Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

അമിത്ഷാ മാപ്പ്... ഒരിക്കലും പ്രതീക്ഷിക്കാതെ രാജകുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യയുടെ മറുകണ്ടം ചാടലില്‍ വേദനിച്ച് രാഹുല്‍ ഗാന്ധി; താന്‍ ഇത്രയേറെ സ്‌നേഹിച്ച ജ്യോതിരാദിത്യ സിന്ധ്യ അമിത്ഷായുമായി കോംപ്രമൈസായി ബിജെപിയിലെത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് രാഹുല്‍ ഗാന്ധി

12 MARCH 2020 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി

രാഹുല്‍ ഗാന്ധി വല്ലാത്ത മാനസികാവസ്ഥയിലാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരിക്കുന്നത്. അതും യുവരാജാവില്‍ നിന്നും. ഏത് നേരത്തുപോലും വീട്ടില്‍ കയറാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാഹുല്‍ ഗാന്ധിയുടെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചയാളള്‍ കൂടിയാണ്. തെരഞ്ഞെടുപ്പിനുശേഷം രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ത്യജിച്ചാണ് സിന്ധ്യ കൂറു പ്രകടിപ്പിച്ചത്. അതിനു മുമ്പും രാഹുലിന്റെ യൂത്ത് ബ്രിഗേഡിലെ ഏറ്റവും വിശ്വസ്തനായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

ഇപ്പോള്‍ സിന്ധ്യ മറുകണ്ടം ചാടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ അതേറ്റവും കൂടുതല്‍ ഞെട്ടിക്കുക രാഹുലിനെയാകും.അച്ഛന്മാരുടെ കാലം മുതല്‍ക്കേയുള്ള ബന്ധമാണ് തങ്ങള്‍ക്കിടയിലെന്നാണ് ഒരിക്കല്‍ രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള അടുപ്പത്തെ വിശേഷിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ. രാജീവിന് മാധവറാവു എങ്ങനെയായിരുന്നോ അതേപോലെയായിരുന്നു രാഹുലിനു ജ്യോതിയും. 2016ല്‍ കോണ്‍ഗ്രസിലെ തലനരച്ചവര്‍ക്കു മേല്‍ യുവശക്തി കൊണ്ടുവരാനുള്ള യൂത്ത് ബ്രിഗേഡ് നീക്കത്തിനു രാഹുലിനു കരുത്തായതും ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ െപെലറ്റുമടക്കമുള്ള യുവനേതാക്കളായിരുന്നു. യൂത്ത് ബ്രിഗേഡ് ലക്ഷ്യം കണ്ടില്ലെങ്കിലും മധ്യപ്രദേശില്‍ പാര്‍ട്ടിയുടെ സമുന്നത സ്ഥാനത്തേക്ക് ജ്യോതിരാദിത്യ സിന്ധ്യയെയാണ് രാഹുല്‍ കണ്ടുവച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ വരെ ഈ പരിഗണന കാണാമായിരുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ പോയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പിന്തുണയോടെ കമല്‍നാഥ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയരുകയും സിന്ധ്യ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തതോടെ രാഹുലും വിശ്വസ്തനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യ മത്സരിച്ച ഗുണ മണ്ഡലത്തില്‍ രാഹുല്‍ പ്രചാരണത്തിനെത്താഞ്ഞതും ഇരുവരും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചു.

തെരഞ്ഞെടുപ്പില്‍ സിന്ധ്യ തോല്‍ക്കുകയും ചെയ്തതോടെ ഏതു നിമിഷവും വിമതനീക്കം കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു.തെരഞ്ഞെടുപ്പു തോല്‍വിയെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ കമല്‍നാഥ്‌സിന്ധ്യ പോരാട്ടം കനത്തതോടെ കോണ്‍ഗ്രസിനു തലവേദന വര്‍ധിക്കുകയായിരുന്നു. കമല്‍നാഥ് പി.സി.സി. അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കുന്നതിനെ സിന്ധ്യ എതിര്‍ത്തിരുന്നു. രാജ്യസഭ എം.പി സ്ഥാനത്തെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. 2002 ലെ ഉപതെരഞ്ഞെടുപ്പില്‍ 4.5 ലക്ഷം വോട്ടിന് ജയിച്ചാണ് ജ്യോതിരാതിത്യ വരവറിയിച്ചത്. പിന്നീട് 2004, 2009, 2014 വര്‍ഷങ്ങളില്‍ ഗുണ മണ്ഡലത്തില്‍ ജ്യോതിരാദിത്യയ്ക്ക് എതിരില്ലായിരുന്നു. പക്ഷേ കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ജ്യോതിരാദിത്യക്ക് കണുക്കള്‍ പിഴച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര നേതൃത്വവും െകെവിട്ടതോടെ എല്ലാം നഷ്ടമായി.

കൃഷ്ണപാല്‍ സിങ് യാദവിനോട് ഏറ്റുവാങ്ങിയ തോല്‍വി ജ്യോതിരാദിത്യയെ തകര്‍ത്തു. പിന്നീട് കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ സിന്ധ്യയ്ക്കായില്ല. തുടര്‍പ്രശ്‌നങ്ങളുമായി തലവേദനയായതോടെ െഹെക്കമാന്‍ഡും െകെവിട്ടു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസ്‌കതനായ സിന്ധ്യ 'െകെ'വിട്ട കളിക്കു മുതിരുകയായിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് 2019 നവംബറില്‍ 'കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍' എന്ന വാചകം ഒഴിവാക്കിയാണ് സിന്ധ്യ ആദ്യ സൂചന നല്‍കിയത്. പിന്നീട് ബി.ജെ.പി. നേതാവ് ശിവ്‌രാജ് ചൗഹാനുമായി നടത്തിയ ചര്‍ച്ചയും രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനു ശേഷം അച്ഛന്റെ സഹോദരിയായ വസുന്ധരാ രാജെസിന്ധ്യയെ ആശ്ലേഷിച്ചതുമെല്ലാം കൂട്ടിവായിച്ചാല്‍ ആലോചിച്ചുറപ്പിച്ച തീരുമാനമാണ് ഇപ്പോഴത്തേതെന്ന് ഉറപ്പ്. അതാവട്ടെ രാഹുല്‍ ഗാന്ധിയ്‌ക്കേറ്റ ശക്തമായ പ്രഹരവും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (50 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends