ലോട്ടറി അടിച്ചു പണം കിട്ടി; ദിവസങ്ങൾക്കകം ആ ഭാഗ്യശാലി അറസ്റ്റിൽ; യുവാവിന് സിസിടിവി പണി കൊടുത്തു; സംഭവം ഇങ്ങനെ

ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി കച്ചവടക്കാരിയിൽ നിന്നും പണം തട്ടിയെടുത്തു. ഇങ്ങനെ പണം തട്ടി എടുത്ത ആളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു . കണ്ണൂരിലെ കൊട്ടിയൂർ അമ്പായത്തോട് തൊണ്ണമാക്കിൽ തോമസ് എന്നയാളാണ് ഇപ്പോൾ ഇങ്ങനെ ചെയ്തതിന് അറസ്റ്റിലായിരിക്കുന്നത്. മാനന്തവാടി സെന്റ് ജോസഫ് ആശുപത്രി റോഡിലെ ലോട്ടറി വിൽപനക്കാരി ബിന്ദുവിനെ പറ്റിച്ചായിരുന്നു തോമസ് 5,000 രൂപ കൈക്കലാക്കിയതും .കഴിഞ്ഞ മാസം ആറാം തീയതിയായിരുന്നു ഈ തട്ടിപ്പ് നടന്നത്.
ഫെബ്രുവരി 28ന് നറുക്കെടുത്ത ലോട്ടറി ടിക്കറ്റ് തിരുത്തിയായിരുന്നു തോമസ് തട്ടിപ്പ് നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. മാനന്തവാടി സിഐ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ പിടി കൂടിയതും . സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളായിരുന്നു പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായകമായതും. തോമസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























