ഒന്നാം സമ്മാനം അടിച്ചഭാഗ്യശാലി എവിടെ ? സിസിടിവിയും തപ്പി ലോട്ടറിക്കാരൻ; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഒടുവിൽ സംഭവിച്ചത്

ലോട്ടറി അടിച്ചോ എന്ന് നോക്കാൻ അയ്യായിരം രൂപ വരെയുള്ള സമ്മാന തുക നോക്കി. എന്നാൽ സമ്മാനം അടിച്ചില്ല എന്ന് മനസിലായതോടെ ലോട്ടറി അടുത്തുള്ള കുപ്പത്തൊട്ടിയിലേക്ക്......പിന്നെ നടന്നതെല്ലാം സ്വപ്നം പോലെ. കുപ്പത്തൊട്ടിയിലേക്ക് പറന്ന് വീണ ആ ലോട്ടറി ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. ഇന്നലെയായിരുന്നു ഈ സംഭവം നടന്നത്. ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചതറിയാതെയായിരുന്നു അദ്ദേഹം ലോട്ടറി ഉപേക്ഷിച്ചത്. ഒടുവിൽ തുണച്ചത് സിസി ടിവിയാണ് . വട്ടപ്പാറ വേങ്കോട് സ്വദേശി വിക്രമന്‍ നായിരുന്നു ലോട്ടറി അടിച്ചത്. ഒടുവിൽ ലക്കിസെന്ററിലെ സിസി ടിവി ദൃശ്യങ്ങളുടെ സഹായതോടെയായിരുന്നു ആ ഭാഗ്യവാനെ കണ്ടത്തിയത്. അങ്ങനെ 75 ലക്ഷം റോപ്പ് കൈയിലെത്തുകയും ചെയ്തു . നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനിലെ ശ്രീഭഗവതി ലക്കി സെന്ററില്‍ നിന്നുമായിരുന്നു മൂന്നാം തീയതി ഇയാൾ ടിക്കറ്റെടുത്തത്. സ്ത്രീ ശക്തി ലോട്ടറിയായിരുന്നു എടുത്തത് . ആറ് ടിക്കറ്റുകളായിരുന്നു എടുത്തത് . ഫലം പരിശോധിച്ചെങ്കിലും ഒന്നാം സമ്മാനം കിട്ടിയ കാര്യം ശ്രദ്ധയിൽ പെട്ടില്ല .
കാരണം അയ്യായിരം രൂപവരെയുള്ള സമ്മാനങ്ങള്‍ ആയിരുന്നു നോക്കിയത്. അത് ഇല്ലാത്തതിനാല്‍ ടിക്കറ്റ് വലിച്ചുകീറി എറിഞ്ഞു കളയുകയായിരുന്നു . എന്നാൽ തന്റെ കടയില്‍ നിന്നും വിട്ടുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞ കടയുടമ ആ ഭാഗ്യശാലിയുടെ വരവ് കാത്തിരുന്നു. എന്നാൽ ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞും ആരും എത്തായതോടെയാണ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. അപ്പോഴാണ് വിക്രമന്‍ നായര്‍ ടിക്കറ്റ് കീറിയെറിയുന്നത് കണ്ടത്. കുപ്പയില്‍ തപ്പിയപ്പോള്‍ കീറിയ ടിക്കറ്റും കണ്ടെത്തുകയും ചെയ്തു . ലോട്ടറി ഓഫീസില്‍ ഹാജരാക്കിയ ടിക്കറ്റ് പരിശോധിച്ച് അധികൃതര്‍ ഉറപ്പുവരുത്തുകയും ചെയ്തു. ഏതായാലും സിസിടിവിയായിരുന്നു ആ വ്യക്തിക്ക് പണം കിട്ടാൻ സഹായകമായത്.
https://www.facebook.com/Malayalivartha

























