നാട്ടിലെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ ശത്രുക്കളായല്ല കാണുന്നത്; രോഗം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

ലോകം കൊറോണ ഭീതിയിലാണ്. രോഗത്തെ പ്രതിരോധിക്കാനുള്ള കടുത്ത തയാറെടുപ്പിലാണ് ലോകരാഷ്ട്രങ്ങൾ. സർക്കാരുകൾ ഒന്നടങ്കം ശക്തമായ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലും മഹാമാരിയുടെ ഭീകരത മനസിലാക്കാതെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ ഒളിച്ചുകളിക്കുന്ന പലരും ഉണ്ട്.
രോഗം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. വിദേശത്തുനിന്നു തിരിച്ചുവരുന്നവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും ആരോഗ്യവകുപ്പിനെ കാര്യങ്ങള്‍ അറിയിക്കണമെന്നും ശൈലജ പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചുവരുന്നവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണം. ആരോഗ്യവകുപ്പിനെ കാര്യങ്ങള്‍ അറിയിക്കണം. കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഗൗരവം മലയാളികള്‍ ഉള്‍ക്കൊള്ളണം. വളരെ നേരത്തേ മുന്‍കരുതലുകള്‍ എടുത്തതു ഗുണകരമായി എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്നത് ആശ്വാസകരമാണ്. എന്നാല്‍ വിശ്രമിക്കാറായിട്ടില്ല. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതിന് മതമേലധ്യക്ഷന്മാര്ക്ക് നന്ദിയുണ്ടെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കോവിഡ്-19 രോഗം സ്ഥിരീകരിച്ചത്. 110 രാജ്യങ്ങളില്‍ കോവിഡ്-19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 3020 പേര് വീടുകളിലും 293 പേര് ആശുപത്രികളിലുമാണുള്ളത്.
സംശയാസ്പദമായവരുടെ 1179 സാന്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 889 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ സംസ്ഥാനത്ത് കോവിഡ്-19 രോഗം ബാധിച്ച 14 പേരാണുള്ളത്. വ്യാഴാഴ്ച പുതിയ പോസിറ്റീവ് കേസുകള്‍ വന്നിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 85 വയസിനു മുകളില്‍ പ്രായമുള്ള രണ്ടുപേര്‍ ഹൈ റിസ്കിലുള്ളവരാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























