Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

രോഗലക്ഷണങ്ങളുളളവരും ഇല്ലാത്തവരുമായ ആളുകള്‍ക്ക് വീട്ടിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തണം; ഹോട്ടലുകളിലും തട്ടുകടകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം: എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ പൊതുഗതാഗത സംവിധാനം ഉപയാഗിക്കരുത്- ജില്ലാ കലക്ടര്‍ സാംബശിവറാവു

13 MARCH 2020 10:44 AM IST
മലയാളി വാര്‍ത്ത

കൊറോണ രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും പ്രവര്‍ത്തന രീതിയും സംബന്ധിച്ച്‌ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ പൊതുഗതാഗത സംവിധാനം ഉപയാഗിക്കരുതെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. കൊറോണബാധിത പ്രദേശങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്ക് ആവശ്യമായ പ്രാഥമിക പരിശോധന സംവിധാനങ്ങള്‍ എയര്‍പോര്‍ട്ടുകളില്‍ കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളും അദ്ദേഹം വിശദീകരിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ മറ്റു ജില്ലകളില്‍ നിന്നോ എത്തുന്നവരില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിരീക്ഷണത്തിലുണ്ടാവണമെന്ന് നിര്‍ദ്ദേശിക്കുന്നവര്‍ വീട്ടില്‍ ത്തന്നെ കഴിയുന്നുണ്ടെന്നും ഇത്തരത്തിലുളള ആരും നിശ്ചിത കാലയളവു കഴിയാതെ പുറത്തിറങ്ങി മറ്റുളളവരുമായി ഇടപഴകുന്നില്ലെന്നും ഉറപ്പുവരുത്തുകയാണ് ദ്രുതകര്‍മസേനയുടെ പ്രധാന ചുമതല. വിദേശത്ത് നിന്ന് മടങ്ങിവരുന്ന രോഗലക്ഷണങ്ങളുളളവരും ഇല്ലാത്തവരുമായ ആളുകള്‍ക്ക് വീട്ടിലേക്ക് സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തണം.

അവരുമായി ഇടപഴക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക ടീം പ്രവര്‍ത്തിക്കണം. ഫോണ്‍ മുഖേന നിരീക്ഷണ പ്രവര്‍ത്തനം നടത്തണം. എല്ലാ ആശുപത്രികളിലും ത്രിതല ട്രയാജ് സിസ്റ്റം ഉറപ്പാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ദ്രൂതകര്‍മസേന രൂപീകരിച്ച്‌ പ്രവര്‍ത്തനം നടത്തണം. വാര്‍ഡ് തലത്തിലും സേന രൂപീകരിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും അവര്‍ക്ക് സൗഹൃദപരമായ അന്തരീക്ഷം ഉറപ്പുവരുത്തുകയും ചെയ്യണം.


അറുപത് വയസ്സിനുമുകളില്‍ പ്രായമുളളവരാണ് കൊറോണ വൈറസ് ബാധയില്‍ ഏറ്റവും കരുതല്‍ വേണ്ടവര്‍, ഇവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും കൗണ്‍സിലിങ്ങും നല്‍കുകയെന്നത് അംഗന്‍വാടി വര്‍ക്കര്‍മാരുടെ ചുമതലയാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സെന്ററുകളുടേയും മതപഠന കേന്ദ്രങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരും പോലീസും ഉറപ്പ് വരുത്തണം. പൊതുപരിപാടികളിലും പൊതുജനങ്ങള്‍ കൂട്ടം കൂടുന്നിടത്തും ഉത്സവങ്ങളിലും മതപരമായ മറ്റ് ചടങ്ങുകളിലും ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസും ഉറപ്പ് വരുത്തണം.


വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍ നടപടി സ്വീകരിക്കണം. അവര്‍ക്കാവശ്യമായ മറ്റ് ഭക്ഷണ വസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നതും നിരീക്ഷണത്തിലുളളവരുമായ ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ സൗജന്യമായി എത്തിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കുടുംബശ്രീ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നല്‍കും.

ഹോട്ടലുകളിലും തട്ടുകടകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. വിവാഹങ്ങള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവ ചടങ്ങുകള്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതും വന്‍ ജനസാന്നിദ്ധ്യം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ചുമതലയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും സ്വന്തം ചിലവില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കം എല്ലാ ആശുപത്രികളിലും കൊറോണ ബാധ സംബന്ധിച്ച്‌ പാലിക്കേണ്ട കാര്യങ്ങളും ചികില്‍സാ സംവിധാനങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സര്‍ക്കാര്‍ പരിപാടികളില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. ജില്ലാ ലേബര്‍ ഓഫീസറുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബോധവല്‍കരിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (22 minutes ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (48 minutes ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (1 hour ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (1 hour ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (1 hour ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (1 hour ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (1 hour ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (1 hour ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (1 hour ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (1 hour ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (1 hour ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (1 hour ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (1 hour ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (2 hours ago)

Malayali Vartha Recommends