കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാകുമ്പോഴും പലരും ഇപ്പോഴും രോഗ വിവരമോ അല്ലെങ്കില്‍ വിദേശ യാത്രകളോ ഒക്കെ മറച്ചു വെയ്ക്കുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു... നിരവധി വിദേശികളെത്തുന്ന തിരുവനന്തപുരത്തു കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യം

കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാകുമ്പോഴും പലരും ഇപ്പോഴും രോഗ വിവരമോ അല്ലെങ്കില്‍ വിദേശ യാത്രകളോ ഒക്കെ മറച്ചു വെയ്ക്കുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. നിരവധി വിദേശികളെത്തുന്ന തിരുവനന്തപുരത്തു കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ് എന്നിരിക്കെ വിദേശികളായ പല സഞ്ചാരികളും ഇതൊന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന മട്ടില്‍ കറങ്ങി നടക്കുകയാണ് . സര്‍ക്കാരിന്റെ കര്‍ശന പരിശോധനയിലാണ് പലരെയും കണ്ടെത്താന്‍ സാധിച്ചത്. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന കോവിഡ് സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ (ആര്‍3) റൂട്ട് മാപ്പ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഫെബ്രുവരി 26ന് വെനീസ് മാര്‍ക്കോപോളോ വിമാനത്താവളത്തില്‍നിന്ന് വിമാനം കയറിയ ഇയാള്‍ മോസ്‌കോയില്‍ ഇറങ്ങിയാണ് ന്യൂഡല്‍ഹിയില്‍ എത്തിയത്. അവിടെനിന്ന് യുകെ 897 വിസ്താര വിമാനത്തില്‍ കയറി 27ന് രാവിലെ 10.20ന് തിരുവനന്തപുരത്ത് എത്തി. 16 ദിവസം ഇയാള്‍ തിരുവനന്തപുരം ജില്ലയിലെ പലയിടങ്ങളില്‍ കറങ്ങി നടന്നുവെന്നാണ് റൂട്ട് മാപ്പില്‍നിന്നു മനസ്സിലാകുന്നത് ..
27ന് രാവിലെ 10.30ന് ടാക്‌സിയില്‍ കയറി 11.40നാണു വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിയത്. കൊറോണ പരിശോധന ഫലം പൊസിറ്റിവ് ആണെന്ന് തെളിഞ്ഞ മാര്‍ച്ച് 13നുള്ളില്‍ ഇയാള്‍ ഉത്സവാഘോഷങ്ങളിലും ഡിജെ പാര്‍ട്ടികളിലും അടക്കം പങ്കെടുത്തിരുന്നു. നിരവധി തവണ സമീപങ്ങളിലെ റസ്റ്ററന്റുകളിലും മറ്റു റിസോര്‍ട്ടുകളിലും ഭക്ഷണം കഴിക്കാനും മറ്റുമായി പോയി. പലതവണ ഓട്ടോറിക്ഷകളില്‍ സഞ്ചരിച്ചു. സഹയാത്രികന്‍ വര്‍ക്കല ക്ലിഫിലെ മണി എക്‌സ്‌ചേഞ്ച് സെന്ററിലും ഡാര്‍ജിലിങ് കഫെയിലും എത്തി. ദിവസവും രാവിലെ സുപ്രഭാതം റസ്റ്ററന്റില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. വര്‍ക്കല അബ്ബ റസ്റ്റോറന്റിലായിരുന്നു ഉച്ചഭക്ഷണം. മിക്ക ദിവസവും ക്ലഫൂട്ടി റിസോര്‍ട്ടിലായിരുന്നു രാത്രി ഭക്ഷണം. സുഹൃത്തിന്റെ സ്ഥാപനമായ മാസ്റ്റര്‍ ആര്‍ട്ട് ഷോപ്പ് പലതവണ സന്ദര്‍ശിച്ചു.
ജോഷി സൂപ്പര്‍ മാര്‍ക്കറ്റ്, സിറ്റി മെഡിക്കല്‍സ്, ട്രട്ടോറിയ റസ്റ്റോറന്റ് എന്നിവിടങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. മാര്‍ച്ച് 10ന് സുഹൃത്തിനോടൊപ്പം ഓട്ടോയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കു വിധേയനായി. 11നാണ് ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്തത്. 13ന് ഫലം പുറത്തുവന്നു, പൊസിറ്റീവ് ആണെന്നു വ്യക്തമായി. രാത്രി ഏഴരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയിലേക്കു മാറ്റി. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന ദിവസങ്ങളിലും സമയങ്ങളിലും ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ 1077 എന്ന കോവിഡ് ഹെല്‍പ്ലൈന്‍ നമ്പരില്‍ ബന്ധപ്പെടണമെന്നു ജില്ല കലക്ടര്‍ അറിയിച്ചു. 27ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത യുകെ 897 വിസ്താര വിമാനത്തിലുണ്ടായിരുന്നവര്‍ 28 ദിവസം വീടുകളില്‍ ഐസലേഷനില്‍ കഴിയണം.
രോഗലക്ഷണം ഉണ്ടായാല്‍ ഉടന്‍ ദിശയില്‍ ബന്ധപ്പെടണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
https://www.facebook.com/Malayalivartha

























