്‍ കുട്ടികളോട് ചോദിച്ചു

'നിങ്ങള്‍ക്ക് പലര്‍ക്കും നിപ്പ പോലെ ഒരു സാഹചര്യം വന്നാല്‍ അതിലേക്ക് ചാടിയിറങ്ങണമെന്ന് തോന്നുന്നുണ്ടല്ലേ? എന്നാല്‍ എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങളെല്ലാവരും അങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ആഗ്രഹിക്കുക, പ്രാര്‍ത്ഥിക്കുക. 'ഒരു നിപ്പാ കാലത്തിന്റെ ഓര്‍മ്മകള്‍ പോലും ഞങ്ങള്‍ക്ക് കയ്പ്പാണ്. അറിയാതെ പറഞ്ഞു പോവുകയാണ്. ചില ചോദ്യങ്ങള്‍ കേള്‍ക്കുമ്‌ബോള്‍, ചില പരിഭവങ്ങള്‍ കാണുമ്‌ബോള്‍.

ആലപ്പുഴയില്‍ ഡോ ജൂബി ജോണ്‍, തൃശ്ശൂരില്‍ ഡോ രാജേഷ്, കോഴിക്കോട്ട് ഡോ ശ്രീജിത്. മൂന്നു നോഡല്‍ ഓഫീസര്‍മാര്‍. മൂന്നു പേരും സുഹൃത്തുക്കളായതുകൊണ്ട് നന്നായി അറിയാം, വലിക്കുന്ന ചക്രശ്വാസത്തെ കുറിച്ച്. കൊച്ചി മെഡിക്കല്‍ കോളേജിനെ കുറിച്ച് ഡോ വീണ എഴുതിയതു വായിച്ചറിഞ്ഞതും ഇതു തന്നെ. കാഞ്ഞങ്ങാട്ട് എങ്ങനെ ആണാവോ ഇതുവരെ കണ്ടു പരിചയം പോലുമില്ലാത്ത ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കിയെടുത്തത്! പത്തനംതിട്ടയിലെ ഡോക്ടര്‍മാര്‍ ജീവിതത്തില്‍ ഇന്നുവരെ അനുഭവിക്കാത്ത സമ്മര്‍ദ്ദത്തിലായിരിക്കും ഇപ്പോള്‍.

ഡോക്ടര്‍മാരുടെ കൂടെയുള്ള റെസിഡന്റുമാര്‍, നഴ്‌സുമാര്‍, ബാക്കി സ്റ്റാഫ്.ഒരോ രോഗിയും അവശേഷിപ്പിക്കുന്ന ആയിരങ്ങളുടെ സമ്ബര്‍ക്ക ലിസ്റ്റും തേടി നടക്കുന്ന ആശാ വര്‍ക്കര്‍മാര്‍. സമ്ബര്‍ക്കം വന്നവര്‍ക്ക് പനിക്കുന്നോ ചുമക്കുന്നോ എന്നാരായാന്‍ നടക്കുന്ന ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ്, അവരെ നയിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍. ലിസ്റ്റിനു പുറത്ത് ലിസ്റ്റും അവരുടെ റൂട്ടും തിരയുന്ന കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം. ഇങ്ങനെ ഇവിടെ പരാമര്‍ശിച്ചവരും പരാമര്‍ശിക്കാത്തവരുമായി അനവധി ആളുകള്‍ ജീവിതം കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

മൂന്ന് രോഗികള്‍ക്കേ രോഗം വന്നുള്ളൂ അവര്‍ക്കെല്ലാം സുഖം പ്രാപിച്ചു എന്നു പറയുമ്‌ബോള്‍ നല്ല സുഖം തോന്നുന്നില്ലേ, അപ്പോഴേക്കും ഒരു ദശലക്ഷം ആളുകള്‍ ചെയ്യേണ്ട ജോലി ആയിരം ആളുകള്‍ കൂടി ചെയ്തു തീര്‍ത്തിട്ടുണ്ടാകും. പലതും നിങ്ങള്‍ അറിയാതെ. ആവശ്യത്തിന് സാധനങ്ങളോ സന്നാഹങ്ങളോ ഇല്ലാതെ.നിങ്ങളോട് സ്വന്തം വീട്ടില്‍ ഇരിക്കാനേ പറയുന്നുള്ളൂ. അസുഖ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കാനും നിഷ്‌കര്‍ഷിച്ച സ്ഥലങ്ങളില്‍ മാത്രം വരാനും.

നിങ്ങളോട് ആഘോഷങ്ങള്‍ ഉപേക്ഷിക്കാനേ പറയുന്നുള്ളൂ.നിങ്ങളോട് വിനോദയാത്രകള്‍ ഒഴിവാക്കാനേ പറയുന്നുള്ളൂ.നിങ്ങളോട് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനേ പറയുന്നുള്ളൂ. രോഗീപരിചരണത്തില്‍ ഒരല്‍പം ശ്രദ്ധ കൊടുക്കാനേ പറയുന്നുള്ളൂ. നിങ്ങള്‍ക്ക് വേണമെങ്കില്‍ സഹകരിക്കാതിരിക്കാം കേരളത്തില്‍ നമുക്കൊരു കോവിഡിന്റെ പ്രളയം തന്നെ ഉണ്ടാക്കാം. ലോകത്തിന് മുന്നില്‍ നമുക്ക് ലജ്ജിക്കാം.

ഒ എന്‍ വി യുടെ ഒരു കവിതയുണ്ട്, കല്‍പ്പണിക്കാരെ കുറിച്ച്. അവര്‍ പണിയുന്ന മതിലിന്റെ ദൗര്‍ബല്യം മറയ്ക്കാന്‍ സ്വന്തം ഭാര്യയുടെ ശരീരം കല്ലുകള്‍ക്കിടയില്‍ വെച്ച് അടക്കുന്നതിനെ കുറിച്ച്. ഇവിടെ സാംക്രമിക രോഗങ്ങള്‍ക്കെതിരെ നാം പണിയുന്ന സംരക്ഷണ മതിലുകളിലെ കുറവുകളെല്ലാം മനുഷ്യ ശരീരങ്ങള്‍ വെച്ചാണ് നികത്തുന്നതെന്ന് ഓര്‍ക്കണം.കവിതയില്‍ ആ സ്ത്രീ ചോദിക്കുന്ന അവസാന ആഗ്രഹമുണ്ട്. മതിലിനുള്ളില്‍ ഒരു കല്ലായി മാറുമ്‌ബോഴും കുഞ്ഞിനെ മുലയൂട്ടാന്‍ ഉതകുന്ന രീതിയില്‍ മതില്‍ പണിയാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (49 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends