നാലേക്കർ സ്ഥലത്തുള്ള ഷെഡ്ഡില്‍ മലയാളി ദമ്പതികളെ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; മൂന്ന് ദിവസത്തോളം അഞ്ചുപേർ കത്തികാണിച്ച് ഭാര്യയെ പീഡനത്തിനിരയാക്കിയ സംഭവം പുറംലോകം അറിഞ്ഞത് ഭർത്താവ് രക്ഷപെട്ട് അടുത്ത വീട്ടിൽ എത്തിയതോടെ: സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതികൾ ബെംഗളൂരുവിലെത്തി ദമ്പതികളുടെ ആഡംബരക്കാർ കവർന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന്

മൂന്ന് ദിവസത്തോളം മലയാളി ദമ്പതികളെ ഷെഡ്ഡില്‍ കെട്ടിയിട്ട് ഭാര്യയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി പരാതി. കണ്ണൂരിലെ കൊട്ടിയൂര്‍ അമ്പായത്തോടിന് സമീപമാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. ദമ്പതിമാരുടെ പേരിലുള്ള നാലേക്കർ സ്ഥലത്തെ ഷെഡ്ഡിൽവെച്ചാണ് ജനുവരി 16 മുതൽ 19 വരെ ബന്ദികളാക്കി പീഡിപ്പിച്ചത്. പ്രതികൾ അഞ്ചുപേരുള്ളതായി പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും ഇരിട്ടി ഡിവൈ.എസ്.പി.ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കേളകം പൊലീസ് കേസെടുത്തു. അമ്പായത്തോട്ടിൽ ദമ്പതിമാർ നാലേക്കര്‍ വാങ്ങിയിരുന്നു. ഇവിടെ ഫാം നടത്താന്‍ തൊട്ടില്‍പ്പാലം സ്വദേശിയായ റോജസ് എന്ന ജിഷ്‌മോന്‍ അനുമതിയും നല്‍കി. ജിഷ്‌മോനെതിരേ പല കേസുകളും ഉണ്ടെന്നറിഞ്ഞതോടെ സ്ഥലം ഒഴിയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ജനുവരി 16-ന് അമ്പായത്തോട്ടിലെത്തിയ ശേഷം ഫാം ഹൗസ് വിട്ടുതരണമെന്നും ഇല്ലെങ്കില്‍ പൊലീസില്‍ പരാതികൊടുക്കുമെന്നും പറഞ്ഞു. ഈ സമയം ജിഷ്‌മോനും ഡ്രൈവറും ഉള്‍പ്പെടെ അഞ്ചുപേര്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രണ്ടു ഷെഡ്ഡുകളിലായി കെട്ടിയിട്ടു. മര്‍ദ്ദിച്ചതിനു പുറമേ മൊബൈല്‍ ഫോണും എ.ടി.എം. കാര്‍ഡും കൈക്കലാക്കി. തുടര്‍ന്ന് ഷെഡ്ഡില്‍വെച്ച് ജിഷ്‌മോന്‍ പീഡിപ്പിച്ചതായി സ്ത്രീ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
19-ന് പുലർച്ചെ സ്ത്രീയുടെ ഭർത്താവ് ഷെഡ്ഡിൽനിന്ന് രക്ഷപ്പെട്ട് അടുത്തവീട്ടിലെത്തി കാര്യങ്ങൾ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭർത്താവ് രക്ഷപ്പെട്ടെന്നു മനസ്സിലാക്കിയതോടെ പ്രതികൾ അവിടെനിന്ന് മുങ്ങുകയായിരുന്നു. ജിഷ്‌മോന്‍ ബെംഗളൂരുവിലെത്തി തങ്ങളുടെ ആഡംബരക്കാറും കവര്‍ന്നതായി പരാതിയിലുണ്ട്. കാറുമായി പോകുന്നത് അവിടെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്തു. ജിഷ്‌മോന്റെ പേരിൽ പാനൂർ, തൊട്ടിൽപ്പാലം, കുറ്റ്യാടി എന്നിവിടങ്ങളിൽ വിവിധ കേസുകളുണ്ടെന്ന് ഇരിട്ടി ഡിവൈ.എസ്.പി. സജേഷ് വാഴവളപ്പിൽ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് പത്തുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി കെ. അനിൽകുമാറാണ് കമ്പംമെട്ട് അച്ചക്കട പടിഞ്ഞാറേൽ എബിൻ വർഗീസിനെ ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഇന്ത്യൻ ശിക്ഷാനിയമം 450 ആം. വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 10,000 രൂപയും പിഴ അടക്കാത്തപക്ഷം ഒരുവർഷം കഠിനതടവുംകൂടി അനുഭവിക്കണം.
ബലാത്സംഗക്കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമം 376 ആം വകുപ്പ് പ്രകാരം പത്തുവർഷം കഠിനതടവും പിഴ അടയ്ക്കാത്ത പക്ഷം രണ്ടുവർഷം കഠിനതടവും അനുഭവിക്കണം. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2014 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ പ്രതി പലതവണ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് സ്കൂളിലെത്തിയ പെൺകുട്ടിയിൽ നിന്ന് സംഭവം അറിഞ്ഞ അദ്ധ്യാപിക ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും കമ്പംമേട്ട് പോലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പണം നഷ്ടപരിഹാരമായി പെൺകുട്ടിയ്ക്ക് നൽകണമെന്നാണ് കോടതി വിധി.
https://www.facebook.com/Malayalivartha

























